‘ബാലുശേരിയില്‍ മത്സരിക്കുമെന്ന പ്രചരണത്തിന്റെ കാരണമിതാണ്, അല്ലാതെ പാര്‍ട്ടി എന്നോട് സംസാരിച്ചിട്ടില്ല’; ധര്മ്മജന് റിപ്പോര്‍ട്ടര്‍ ടിവിയോട്
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന പ്രചാരണത്തില്‍ പ്രതികരിച്ച് നടന് ധര്മ്മജന് ബോര്‍ഗാട്ടി. പാര്‍ട്ടി തീരുമാനിച്ചാല്‍ മത്സരിക്കുമെന്നും ഇതുവരേയും മത്സരിക്കണമെന്നാവശ്യപ്പെട്ട് ആരും സമീപിച്ചിട്ടില്ലെന്നും ധര്മ്മജന് പറഞ്ഞു. ധര്മ്മജന് ബാലുശേരിയില്‍ നിന്നും മത്സരിച്ചേക്കുമെന്നായിരുന്നു പ്രചാരണം. എന്നാല്‍ താന്‍ റിപബ്ലിക് ദിനത്തില്‍ കോഴിക്കോട്ടെ പരിപാടികളില്‍ പങ്കെടുത്തിരുന്നുവെന്നും ഇതായിരിക്കാം പ്രചാരണത്തിന് അടിസ്ഥമെന്നും ധര്മ്മജന് പ്രതികരിച്ചു. ‘ബാലുശേരിയിലും വൈക്കത്തും മാത്രമല്ല പലസ്ഥലത്തും തന്റെ പേര് പറഞ്ഞു കേള്‍ക്കുന്നുണ്ട്. റിപ്ലബിക് ദിനത്തില്‍ ഞാന്‍ കോഴിക്കോട് ബാലുശേരിയില്‍ ഒന്ന് രണ്ട് പരിപാടിയില്‍ പങ്കെടുക്കാന്‍ പോയിരുന്നു. എനിക്ക് […]

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന പ്രചാരണത്തില്‍ പ്രതികരിച്ച് നടന് ധര്മ്മജന് ബോര്‍ഗാട്ടി. പാര്‍ട്ടി തീരുമാനിച്ചാല്‍ മത്സരിക്കുമെന്നും ഇതുവരേയും മത്സരിക്കണമെന്നാവശ്യപ്പെട്ട് ആരും സമീപിച്ചിട്ടില്ലെന്നും ധര്മ്മജന് പറഞ്ഞു.
ധര്മ്മജന് ബാലുശേരിയില്‍ നിന്നും മത്സരിച്ചേക്കുമെന്നായിരുന്നു പ്രചാരണം. എന്നാല്‍ താന്‍ റിപബ്ലിക് ദിനത്തില്‍ കോഴിക്കോട്ടെ പരിപാടികളില്‍ പങ്കെടുത്തിരുന്നുവെന്നും ഇതായിരിക്കാം പ്രചാരണത്തിന് അടിസ്ഥമെന്നും ധര്മ്മജന് പ്രതികരിച്ചു.
‘ബാലുശേരിയിലും വൈക്കത്തും മാത്രമല്ല പലസ്ഥലത്തും തന്റെ പേര് പറഞ്ഞു കേള്‍ക്കുന്നുണ്ട്. റിപ്ലബിക് ദിനത്തില്‍ ഞാന്‍ കോഴിക്കോട് ബാലുശേരിയില്‍ ഒന്ന് രണ്ട് പരിപാടിയില്‍ പങ്കെടുക്കാന്‍ പോയിരുന്നു. എനിക്ക് അവിടെ സുഹൃത്തുക്കളുണ്ട്. അതായിരിക്കണം മത്സരിക്കും എന്ന പ്രചരണത്തിന് പിന്നില്‍. അല്ലാതെ എന്നോട് ഇതുവരെ പാര്‍ട്ടി സംസാരിച്ചിട്ടില്ല.
ഞാനാരു കോണ്‍ഗ്രസുകാരനാണ്. പാര്‍ട്ടി പറഞ്ഞാല്‍ തീര്‍ച്ചയായും മത്സരിക്കും. ജനങ്ങളെ സേവിക്കാന്‍ കിട്ടിയ അവസരമല്ലേ. എന്റെ ഉപജീവനമാര്‍ഗം സിനിമയും മിമിക്രിയുമാണ്. രാഷ്ട്രീയം ഉപജീവനമാര്‍ഗമല്ല. ഞാന്‍ മത്സരിച്ചാല്‍ എങ്ങനെയുണ്ടാവുമെന്ന് വിലയിരുത്തേണ്ടത് കോണ്‍ഗ്രസ് നേതൃത്വമാണ്. അവരാണ് തീരുമാനിക്കേണ്ടത്. അവര്‍ തരുന്ന ഏത് മണ്ഡലത്തിലും മത്സരിക്കും. ഇതിന് വേണ്ടി ഇതുവരേയും ഞങ്ങള്‍ സംസാരിച്ചിട്ടില്ല.
തെരഞ്ഞെടുപ്പ് തിയ്യതിയോ സ്ഥാനാര്‍ത്ഥിയോ ഇതുവരേയും പ്രഖ്യാപിച്ചിട്ടില്ല. പിന്നെഎങ്ങനെയാണ് ഇങ്ങനെ പറയുക. ആരൊക്കെ എവിടെ മത്സരിക്കും എന്ന് ഉറ്റുനോക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഞാനും.’ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
സിപിഐമ്മിന്റെ സിറ്റിങ് സീറ്റാണ് ബാലുശേരി. ഇവിടെ ധര്‍മ്മജനെ മത്സരിപ്പിച്ച് മണ്ഡലം പിടിക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമെന്നാണ് പ്രചരണം. പുരുഷന് കടലുണ്ടിയാണ് നിലവിലെ എംഎല്‍എ. 15464 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ പുരുഷന് കടലുണ്ടി വിജയിച്ചത്. അതിന് മുമ്പും പുരുഷന് കടലുണ്ടി തന്നെയാണ് വിജയിച്ചത്.
രണ്ട് തവണ വിജയിച്ച പുരുഷന് കടലുണ്ടി ഇത്തവണ മത്സരത്തിനുണ്ടായേക്കില്ല. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിന് ദേവിനെയാണ് സിപിഐഎം ഇവിടേക്ക് പരിഗണിക്കുന്നത്.
ബാലുശ്ശേരിയും സിപിഐയുടെ കൈവശമുള്ള നാദാപുരവും വെച്ചുമാറാമെന്ന നിര്‍ദേശം സിപിഐഎം സിപിഐക്ക് മുന്നില്‍ വെച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശത്തോട് അനുകൂലമായ നിലപാടല്ല സിപിഐ സ്വീകരിച്ചത്. ഇതോടെയാണ് സിപിഐഎം പുതിയ സ്ഥാനാര്‍ത്ഥി അന്വേഷണങ്ങളിലേക്ക് കടന്നത്.
മുസ്ലിം ലീഗാണ് യുഡിഎഫിന് വേണ്ടി ഇവിടെ മത്സരിക്കാറുള്ളത്. ഇത്തവണ ലീഗില്‍ നിന്ന് സീറ്റ് ഏറ്റെടുത്ത് കോണ്‍ഗ്രസ് ഇവിടെ മത്സരിച്ചേക്കും.