Top

എംഎല്‍എ വീടെടുത്തു; പിന്നാലെ ഭൂരിപക്ഷവും പ്രഖ്യാപിച്ച് ഇ ശ്രീധരന്‍

പാലക്കാട് ജില്ലയില്‍ എംഎല്‍എ ഓഫീസിന് വീട് കണ്ടെത്തിയതിന് പിന്നാലെ തന്റെ ഭൂരിപക്ഷം പ്രഖ്യാപിച്ച് ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്‍. 10000 വോട്ടിന്റെ ഭൂരിപക്ഷമാണ് മെട്രോമാന്‍ മണ്ഡലത്തില്‍ പ്രതീക്ഷിക്കുന്നത്. ഇത് വെറുതെ പറയുന്നതല്ല, ബൂത്തുകളില്‍ നടത്തിയ കണക്കെടുപ്പില്‍ നിന്നും ബിജെപി കണക്കാക്കുന്ന ഭൂരിപക്ഷമാണെന്നും ശ്രീധരന്‍ പറഞ്ഞു. തന്റെ സ്ഥാനാര്‍ത്ഥിത്വം ബിജെപിക്ക് ജനങ്ങളില്‍ വലിയ സ്വീകാര്യത ഉണ്ടാക്കിയെന്നാണ് ഇ ശ്രീധരന്റെ വാദം. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേ എംഎല്‍എ ഓഫീസിന് കെട്ടിടം കണ്ടെത്തിയത് ഇതേ ആത്മവിശ്വാസത്തിന്റെ ബലത്തിലാണെന്നും മെട്രോമാന്‍ […]

8 April 2021 5:39 AM GMT

എംഎല്‍എ വീടെടുത്തു; പിന്നാലെ ഭൂരിപക്ഷവും പ്രഖ്യാപിച്ച് ഇ ശ്രീധരന്‍
X

പാലക്കാട് ജില്ലയില്‍ എംഎല്‍എ ഓഫീസിന് വീട് കണ്ടെത്തിയതിന് പിന്നാലെ തന്റെ ഭൂരിപക്ഷം പ്രഖ്യാപിച്ച് ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്‍. 10000 വോട്ടിന്റെ ഭൂരിപക്ഷമാണ് മെട്രോമാന്‍ മണ്ഡലത്തില്‍ പ്രതീക്ഷിക്കുന്നത്. ഇത് വെറുതെ പറയുന്നതല്ല, ബൂത്തുകളില്‍ നടത്തിയ കണക്കെടുപ്പില്‍ നിന്നും ബിജെപി കണക്കാക്കുന്ന ഭൂരിപക്ഷമാണെന്നും ശ്രീധരന്‍ പറഞ്ഞു. തന്റെ സ്ഥാനാര്‍ത്ഥിത്വം ബിജെപിക്ക് ജനങ്ങളില്‍ വലിയ സ്വീകാര്യത ഉണ്ടാക്കിയെന്നാണ് ഇ ശ്രീധരന്റെ വാദം.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേ എംഎല്‍എ ഓഫീസിന് കെട്ടിടം കണ്ടെത്തിയത് ഇതേ ആത്മവിശ്വാസത്തിന്റെ ബലത്തിലാണെന്നും മെട്രോമാന്‍ പറയുന്നു.
‘ തെരഞ്ഞെടുപ്പ് ഫലത്തെകുറിച്ച് അത്രമേല്‍ ആത്മവിശ്വാസം ഉണ്ട്. പാലക്കാട് ടൗണില്‍ ഹെഡ്‌പോസ്റ്റോഫീസിനടുത്ത് നല്ലൊരു വീട് കണ്ടപ്പോള്‍ ഓഫീസാക്കി മാറ്റാമെന്ന് തോന്നി. മറ്റാര്‍ക്കും കൈമാറരുതെന്ന് പറഞ്ഞുറപ്പിച്ചു. വാടക ഉള്‍പ്പെടെ മറ്റ് കാര്യങ്ങളൊന്നും തീരുമാനിച്ചിട്ടില്ല. പാര്‍ട്ടിയല്ല, ഞാനാണ് അത് ചെയ്തത്. പാലക്കാട് ഉള്ളപ്പോള്‍ എനിക്ക് താമസിക്കാന്‍ കൂടി സൗകര്യമുള്ളതാണ് കണ്ടുവെച്ച വീട്.’ ഇ ശ്രീധരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

എക്‌സിറ്റ് പോള്‍ ഡാറ്റ നോക്കുമ്പോള്‍ കേരളത്തില്‍ രാഷ്ട്രപതി ഭരണത്തിനാണ് സാധ്യതയെന്ന് കഴിഞ്ഞ ദിവസം ശ്രീധരന്‍ പറഞ്ഞിരുന്നു.
‘ഒരു എക്സിറ്റ്പോള്‍ പ്രകാരം 35 സീറ്റുകള്‍ എന്‍ഡിഎയ്ക്ക് ലഭിക്കുമെന്നാണ് കണ്ടെത്തല്‍. മെട്രോമാന്‍ എന്ന നിലയിലാണ് തനിക്ക് വോട്ടുകള്‍ വന്നിരിക്കുന്നത്. ഇവിടെയുള്ള ആളുകള്‍ക്ക് വലിയ ആരാധനയാണ്. വിശ്വസിക്കുന്നില്ല. അത്രയ്ക്കും ബഹുമാനവും സ്നേഹവുമാണ് ആളുകള്‍ക്ക്. അധികാരം കിട്ടുമെങ്കില്‍ ആര് മുഖ്യമന്ത്രിയാകും എന്നത് ബിജെപി നേതൃത്വമാണ് തീരുമാനിക്കേണ്ടത്.’ ശ്രീധരന്‍ പറഞ്ഞു.

മണ്ഡലത്തില്‍ ശബരിമല തെരഞ്ഞെടുപ്പ് വിഷയമായിരുന്നില്ലെന്നും വികസനകാര്യങ്ങളും വ്യവസായങ്ങള്‍ എങ്ങനെ കൊണ്ട് വരാമെന്നായിരുന്നു പ്രധാന ചര്‍ച്ചകളെന്നും ശ്രീധരന്‍ പറഞ്ഞിരുന്നു.

Next Story