Top

മാറ്റം ആറ്റിങ്ങലില്‍ മാത്രം, അരുവിക്കര വികെ മധുവിന്, നേമത്ത് ശിവന്‍കുട്ടി, വട്ടിയൂര്‍ക്കാവില്‍ വികെ പ്രശാന്ത്; തിരുവനനന്തപുരത്ത് സിപിഐഎം സാധ്യതാപട്ടികയായി

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സിപിഐഎമ്മിന്റെ സാധ്യതാപട്ടിക തയ്യാറായി. ആറ്റിങ്ങല്‍ ഒഴികെയുള്ള സീറ്റുകള്‍ സിറ്റിങ് എംഎല്‍എമാര്‍ക്ക് നല്‍കിയാണ് ജില്ലാ സെക്രട്ടേറിയറ്റിന്റെ സാധ്യതാപട്ടിക. പത്ത് സീറ്റുകളിലാണ് സിപിഐഎം ഇത്തവണയും മത്സരിക്കുന്നത്. നേമം മണ്ഡലം തിരിച്ചുപിടിക്കാന്‍ വി ശിവന്‍കുട്ടിയെത്തന്നെ ഇ റക്കാമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ ആലോചന. വട്ടിയൂര്‍ക്കാവ് വികെ പ്രശാന്തിന് തന്നെ നല്‍കും. കഴക്കൂട്ടം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ഇറക്കും. ആറ്റിങ്ങലില്‍ സിറ്റിങ് എംഎല്‍എ ബി സത്യന് പകരം ഒഎസ് അംബികയെയാണ് സിപിഐഎം സാധ്യതാപട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അരുവിക്കരയില്‍ ശബരീനാഥനെ നേരിടാന്‍ […]

3 March 2021 5:47 AM GMT

മാറ്റം ആറ്റിങ്ങലില്‍ മാത്രം, അരുവിക്കര വികെ മധുവിന്, നേമത്ത് ശിവന്‍കുട്ടി, വട്ടിയൂര്‍ക്കാവില്‍ വികെ പ്രശാന്ത്; തിരുവനനന്തപുരത്ത് സിപിഐഎം സാധ്യതാപട്ടികയായി
X

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സിപിഐഎമ്മിന്റെ സാധ്യതാപട്ടിക തയ്യാറായി. ആറ്റിങ്ങല്‍ ഒഴികെയുള്ള സീറ്റുകള്‍ സിറ്റിങ് എംഎല്‍എമാര്‍ക്ക് നല്‍കിയാണ് ജില്ലാ സെക്രട്ടേറിയറ്റിന്റെ സാധ്യതാപട്ടിക. പത്ത് സീറ്റുകളിലാണ് സിപിഐഎം ഇത്തവണയും മത്സരിക്കുന്നത്.

നേമം മണ്ഡലം തിരിച്ചുപിടിക്കാന്‍ വി ശിവന്‍കുട്ടിയെത്തന്നെ ഇ റക്കാമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ ആലോചന. വട്ടിയൂര്‍ക്കാവ് വികെ പ്രശാന്തിന് തന്നെ നല്‍കും. കഴക്കൂട്ടം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ഇറക്കും.

ആറ്റിങ്ങലില്‍ സിറ്റിങ് എംഎല്‍എ ബി സത്യന് പകരം ഒഎസ് അംബികയെയാണ് സിപിഐഎം സാധ്യതാപട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അരുവിക്കരയില്‍ ശബരീനാഥനെ നേരിടാന്‍ വികെ മധുവിനെ ഇറക്കാമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ ശുപാര്‍ശ.

വാമനപുരത്ത് ഡികെ മുരളിയും വര്‍ക്കലയില്‍ വി ജോയിയും നെയ്യാറ്റിന്‍കരയില്‍ കെ ആന്‍സലനും പാറശ്ശാലയില്‍ സികെ ഹരീന്ദ്രനും കാട്ടാക്കടയില്‍ ഐബി സതീഷുമാണ് സാധ്യതാപട്ടികയിലുള്ളത്.

Next Story