Top

തെരഞ്ഞെടുപ്പിന് ശേഷം ആദ്യം; വിവാദങ്ങള്‍ക്കിടെ സുധാകരന്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തി മുന്‍ മന്ത്രി ജി സുധാകരന്‍. സംസ്ഥാന സമിതി അംഗീകരിച്ച തിരഞ്ഞെടുപ്പ് അവലോകനത്തിന്റെ റിപ്പോര്‍ട്ടിങ്ങാണ് ഇന്നത്തെ ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിന്റെ അജണ്ട. അവലോകനത്തിനായി ചേര്‍ന്ന സംസ്ഥാന സമിതിയില്‍ നിന്നും ജില്ലാ നേതൃയോഗങ്ങളില്‍ നിന്ന് സുധാകരന്‍ വിട്ടു നിന്നിരുന്നു. ‘ഈ സംസ്ഥാനത്തിനിപ്പോള്‍ ഒരു റവന്യൂ മന്ത്രിയുണ്ടോ, വകുപ്പ് സെക്രട്ടറി സൂപ്പര്‍ മന്ത്രിയാണോ’: പരിഹാസവുമായി പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജി സുധാകരനെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ […]

17 July 2021 12:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തെരഞ്ഞെടുപ്പിന് ശേഷം ആദ്യം; വിവാദങ്ങള്‍ക്കിടെ സുധാകരന്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍
X

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തി മുന്‍ മന്ത്രി ജി സുധാകരന്‍. സംസ്ഥാന സമിതി അംഗീകരിച്ച തിരഞ്ഞെടുപ്പ് അവലോകനത്തിന്റെ റിപ്പോര്‍ട്ടിങ്ങാണ് ഇന്നത്തെ ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിന്റെ അജണ്ട. അവലോകനത്തിനായി ചേര്‍ന്ന സംസ്ഥാന സമിതിയില്‍ നിന്നും ജില്ലാ നേതൃയോഗങ്ങളില്‍ നിന്ന് സുധാകരന്‍ വിട്ടു നിന്നിരുന്നു.

‘ഈ സംസ്ഥാനത്തിനിപ്പോള്‍ ഒരു റവന്യൂ മന്ത്രിയുണ്ടോ, വകുപ്പ് സെക്രട്ടറി സൂപ്പര്‍ മന്ത്രിയാണോ’: പരിഹാസവുമായി പ്രതിപക്ഷ നേതാവ്

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജി സുധാകരനെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കമ്മീഷന്‍ പ്രഖ്യാപിച്ചതിന് ശേഷമുള്ള സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് നടക്കുന്നത്. ആക്ടിങ്ങ് സെക്രട്ടറി എ വി ജയരാഘവന്റെ നേതൃത്വത്തിലാണ് യോഗം.

അമ്പലപ്പുഴയിലെ സ്ഥാനാര്‍ത്ഥി ഒ സലാമിനെതിരെ എസ്ഡിപിഐ ബന്ധം ആരോപിച്ച് പോസ്റ്ററുകള്‍ പതിപ്പിച്ചു, തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 7 ഇടങ്ങളില്‍ പരാജയപ്പെടുമെന്ന് സംസ്ഥാന നേതൃത്വത്തെ അറിയിച്ചു, തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ അമ്പലപ്പുഴയിലെ സ്ഥാനാര്‍ത്ഥിക്ക് അനുകൂലമല്ലാത്ത ശരീരഭാഷ പ്രകടിപ്പിച്ചു എന്നതടക്കമുള്ള അരോപണങ്ങളാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജി സുധാകരനെതിരെ പ്രധാനമായുള്ളത്. സലാമിനെതിരെ ഉയര്‍ന്ന പരാതികളും സംസ്ഥാന കമ്മറ്റിയുടെ റിപ്പോര്‍ട്ടിലുണ്ട്.

വയനാട്ടില്‍ ലക്ഷ്യം കൃഷിയായിരുന്നില്ല; ഷാജിയുടെ ഇഞ്ചികൃഷി തേടി വിജിലന്‍സ് കര്‍ണാടകയിലേക്ക്

ജി സുധാകരന്‍ വര്‍ഗ വഞ്ചകനാണെന്ന് ചൂണ്ടിക്കാട്ടിയുള്ള പോസ്റ്ററുകള്‍ പതിപ്പിച്ചതും തിരഞ്ഞെടുപ്പ് വേളയില്‍ സി പി എം പുറത്താക്കിയ ലതീഷ് ബി ചന്ദ്രനുമൊത്ത് വെള്ളാപ്പള്ളി നടേശന നെ കാണാന്‍ പോയതും അമ്പലപ്പുഴ കരൂരില്‍ ജി സുധാകരന്റെ പോസറ്ററുകള്‍ കീറി നശിപ്പിച്ച സംഭവവും പാര്‍ട്ടി തീരുമാനിച്ച തെരഞ്ഞെടുപ്പ് കമ്മറ്റിയില്‍ നിന്ന് മാറി സമാന്തര കമ്മറ്റി ഉണ്ടാക്കി തിരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ട് പോയതും അടക്കമുള്ള മറുവിഭാഗത്തിന്റെ ആരോപണങ്ങളും റിപ്പോര്‍ട്ടിലുണ്ട്. സംസ്ഥാന കമ്മറ്റിയില്‍ ജില്ലയില്‍ നിന്നുള്ള നേതാക്കളായ സജി ചെറിയാന്‍, ഞ നാസര്‍ ,സി ബി ചന്ദ്രബാബു എന്നിവരാണ് പ്രധാനമായും ആരോപണങ്ങള്‍ ഉന്നയിച്ചത്. സംസ്ഥാന സമിതിയുടെ റിപ്പോര്‍ട്ട് ജില്ലാ സെക്രട്ടറിയേറ്റും, കമ്മറ്റിയും ഇന്നും നാളയുമായി ചര്‍ച്ച ചെയ്യും.

Next Story