Top

എതിര്‍സ്ഥാനാര്‍ത്ഥിക്ക് വോട്ടഭ്യര്‍ത്ഥിക്കുന്ന തരത്തില്‍ വ്യാജ പ്രചരണം; സൈബര്‍ സെല്ലില്‍ പരാതി നല്‍കി പി ടി തോമസ്

തൃക്കാക്കര എംഎല്‍എയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ പി ടി തോമസിന്റെ പേരില്‍ ഇന്റര്‍നെറ്റില്‍ വ്യാജ പ്രചരണം. പി ടി തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഡോ. ജെ ജേക്കബിന് വോട്ട് അഭ്യര്‍ത്ഥിക്കുന്നതായാണ് വ്യാപക പ്രചരണം്. www.thrikkakara.in എന്ന വെബ്‌സൈറ്റിലാണ് പ്രചാരണം നടന്നത്. സംഭവത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍, ഡിജിപി, ജില്ലാ കളക്ടര്‍, തൃക്കാക്കര റിട്ടേണിംഗ് ഓഫീസര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. ഗൂഗിളില്‍ പി ടി തോമസ് എന്ന് തിരയുമ്പോള്‍ പി ടി തോമസിന്റെ പേരിനൊപ്പം വോട്ട് ഫോര്‍ ഡോ. ജെ. ജേക്കബ് […]

25 March 2021 10:12 PM GMT

എതിര്‍സ്ഥാനാര്‍ത്ഥിക്ക് വോട്ടഭ്യര്‍ത്ഥിക്കുന്ന തരത്തില്‍ വ്യാജ പ്രചരണം; സൈബര്‍ സെല്ലില്‍ പരാതി നല്‍കി പി ടി തോമസ്
X

തൃക്കാക്കര എംഎല്‍എയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ പി ടി തോമസിന്റെ പേരില്‍ ഇന്റര്‍നെറ്റില്‍ വ്യാജ പ്രചരണം. പി ടി തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഡോ. ജെ ജേക്കബിന് വോട്ട് അഭ്യര്‍ത്ഥിക്കുന്നതായാണ് വ്യാപക പ്രചരണം്. www.thrikkakara.in എന്ന വെബ്‌സൈറ്റിലാണ് പ്രചാരണം നടന്നത്. സംഭവത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍, ഡിജിപി, ജില്ലാ കളക്ടര്‍, തൃക്കാക്കര റിട്ടേണിംഗ് ഓഫീസര്‍ എന്നിവര്‍ക്ക് പരാതി നല്‍കി.

ഗൂഗിളില്‍ പി ടി തോമസ് എന്ന് തിരയുമ്പോള്‍ പി ടി തോമസിന്റെ പേരിനൊപ്പം വോട്ട് ഫോര്‍ ഡോ. ജെ. ജേക്കബ് എന്നും നല്‍കിയിരിക്കുന്നു. വെബ്‌സൈറ്റില്‍ പ്രവേശിക്കുന്ന ആളുകള്‍ക്ക് ലഭ്യമാവുക എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ സംബന്ധിക്കുന്ന വിവരങ്ങളായിരുന്നു.

കൂടാതെ ജിഷ്ണു എന്ന പേരില്‍ ഒരു ഫോണ്‍ നമ്പറും നല്‍കിയിരുന്നു. പി ടി തോമസിന്റെ മകന്റെ പേര് വിഷ്ണുവെന്നാണ്. പരാതി നല്‍കിയതോടെ ഭാഗം ഇന്റര്‍നെറ്റില്‍ നിന്നും നീക്കം ചെയ്തു. കുപ്രചാരണത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നല്‍കിയ പരാതി വരണാധികാരി സൈബര്‍ പൊലീസിന് കൈമാറി. സംഭവത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പി ടി തോമസ് രംഗത്തെത്തി. ഡോ. ജെ ജേക്കബിന്ഡറെ നിലവാരം കുറഞ്ഞ പ്രചാരണം ജനം തിരിച്ചറിയുമെന്നും ഡോക്ടര്‍ എന്ന പദവിയെ പോലും ബഹുമാനിക്കാതെയുള്ള വിലകുറഞ്ഞ പ്രചരണമാണ് സ്ഥാനാര്‍ത്ഥി നടത്തുന്നതെന്നും പി ടി തോമസ് വിമര്‍ശിച്ചു.

Next Story