Top

എലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കില്ല; വിമതനെ മത്സരിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്

എലത്തൂരില്‍ വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ്. എന്‍സികെയുടെ സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കില്ല. കോണ്‍ഗ്രസ് നാളെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു. എന്‍സികെക്ക് നല്‍കിയ സീറ്റ് തിരിച്ചെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപനം. എലത്തൂര്‍ സീറ്റ് ഘടകകക്ഷിയായ മാണി സി കാപ്പന്റെ പാര്‍ട്ടിയായ എന്‍സികെയ്ക്കാണ് യുഡിഎഫ് നല്‍കിയിരിക്കുന്നത്. ഇതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിസിസി ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്ന സാഹചര്യം ഉണ്ടായി. സീറ്റ് […]

17 March 2021 3:02 AM GMT

എലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കില്ല; വിമതനെ മത്സരിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്
X

എലത്തൂരില്‍ വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ്. എന്‍സികെയുടെ സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കില്ല. കോണ്‍ഗ്രസ് നാളെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു. എന്‍സികെക്ക് നല്‍കിയ സീറ്റ് തിരിച്ചെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപനം.

എലത്തൂര്‍ സീറ്റ് ഘടകകക്ഷിയായ മാണി സി കാപ്പന്റെ പാര്‍ട്ടിയായ എന്‍സികെയ്ക്കാണ് യുഡിഎഫ് നല്‍കിയിരിക്കുന്നത്. ഇതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിസിസി ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്ന സാഹചര്യം ഉണ്ടായി. സീറ്റ് തിരിച്ചെടുക്കണമെന്നായിരുന്നു പ്രധാന ആവശ്യം.

ഇടത് സ്ഥാനാര്‍ത്ഥിയായി എലത്തൂരില്‍ ഇത്തവണയും മന്ത്രി എകെ ശശീന്ദ്രനാണ് മത്സരിക്കുന്നത്. എലത്തൂരില്‍ ശശീന്ദ്രന്‍ വീണ്ടും മത്സരിക്കുന്നതിനെതിരെ സേവ് എന്‍സിപിയുടെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എലത്തൂര്‍ ടൗണ്‍ പരിസരത്തും പാവങ്ങാടുമാണ് പോസ്റ്ററുകള്‍ പതിപ്പിച്ചത്. എ.കെ ശശീന്ദ്രന്റെ ഫോണ്‍വിളി വിവാദം എന്‍സിപിയും എല്‍ഡിഎഫും മറക്കരുത്, എലത്തൂരിലെ യുവാക്കളെ പരിഗണിക്കുക എന്നിങ്ങനെയാണ് പോസ്റ്റര്‍ പ്രചാരണം. ദിവസങ്ങള്‍ക്കു മുമ്പ് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പങ്കെടുത്ത എന്‍സിപി ജില്ലാ നേതൃയോഗത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലിയുണ്ടായ വാക്കേറ്റം കൈയാങ്കളിയില്‍ വരെ എത്തിയിരുന്നു.

Next Story