Top

എലത്തൂരില്‍ യുഡിഎഫിന് മൂന്ന് സ്ഥാനാര്‍ത്ഥികള്‍; എന്‍സികെക്ക് പുറമേ കെപിസിസി എക്‌സിക്യൂട്ടീവ് അംഗവും പത്രിക സമര്‍പ്പിച്ചു

ഇടത് സ്ഥാനാര്‍ത്ഥിയായി ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ വീണ്ടും മത്സരിക്കുന്ന എലത്തൂര്‍ നിയോജക മണ്ഡലത്തില്‍ യുഡിഎഫില്‍ പത്രിക സമര്‍പ്പിച്ചത് മൂന്ന് സ്ഥാനാര്‍ത്ഥികള്‍. ശശീന്ദ്രനെതിരെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരളയുടെ സുല്‍ഫീക്കര്‍ മയൂരി, കെപിസിസി എക്‌സിക്യൂട്ടീവ് അംഗം യുവി ദിനേശ്, ഭാരതീയ നാഷണല്‍ ജനതാദളിന്റെ സെനിന്‍ റാഷി എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്. ഘടകകക്ഷിയായ മാണി സി കാപ്പന്റെ എന്‍സികെ സംസ്ഥാന വൈസ് പ്രസിഡണ്ട് സുല്‍ഫീക്കര്‍ മയൂരിയെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടൊണ് എതിര്‍പ്പ് ഉയര്‍ന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിസിസി ഓഫീസിന് മുന്നില്‍ […]

19 March 2021 10:38 PM GMT

എലത്തൂരില്‍ യുഡിഎഫിന് മൂന്ന് സ്ഥാനാര്‍ത്ഥികള്‍; എന്‍സികെക്ക് പുറമേ കെപിസിസി എക്‌സിക്യൂട്ടീവ് അംഗവും പത്രിക സമര്‍പ്പിച്ചു
X

ഇടത് സ്ഥാനാര്‍ത്ഥിയായി ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ വീണ്ടും മത്സരിക്കുന്ന എലത്തൂര്‍ നിയോജക മണ്ഡലത്തില്‍ യുഡിഎഫില്‍ പത്രിക സമര്‍പ്പിച്ചത് മൂന്ന് സ്ഥാനാര്‍ത്ഥികള്‍. ശശീന്ദ്രനെതിരെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരളയുടെ സുല്‍ഫീക്കര്‍ മയൂരി, കെപിസിസി എക്‌സിക്യൂട്ടീവ് അംഗം യുവി ദിനേശ്, ഭാരതീയ നാഷണല്‍ ജനതാദളിന്റെ സെനിന്‍ റാഷി എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്.

ഘടകകക്ഷിയായ മാണി സി കാപ്പന്റെ എന്‍സികെ സംസ്ഥാന വൈസ് പ്രസിഡണ്ട് സുല്‍ഫീക്കര്‍ മയൂരിയെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടൊണ് എതിര്‍പ്പ് ഉയര്‍ന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിസിസി ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്ന സാഹചര്യം ഉണ്ടായി. സീറ്റ് തിരിച്ചെടുക്കണമെന്നായിരുന്നു പ്രധാന ആവശ്യം. എന്നാല്‍ പിന്‍വലിക്കാതെ വന്നതോടെ യൂത്ത് കോണ്‍ഗ്രസ് ദിനേശിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.

യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാനും ഡിസിസി ഭാരവാഹികളടക്കമുള്ള നേതാക്കളും പ്രവര്‍ത്തകരും കെപിസിസി എക്‌സിക്യൂട്ടീവ് അംഗം യുവി ദിനേശ് മണിക്കൊപ്പമാണ്. മണ്ഡലത്തിലെ ജനവികാരം മാനിച്ചാണ് മത്സരമെന്ന് ദിനേശ് മണി പറഞ്ഞു. സുല്‍ഫിക്കറും ദിനേശ് മണിയും വ്യാഴാഴ്ചയാണ് പത്രിക നല്‍കിയത്. ഭാരതീയ നാഷനല്‍ ജനതാദളിെന്റ വിദ്യാര്‍ഥി വിഭാഗം പ്രസിഡന്റായ സെനിന്‍ റാഷി വെള്ളിയാഴ്ചയാണ് പത്രിക സമര്‍പ്പിച്ചത്.

ആദ്യഘട്ടത്തില്‍ എകെ ശശീന്ദ്രന്‍ മത്സരിക്കുന്നതിനെതിരെ വലിയ പ്രതിഷേധം ഉടലെടുത്തിരുന്നു. എലത്തൂരില്‍ ശശീന്ദ്രന്‍ വീണ്ടും മത്സരിക്കുന്നതിനെതിരെ സേവ് എന്‍സിപിയുടെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

Next Story