വീടുകളില്‍ ദീപശിഖ തെളിയിച്ച് വിജയാഘോഷത്തിന് ആഹ്വാനം ചെയ്ത് സിപിഐഎം
നിയമസഭാ തെരഞ്ഞെടുപ്പിലെ ഇടത് മുന്നണിയുടെ വിജയം ദീപ ശിഖ തെളിയിച്ച് ആഘോഷിക്കാന്‍ സിപിഐഎം നിര്‍ദേശം. കൊവിഡ്-19 രൂക്ഷമായ പശ്ചാത്തലത്തില്‍ ഒത്തുകൂടലുകള്‍ സാധ്യമല്ല. ഈ സാഹചര്യത്തിലാണ് പ്രവര്‍ത്തകരും വോട്ടര്‍മാരും വീടുകളില്‍ ദീപശിഖ തെളിയിച്ച് വിജാഘോഷം സംഘടിപ്പിക്കാന്‍ സിപിഐഎം നിര്‍ദേശിച്ചത്. ഇന്ന് വൈകുന്നേരം ഏഴ് മണിക്കാണ് വീടുകളില്‍ ദീപശിഖ ഉയര്‍ത്തേണ്ടത്. സിപിഐഎം നിര്‍ദേശം- കോവിഡ് രണ്ടാം തരംഗത്തിന്റെ സാഹചര്യത്തില്‍ തെരുവുകളില്‍ ഇറങ്ങിയുള്ള ആഘോഷം അല്ല എല്‍ഡിഎഫ് ആസൂത്രണം ചെയ്യുന്നത്. വൈകുന്നേരം 7 മണിക്ക് പ്രവര്‍ത്തകരും വോട്ടര്‍മാരും ഉള്‍പ്പെടെ എല്ലാവരും വീടുകളില്‍ […]

നിയമസഭാ തെരഞ്ഞെടുപ്പിലെ ഇടത് മുന്നണിയുടെ വിജയം ദീപ ശിഖ തെളിയിച്ച് ആഘോഷിക്കാന്‍ സിപിഐഎം നിര്‍ദേശം. കൊവിഡ്-19 രൂക്ഷമായ പശ്ചാത്തലത്തില്‍ ഒത്തുകൂടലുകള്‍ സാധ്യമല്ല. ഈ സാഹചര്യത്തിലാണ് പ്രവര്‍ത്തകരും വോട്ടര്‍മാരും വീടുകളില്‍ ദീപശിഖ തെളിയിച്ച് വിജാഘോഷം സംഘടിപ്പിക്കാന്‍ സിപിഐഎം നിര്‍ദേശിച്ചത്. ഇന്ന് വൈകുന്നേരം ഏഴ് മണിക്കാണ് വീടുകളില്‍ ദീപശിഖ ഉയര്‍ത്തേണ്ടത്.
സിപിഐഎം നിര്‍ദേശം-
കോവിഡ് രണ്ടാം തരംഗത്തിന്റെ സാഹചര്യത്തില്‍ തെരുവുകളില്‍ ഇറങ്ങിയുള്ള ആഘോഷം അല്ല എല്‍ഡിഎഫ് ആസൂത്രണം ചെയ്യുന്നത്. വൈകുന്നേരം 7 മണിക്ക് പ്രവര്‍ത്തകരും വോട്ടര്‍മാരും ഉള്‍പ്പെടെ എല്ലാവരും വീടുകളില്‍ ദീപശിഖ തെളിയിച്ചാണ് വിജയാഹ്ലാദം സംഘടിപ്പിക്കുക. ദേശീയതലത്തില്‍ തന്നെ പ്രസക്തമായ വിജയം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വീട്ടിലിരുന്നുതന്നെ ആഘോഷിക്കണമെന്ന് മുഴുവന്‍ സഖാക്കളോടും അഭ്യര്‍ഥിക്കുന്നു.
മെയ് 20 നാണ് രണ്ടാം പിണറായിവിജയന് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ. 99 പേരാണ് ഇടതുമുന്നണിയില്‍ നിന്ന് സഭയിലെത്തിയത്. സ്വതന്ത്രരടക്കം 67 പേര് സിപിഐഎമ്മിനുണ്ട്. 17 പേരാണ് സിപിഐയില്‍ നിന്നുള്ളത്. കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് അഞ്ച് പേരും ജെഡിഎസ്, എന്‍സിപി എന്നിവരില്‍ നിന്ന് രണ്ട് പേരും വിജയിച്ചു. കേരള കോണ്‍ഗ്രസ് ബി, എല്‍ജെഡി, ഐഎന്‍എല്‍ തുടങ്ങിയ ഇടത് കക്ഷികള്‍ ഓരോ സീറ്റിലും വിജയിച്ചിട്ടുണ്ട്.
- TAGS:
- CPIM
- KERALA ELECTION 2021