ചാലക്കുടിയില്‍ ഇത്തവണ പുതുമുഖങ്ങളുടെ പോരാട്ടം; എല്‍ഡിഎഫ് കളത്തിലിറക്കുന്നത് മുന്‍ കോണ്‍ഗ്രസ് നേതാവിനെ
നിയമസഭ തെരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ ഇത്തവണ പുതുമുഖങ്ങള്‍ തമ്മിലുള്ള മത്സരമാണ്. സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍ ഇടതുമുന്നണി കേരളാ കോണ്‍ഗ്രസ് (എം) പ്രതിനിധി ഡെന്നിസ് കെ.ആന്റണിയെയാണ് രംഗത്തിറക്കിയിരിക്കുന്നത്. കേരള കോണ്‍ഗ്രസ് (എം) സംസ്ഥാനത്ത് ഇടതുമുന്നണിക്ക് കീഴില്‍ 12 സീറ്റില്‍ മത്സരിക്കുമ്പോള്‍ തൃശ്ശൂര്‍ ജില്ലയിലെ ഏക കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് ഡെന്നിസ്. ഇത്തവണ 12 സീറ്റുകളിലാണ് കേരള കോണ്‍ഗ്രസ് (എം) മത്സരിക്കുന്നത്. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായിരുന്ന ചാലക്കുടി കേരള കോണ്‍ഗ്രസിന് വേണ്ടി ഇടത് മുന്നണി വിട്ടുനല്‍കുകയായിരുന്നു. ഡെന്നിസ് സ്ഥാനാര്‍ത്ഥിയായതോടെ കോണ്‍ഗ്രസ് […]

നിയമസഭ തെരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ ഇത്തവണ പുതുമുഖങ്ങള്‍ തമ്മിലുള്ള മത്സരമാണ്. സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍ ഇടതുമുന്നണി കേരളാ കോണ്‍ഗ്രസ് (എം) പ്രതിനിധി ഡെന്നിസ് കെ.ആന്റണിയെയാണ് രംഗത്തിറക്കിയിരിക്കുന്നത്. കേരള കോണ്‍ഗ്രസ് (എം) സംസ്ഥാനത്ത് ഇടതുമുന്നണിക്ക് കീഴില്‍ 12 സീറ്റില്‍ മത്സരിക്കുമ്പോള്‍ തൃശ്ശൂര്‍ ജില്ലയിലെ ഏക കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് ഡെന്നിസ്. ഇത്തവണ 12 സീറ്റുകളിലാണ് കേരള കോണ്‍ഗ്രസ് (എം) മത്സരിക്കുന്നത്.
സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായിരുന്ന ചാലക്കുടി കേരള കോണ്‍ഗ്രസിന് വേണ്ടി ഇടത് മുന്നണി വിട്ടുനല്‍കുകയായിരുന്നു. ഡെന്നിസ് സ്ഥാനാര്‍ത്ഥിയായതോടെ കോണ്‍ഗ്രസ് പാളയത്തിലും ന്യൂനപക്ഷ വിഭാഗങ്ങളിലും നിന്നുള്ള കൂടുതല്‍ വോട്ടുകള്‍ ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇടതു മുന്നണി. ഇതോടൊപ്പം പാര്‍ട്ടി വോട്ടുകളും ചേരുന്നതോടെ ചാലക്കുടി മണ്ഡലം നിലനിര്‍ത്താന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് കേരള കോണ്‍ഗ്രസ് (എം) ചാലക്കുടി മണ്ഡലത്തില്‍ മത്സരിക്കുന്നത്. പി കെ ഇട്ടൂപ്പിന് ശേഷം കേരളാ കോണ്‍ഗ്രസിന്റെ പ്രതിനിധിയായി ചാലക്കുടിയില്‍
നിന്ന് മത്സരിക്കുന്നയാളാണ് ഡെന്നിസ് കെ.ആന്റണി. ചാലക്കുടിക്കാര്‍ക്ക് സുപരിചിതനായ മുന്‍ കോണ്‍ഗ്രസ് നേതാവായിരുന്ന ഡെന്നിസ് വിജയിച്ചാല്‍ അത് മറ്റൊരു ചരിത്രമായിരിക്കും.ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് അംഗം എന്നി നിലകളിലും ഡെന്നിസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
ചാലക്കുടി മണ്ഡലം തിരിച്ചുപിടിക്കാന്‍ യുഡിഎഫ് യുവനേതാവ് ടി.ജെ സനീഷ് കുമാറിനെയാണ് രംഗത്തിറക്കിയിറക്കായിരിക്കുന്നത്. മണ്ഡലത്തിന് പുറത്തു നിന്നുള്ള സനീഷ് കുമാറിനെ ഇവിടെ സ്ഥാനാര്‍ഥിയാക്കിയതില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ വലിയ പ്രതിഷേധമുണ്ട്. സ്ഥാനാര്‍ഥിത്വം വൈകി പ്രഖ്യാപിച്ചതോടെ പ്രചാരണത്തിലും സനീഷ് കുമാര്‍ പിന്നിലാണ്. കഴിഞ്ഞ മൂന്ന് തവണയായി ഇടതുപക്ഷത്തിനൊപ്പം നില്ക്കുന്ന ചാലക്കുടി ഇത്തവണ തിരിച്ചുപിടിക്കണമെങ്കില്‍ കോണ്‍ഗ്രസ് ശരിക്കും വിയര്‍പ്പൊഴുക്കേണ്ടി വരും. ബിഡിജെഎസിന്റെ കെ എ ഉണ്ണികൃഷ്ണനാണ് ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ഥി.