മത്സരസാധ്യത തള്ളാതെ ഫിറോസ് കുന്നംപറമ്പില്‍; ജനവിധി തേടുമോ?
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ മത്സര സാധ്യത തള്ളാതെ ഫിറോസ് കുന്നംപറമ്പില്‍. മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും എന്നാല്‍ മത്സരിക്കണമെന്നാവശ്യപ്പെട്ട് ആരും ഇതുവരെ സമീപിച്ചിട്ടില്ലെന്നും ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ഫിറോസ് കുന്നംപറമ്പിലിന്റെ പ്രതികരണം. മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. തവനൂരില്‍ മന്ത്രി കെടി ജലീലിനെതിരെ മത്സരിക്കുമെന്നാണ് പ്രചരണം. എന്നാല്‍ ഇതുവരെ ആരും തന്നെ സമീപച്ചിട്ടില്ല. ചെറുപ്പം മുതല്‍ തന്നെ യുഡിഎഫ് അനുഭാവിയാണ്.-ഫിറോസ് കുന്നംപറമ്പില്‍ കെടി ജലീലിന്റെ മണ്ഡലമായ തവനൂരില്‍ നിന്നും ഫിറോസ് കുന്നംപറമ്പില്‍ […]

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ മത്സര സാധ്യത തള്ളാതെ ഫിറോസ് കുന്നംപറമ്പില്‍. മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും എന്നാല്‍ മത്സരിക്കണമെന്നാവശ്യപ്പെട്ട് ആരും ഇതുവരെ സമീപിച്ചിട്ടില്ലെന്നും ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ഫിറോസ് കുന്നംപറമ്പിലിന്റെ പ്രതികരണം.
മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. തവനൂരില്‍ മന്ത്രി കെടി ജലീലിനെതിരെ മത്സരിക്കുമെന്നാണ് പ്രചരണം. എന്നാല്‍ ഇതുവരെ ആരും തന്നെ സമീപച്ചിട്ടില്ല. ചെറുപ്പം മുതല്‍ തന്നെ യുഡിഎഫ് അനുഭാവിയാണ്.-ഫിറോസ് കുന്നംപറമ്പില്‍
കെടി ജലീലിന്റെ മണ്ഡലമായ തവനൂരില്‍ നിന്നും ഫിറോസ് കുന്നംപറമ്പില്‍ മത്സരിക്കുമെന്ന് പ്രചാരണം ഉണ്ടെങ്കിലും യുഡിഎഫും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും നടത്തിയിട്ടില്ല.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ഘട്ടത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പരസ്യബോര്‍ഡില്‍ പ്രത്യക്ഷപ്പെട്ട ഫിറോസ് കുന്നംപറമ്പിലിന്റെ ചിത്രത്തിന് പിന്നാലെ അദ്ദേഹം ജനവധി തേടിയേക്കുമെന്നായിരുന്നു പ്രചാരണം. ഒതുങ്ങല്‍ പഞ്ചായത്തിലെ 3 ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ പരസ്യ ബോര്‍ഡിലായിരുന്നു ഫിറോസ് കുന്നംപറമ്പിലിന്റെ ചിത്രം ഉണ്ടായിരുന്നത്.