Top

ഞായറാഴ്ച്ച ഫലം വരും; നേപ്പാളില്‍ നിന്നും തിരിച്ച് ധര്‍മ്മജന്‍

നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് കഴിഞ്ഞയുടന്‍ നേപ്പാളിലേക്ക് പോയ നടന്‍ ധര്‍മ്മജന്‍ ശനിയാഴ്ച്ച തിരിച്ചെത്തും. ഞായറാഴ്ച്ച തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെയാണ് ധര്‍മ്മജന്‍ കേരളത്തിലെത്തുന്നത്. രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന ബിബിന്‍ ജോര്‍ജ് നായകനായ ചിത്രത്തിലാണ് ധര്‍മ്മജനും പ്രധാന വേഷത്തിലെത്തുന്നത്. എയ്ഞ്ചല്‍ മരിയ ക്രിയേഷന്‍സിന്റെ ബാനറില്‍ ലോറന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ നേപ്പാളാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് ധര്‍മ്മജന്‍ നേപ്പാളിലേക്ക് പോയത്. ആദ്യം മുതല്‍ തന്നെ വലിയ ആത്മവിശ്വാസത്തിലായിരുന്നു ധര്‍മ്മജന്‍.യുഡിഎഫിന്റെ വിജയം വിചാരിക്കുന്ന പോലെ ദുഷ്‌കരമല്ല. ഉറങ്ങി കിടക്കുന്ന ഒരു […]

29 April 2021 10:24 PM GMT

ഞായറാഴ്ച്ച ഫലം വരും; നേപ്പാളില്‍ നിന്നും തിരിച്ച് ധര്‍മ്മജന്‍
X

നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് കഴിഞ്ഞയുടന്‍ നേപ്പാളിലേക്ക് പോയ നടന്‍ ധര്‍മ്മജന്‍ ശനിയാഴ്ച്ച തിരിച്ചെത്തും. ഞായറാഴ്ച്ച തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെയാണ് ധര്‍മ്മജന്‍ കേരളത്തിലെത്തുന്നത്. രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന ബിബിന്‍ ജോര്‍ജ് നായകനായ ചിത്രത്തിലാണ് ധര്‍മ്മജനും പ്രധാന വേഷത്തിലെത്തുന്നത്. എയ്ഞ്ചല്‍ മരിയ ക്രിയേഷന്‍സിന്റെ ബാനറില്‍ ലോറന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ നേപ്പാളാണ്.

തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് ധര്‍മ്മജന്‍ നേപ്പാളിലേക്ക് പോയത്. ആദ്യം മുതല്‍ തന്നെ വലിയ ആത്മവിശ്വാസത്തിലായിരുന്നു ധര്‍മ്മജന്‍.
യുഡിഎഫിന്റെ വിജയം വിചാരിക്കുന്ന പോലെ ദുഷ്‌കരമല്ല. ഉറങ്ങി കിടക്കുന്ന ഒരു ജനതയെ ഉണറത്തിയാല്‍ ബാലുശ്ശേരി യുഡിഎഫിന് നേടാന്‍ സാധിക്കുമെന്നായിരുന്നു ധര്‍മ്മജന്റെ പക്ഷം.

എന്നാല്‍ ഇടത് സ്ഥാനാര്‍ത്ഥിയായ സച്ചിന്‍ ദേവിന് മുന്‍തൂക്കം നല്‍കുന്നതാണ് സര്‍വ്വേകള്‍. ധര്‍മ്മജന്റെ അപ്രതീക്ഷിത വരവോടെ ശ്രദ്ധ നേടിയ മണ്ഡലത്തില്‍ വലിയ ഓളം സൃഷ്ടിക്കാനായില്ലെന്ന് ഏഷ്യാനെറ്റ് സി ഫോര്‍ സര്‍വ്വേ പറയുന്നു.

15,464 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ പുരുഷന്‍ കടലുണ്ടി വിജയിച്ചത്. അതിന് മുമ്പും പുരുഷന്‍ കടലുണ്ടി തന്നെയാണ് വിജയിച്ചത്. ബാലുശേരിയില്‍ ധര്‍മ്മജന്‍ അല്ല, മോഹന്‍ലാല്‍ വന്ന് മത്സരിച്ചാലും എല്‍.ഡി.എഫ് തന്നെ വിജയിക്കുമെന്നാണ് അടുത്തിടെ പുരുഷന്‍ കടലുണ്ടി പ്രതികരിച്ചിരുന്നു. എന്നാല്‍ രമേശ് പിഷാരടി ഉള്‍പ്പെടെയുള്ള സെലിബ്രിറ്റി പ്രചരണമായിരുന്നു ബാലുശ്ശേരിയില്‍ നടന്നത്.

Next Story