പ്രചാരണ പരിപാടികളുടെ രണ്ടാം ഘട്ടത്തിലേക്ക് കടന്ന് സിപിഐഎം; ഏപ്രില്‍ ഒന്നു മുതല്‍ പ്രചാരണം വീടുകളിലേക്ക്
തിരുവനന്തപുരം: പൊതുസമ്മേളനങ്ങള്‍ അവസാനിക്കുന്ന മുറയ്ക്ക് വീടുകള്ക്കയറി തെരഞ്ഞെടുപ്പ് പ്രാചാരണ പരിപാടികള്‍ ശക്തിപ്പെടുത്താന്‍ ഒരുങ്ങി സിപിഐഎം. ഏപ്രില്‍ ഒന്നോടുകൂടി വിടുവീടാന്തരം കയറിയുള്ള പ്രചാരണം ആരംഭിക്കാനാണ് തീരുമാനം. ഇന്ന് ചേര്‍ന്ന പാര്‍ട്ടി സെക്രട്ടറിയേറ്റിലാണ് ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പരിപാടികള്‍ വിലയിരുത്തുന്നതിനും തന്ത്രങ്ങള്‍ മെനയുന്നതിനുമായാണ് ഇന്ന് സിപിഐഎം യോഗം ചേര്‍ന്നത്. അടുത്തതായി രണ്ടാം ഘട്ട പ്രചാരണ പരിപാടികളിലേക്കാണ് പാര്‍ട്ടി കടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്, പിബി അംഗങ്ങള്‍ അടക്കമുള്ളവര്‍ വോട്ടഭ്യര്‍ത്ഥിക്കുന്നതിനായി വീടുകളിലേക്കെത്തും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ജില്ലകള്‍ […]

തിരുവനന്തപുരം: പൊതുസമ്മേളനങ്ങള്‍ അവസാനിക്കുന്ന മുറയ്ക്ക് വീടുകള്ക്കയറി തെരഞ്ഞെടുപ്പ് പ്രാചാരണ പരിപാടികള്‍ ശക്തിപ്പെടുത്താന്‍ ഒരുങ്ങി സിപിഐഎം. ഏപ്രില്‍ ഒന്നോടുകൂടി വിടുവീടാന്തരം കയറിയുള്ള പ്രചാരണം ആരംഭിക്കാനാണ് തീരുമാനം. ഇന്ന് ചേര്‍ന്ന പാര്‍ട്ടി സെക്രട്ടറിയേറ്റിലാണ് ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്.
പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പരിപാടികള്‍ വിലയിരുത്തുന്നതിനും തന്ത്രങ്ങള്‍ മെനയുന്നതിനുമായാണ് ഇന്ന് സിപിഐഎം യോഗം ചേര്‍ന്നത്. അടുത്തതായി രണ്ടാം ഘട്ട പ്രചാരണ പരിപാടികളിലേക്കാണ് പാര്‍ട്ടി കടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്, പിബി അംഗങ്ങള്‍ അടക്കമുള്ളവര്‍ വോട്ടഭ്യര്‍ത്ഥിക്കുന്നതിനായി വീടുകളിലേക്കെത്തും.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ജില്ലകള്‍ തോറുമുള്ള സിപിഐഎമ്മിന്റെ പൊതുസമ്മേളനങ്ങള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ രണ്ടാം ഘട്ട പ്രചാരണ പരിപാടികള്‍ക്ക് നാളെ തുടക്കമാകും. വായനാട് ജില്ലയില്‍ നിന്നും ആരംഭിച്ച പൊതുസമ്മേളനമാണ് ഇന്ന് പൂര്‍ത്തിയായത്. അടുത്തതായി കുടുംബ യോഗങ്ങളിലേക്കാണ് ഇടതുമുന്നണി ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ പോകുന്നത്.