‘എല്‍ഡിഎഫിനെതിരായ പ്രചരണം ബിജെപിയെ വളര്‍ത്താനേ ഉപകരിക്കൂ’; രാഹുലിനെതിരെ ഡി രാജ
ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നതെന്ന് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ. യുഡിഎഫും ബിജെപിയും ഉയര്‍ത്തുന്ന ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ വിലപോവില്ലെന്നും ഡി രാജ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് രാജയുടെ പ്രതികരണം. ‘എല്‍ഡിഎഫിന് മാത്രമല്ല. രാജ്യത്തിന് ഏറ്റവും നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പാണ് നടക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പാണിത്. ഈ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഉയര്‍ത്തുന്നത് വിലപോവില്ല. ഇത്തരം വിഷയങ്ങള്‍ ബിജെപിയും യുഡിഎഫും ഉയര്‍ത്തി കൊണ്ടുവരുന്നതാണ്. […]

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നതെന്ന് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ. യുഡിഎഫും ബിജെപിയും ഉയര്‍ത്തുന്ന ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ വിലപോവില്ലെന്നും ഡി രാജ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് രാജയുടെ പ്രതികരണം.
‘എല്‍ഡിഎഫിന് മാത്രമല്ല. രാജ്യത്തിന് ഏറ്റവും നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പാണ് നടക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പാണിത്. ഈ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഉയര്‍ത്തുന്നത് വിലപോവില്ല. ഇത്തരം വിഷയങ്ങള്‍ ബിജെപിയും യുഡിഎഫും ഉയര്‍ത്തി കൊണ്ടുവരുന്നതാണ്. ഇത് സുപ്രീംകോടതി ബെഞ്ചിന് മുന്നിലുള്ള വിഷയമാണ്. മതത്തെ രാഷ്ട്രീയവുമായി കൂട്ടികെട്ടുകയാണ്.’ഡി രാജ പറഞ്ഞു.
കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്കെതിരേയും ഡി രാജ രൂക്ഷവിമര്‍ശനം ഉയര്‍ത്തി. കോണ്‍ഗ്രസ് എല്‍ഡിഎഫിനെതിരെ പ്രവര്‍ത്തിക്കുന്നത് കേരളത്തില്‍ ബിജെപിയെ വളര്‍ത്താനേ ഉപകരിക്കുകയുള്ളൂവെന്ന് ഡി രാജ പറഞ്ഞു. രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങളെകുറിച്ച് രാഹുലിന് വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു.