Top

ലീഗിന് കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി; കുന്ദമംഗലത്തേത് പുതിയ തന്ത്രമല്ല; ആദ്യം എത്തിയത് യുസി രാമന്‍

മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയിലെ കോണ്‍ഗ്രസുകാരന്‍ ഇതിനകം ചര്‍ച്ചയായി കഴിഞ്ഞു. കോണ്‍ഗ്രസ് നേതാവായ ദിനേശ് പെരുമണ്ണയാണ് കുന്ദമംഗലത്ത് യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. എന്നാല്‍ ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇടം പിടിക്കുന്നത് ഇത് ആദ്യമല്ല. മുമ്പ് കോണ്‍ഗ്രസ് നേതാവായ യുസി രാമനെയാണ് കോണ്‍ഗ്രസില്‍ നിന്നും ലീഗിലെത്തിച്ച് മത്സരിച്ചത്. ലീഗിലെ മുസ്ലീം അല്ലാത്ത ആദ്യ സ്ഥാനാര്‍ത്ഥി കെപി രാമനായിരുന്നു. 1970 ലാണ് രാമന്‍ ആദ്യമായി ലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. രാമന്‍ മഞ്ചേശ്വരത്ത് മത്സരിച്ച് ജയിച്ചു. തുടര്‍ന്ന് […]

12 March 2021 8:21 PM GMT

ലീഗിന് കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി; കുന്ദമംഗലത്തേത് പുതിയ തന്ത്രമല്ല; ആദ്യം എത്തിയത് യുസി രാമന്‍
X

മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയിലെ കോണ്‍ഗ്രസുകാരന്‍ ഇതിനകം ചര്‍ച്ചയായി കഴിഞ്ഞു. കോണ്‍ഗ്രസ് നേതാവായ ദിനേശ് പെരുമണ്ണയാണ് കുന്ദമംഗലത്ത് യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. എന്നാല്‍ ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇടം പിടിക്കുന്നത് ഇത് ആദ്യമല്ല.

മുമ്പ് കോണ്‍ഗ്രസ് നേതാവായ യുസി രാമനെയാണ് കോണ്‍ഗ്രസില്‍ നിന്നും ലീഗിലെത്തിച്ച് മത്സരിച്ചത്. ലീഗിലെ മുസ്ലീം അല്ലാത്ത ആദ്യ സ്ഥാനാര്‍ത്ഥി കെപി രാമനായിരുന്നു. 1970 ലാണ് രാമന്‍ ആദ്യമായി ലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. രാമന്‍ മഞ്ചേശ്വരത്ത് മത്സരിച്ച് ജയിച്ചു. തുടര്‍ന്ന് 1977 ല്‍ കുന്ദമംഗലത്ത് നിന്നും ജയം തുടര്‍ന്നു. രാമന്‍ രണ്ട് തവണ കുന്ദമംഗലത്ത് നിന്നും ലീഗ് സ്ഥാനാര്‍ത്ഥിയായി വിജയിച്ചിരുന്നു. പിന്നീട് അദ്ദേഹം മുസ്ലീം ലീഗില്‍ അംഗത്വം എടുക്കുകയും ദളിത് ലീഗിന്റെ സംസ്ഥാന പ്രസിഡണ്ടാവുകയും ചെയ്തു.

രാമന്‍ മത്സരിക്കുമ്പോള്‍ അത് സംവരണ മണ്ഡലമാണെങ്കില്‍ ദിനേശ് മത്സരിക്കുമ്പോള്‍ അത് സംവരണ മണ്ഡലമല്ലായെന്ന പ്രത്യേകതയുണ്ട്. എന്നാല്‍ 2011 ല്‍ കുന്ദമംഗലം ജനറല്‍ സീറ്റായെങ്കിലും യുസി രാമനെ തന്നെയാണ് ലീഗ് രംഗത്തിറക്കിയത്. എന്നാല്‍ ലീഗില്‍ നിന്നും വിമതനായി കൊടുവള്ളിയില്‍ വിജയിച്ച് പിന്നീട് കുന്ദമംഗലത്ത് മത്സരിച്ച പിടിഎ റഹീം ആണ് രാമനെ പരാജയപ്പെടുത്തിയത്.
ഇത്തവണയും റഹീം തന്നൊണ് കുന്ദമംഗലത്തെ ഇടത് സ്ഥാനാര്‍ത്ഥി.

ഇന്നലെയാണ് ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. 27 സീറ്റുകളിലാണ് ലീഗ് മത്സരിക്കുന്നത്. വേങ്ങര-പികെ കുഞ്ഞാലിക്കുട്ടി, മഞ്ചേരി-യു.എ ലത്തീഫ്, ഏറനാട്-പികെ ബഷീര്‍, കൊണ്ടോട്ടി-ടി.വി ഇബ്രാഹീം, കോട്ടക്കല്‍-ആബിദ് ഹുസൈന്‍ തങ്ങള്‍, പെരിന്തല്‍മണ്ണ-നജീബ് കാന്തപുരം, മങ്കട- മഞ്ഞളാംകുഴി അലി, തിരൂര്‍-കുറുക്കോളി മൊയ്തീന്‍, താനൂര്‍-പികെ ഫിറോസ്, തിരൂരങ്ങാടി-കെ.പി.എ മജീദ്, വള്ളിക്കുന്ന്-ഹമീദ് മാസ്റ്റര്‍
കോഴിക്കോട് സൗത്ത്-അഡ്വ നൂര്‍ബിന റഷീദ്, കുറ്റ്യാടി-പാറക്കല്‍ അബ്ദുല്ല, കൊടുവള്ളി-എം.കെ മുനീര്‍, കുന്ദമംഗലം-ദിനേഷ് പെരുമണ്ണ (സ്വത), തിരുവമ്പാടി-സി.പി ചെറിയ മുഹമ്മദ്, അഴീക്കോട്-കെഎം ഷാജി, കാസര്‍കോട്- എന്‍എ നെല്ലിക്കുന്ന്, മഞ്ചേശ്വരം-എകെ.എം അഷ്റഫ്, മണ്ണാര്‍ക്കാട്-എന്‍ ഷംസുദ്ദീന്‍, ഗുരുവായൂര്‍-കെഎന്‍എ ഖാദര്‍, കളമശ്ശേരി-അഡ്വ വിഇ ഗഫൂര്‍, കൂത്തുപറമ്പ്: പൊട്ടന്‍കണ്ടി അബ്ദുല്ല, കോങ്ങാട്-യുസി രാമന്‍ എന്നിങ്ങനെയാണ് പട്ടിക.

പുനലൂര്‍, ചടയമംഗലം, പേരാമ്പ്ര എന്നീ സീറ്റുകളിലെ സ്ഥാനാര്‍ത്ഥിയെ പിന്നീട് പ്രഖ്യാപിക്കും.

Next Story