Top

‘ആദ്യം നേതാവ് ഉണ്ടാവേണ്ടത് എഐസിസിക്കാണ്; പറയുമ്പോള്‍ എനിക്കെതിരെ നടപടി വന്നേക്കാം, സത്യം അതാണ്’; തുറന്നടിച്ച് ഡൊമനിക് പ്രസന്റേഷന്‍

നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ഡൊമിനിക് പ്രസന്റേഷന്‍. ആദ്യം എഐസിസി തലപ്പത്ത് ശക്തനായ നേതാവ് വരണമെന്നും അത് പറയാതെ നിവര്‍ത്തിയില്ലെന്നും ഡൊമിനിക്ക് പ്രസന്റേഷന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. മോദിയുടെ പ്രതിച്ഛായ വലിയതോതില്‍ ഇടിഞ്ഞ് നില്‍ക്കുന്ന സമയത്ത് പോലും കോണ്‍ഗ്രസിന് മുന്നിലേക്ക് വരാന്‍ കഴിയാത്തത് അധ്യക്ഷന്റെ അഭാവമാണെന്നും രാഹുല്‍ ഗാന്ധി സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറല്ലെങ്കില്‍ മറ്റാരുടേയെങ്കിലും പേര് നിര്‍ദേശിക്കണമെന്നും ഡൊമിനിക് പ്രസന്റേഷന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാഗ്രത കുറവ് ഉണ്ടായെന്ന് ഹൈക്കമാന്റ് വിലയിരുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഡൊമിനിക് […]

12 May 2021 12:44 AM GMT

‘ആദ്യം നേതാവ് ഉണ്ടാവേണ്ടത് എഐസിസിക്കാണ്; പറയുമ്പോള്‍ എനിക്കെതിരെ നടപടി വന്നേക്കാം, സത്യം അതാണ്’; തുറന്നടിച്ച് ഡൊമനിക് പ്രസന്റേഷന്‍
X

നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ഡൊമിനിക് പ്രസന്റേഷന്‍. ആദ്യം എഐസിസി തലപ്പത്ത് ശക്തനായ നേതാവ് വരണമെന്നും അത് പറയാതെ നിവര്‍ത്തിയില്ലെന്നും ഡൊമിനിക്ക് പ്രസന്റേഷന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. മോദിയുടെ പ്രതിച്ഛായ വലിയതോതില്‍ ഇടിഞ്ഞ് നില്‍ക്കുന്ന സമയത്ത് പോലും കോണ്‍ഗ്രസിന് മുന്നിലേക്ക് വരാന്‍ കഴിയാത്തത് അധ്യക്ഷന്റെ അഭാവമാണെന്നും രാഹുല്‍ ഗാന്ധി സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറല്ലെങ്കില്‍ മറ്റാരുടേയെങ്കിലും പേര് നിര്‍ദേശിക്കണമെന്നും ഡൊമിനിക് പ്രസന്റേഷന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാഗ്രത കുറവ് ഉണ്ടായെന്ന് ഹൈക്കമാന്റ് വിലയിരുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഡൊമിനിക് പ്രസന്റേഷന്റെ പ്രതികരണം-

‘ആദ്യം നേതാവ് ഉണ്ടാവേണ്ടത് എഐസിസിക്കാണ്. സോണിയാ ജി താല്‍ക്കാലിക പ്രസിഡണ്ടാണ്. ആദ്യം എഐസിസി തലപ്പത്ത് ഒരു ശക്തനായ നേതാവ് വേണം. ഇവിടെ അടിവരെ മാറണം. ഹൈക്കമാന്‍ഡ് എന്ന് പറയുന്നത് സാങ്കല്‍പ്പികമല്ലേ. നേതാവ് വേണം. ഇത് പറയുമ്പോള്‍ എന്റെ പേരില്‍ എന്താണ് നടപടി വരികയെന്ന് അറിയില്ല. പറയാതെ നിവര്‍ത്തിയില്ല. കോണ്‍ഗ്രസ് ഉയര്‍ന്നുവരണമെങ്കില്‍ എഐസിസിക്ക് ഒരു ശക്തനായ നേതാവ് വേണം. സത്യങ്ങള്‍ പറയാതെ പറ്റുമോ. സോണിയാ ഗാന്ധിയെയോ രാഹുല്‍ ഗാന്ധിയെയോ കുറച്ച് കാണുകയല്ല. രാഹുല്‍ ഗാന്ധി ഏറ്റെടുക്കുന്നില്ലെങ്കില്‍ ആരെയെങ്കിലും അദ്ദേഹം നിര്‍ദേശിക്കണം. മോദി പരാജയപ്പെട്ട് നില്‍ക്കുന്ന സമയമാണ്. അപ്പോഴും കോണ്‍ഗ്രസിന് മുന്നേറാന്‍ കഴിയുന്നില്ല.

താഴെതട്ട് മുതല്‍ മാറ്റം വരണം. പരാജയകാരണങ്ങള്‍ ഓരോ തലത്തിലും നിന്ന് ആലോചിക്കണം. അമിത ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. പക്ഷെ അധികാരത്തിലെത്താം എന്ന് കരുതിയിരുന്നു. കോണ്‍ഗ്രസ് ജയിക്കുമെന്ന് കരുതിയ ഒരു 70 ഓളം സീറ്റുണ്ട്. അതില്‍ 30 ഓളം പരാചയപ്പെട്ടു. ആ സാഹചര്യത്തില്‍ തീര്‍ച്ചയായും വിലയിരുത്തല്‍ നടത്തണം.’ ഡൊമിനിക് പ്രസന്റേഷന്‍ പറഞ്ഞു.

പരാജയത്തിന് കാരണം അമിത ആത്മവിശ്വസമാണെന്നും ലോക്‌സഭ തെരഞ്ഞെടുപ്പ് വിജയം ആവര്‍ത്തിക്കുമെന്ന് നേതൃത്വം പ്രതീക്ഷിച്ചുവെന്നുമാണ് ഹൈക്കമാന്റ് വിലയിരുത്തല്‍. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഹൈക്കമാന്റിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടികാട്ടുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ പരാജയം ഏറ്റു വാങ്ങിയപ്പോള്‍ പോലും എന്താണ് കാരണമെന്ന് നേതൃത്വത്തിന് വ്യക്തമായി മനസിലാക്കാന്‍ സാധിച്ചില്ലെന്നും വിലയിരുത്തി. എന്തിരുന്നാലും കോണ്‍ഗ്രസിന്റെ പരാജയം പഠിക്കാന്‍ അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മുതിര്‍ന്ന നേതാവ് അശോക് ചവാനെയാണ് സമിതി അധ്യക്ഷനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. സല്‍മാന്‍ ഖുര്‍ഷിദ്, മനീഷ് തീവാരി, വിന്‍സെന്റി എച്ച് പാല, എംപി ജോതിമണി എന്നിവരാണ് സമിതി അംഗങ്ങള്‍.

Next Story