പോരിനിറങ്ങുന്നത് ആരൊക്കെ? സിപിഐഎം സ്ഥാനാര്‍ഥികളെ ഇന്നറിയാം; രണ്ടുടേം വ്യവസ്ഥ കര്‍ശനമാക്കും
രണ്ടുവവണ തുടര്‍ച്ചയായി മത്സരിച്ചവരെ ഒഴിവാക്കുന്നതിനാല്‍ മന്ത്രിമാരായ ഇപി ജയരാജന്, തോമസ് ഐസക്, ജി സുധാകരന്, എകെ ബാലന്, സ്പീക്കര്‍ പി ശ്രീമരാമകൃഷ്ണന് എന്നിവര്‍ ഇത്തവണ മത്സരരംഗത്തില്ലെന്ന് ഉറപ്പായികഴിഞ്ഞു.

സിപിഐഎം അന്തിമസ്ഥാനാര്‍ഥി പട്ടിക ഇന്ന് പുറത്തിറങ്ങിയേക്കുമെന്ന് സൂചന. ഇന്ന് നടക്കുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തര്‍ക്കമുള്ള സീറ്റുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജില്ലകളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ കൂടി കണക്കിലെടുത്താകും സെക്രട്ടറിയേറ്റ് അന്തിമ പട്ടിക തയ്യാറാക്കുക. രണ്ട് ടേം വ്യവസ്ഥയില്‍ ആര്‍ക്കും ഇളവ് നല്കാന് സാധ്യതയില്ലെന്നാണ് വിവരം.
രണ്ടുവവണ തുടര്‍ച്ചയായി മത്സരിച്ചവരെ ഒഴിവാക്കുന്നതിനാല്‍ മന്ത്രിമാരായ ഇപി ജയരാജന്, തോമസ് ഐസക്, ജി സുധാകരന്, എകെ ബാലന്, സ്പീക്കര്‍ പി ശ്രീമരാമകൃഷ്ണന് എന്നിവര്‍ ഇത്തവണ മത്സരരംഗത്തില്ലെന്ന് ഉറപ്പായികഴിഞ്ഞു.
തരൂരില്‍ മന്ത്രി എകെ ബാലന്റെ ഭാര്യ പികെ ജമീലയുടെ പേര് ഒഴിവാക്കിയ ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തില്‍ ഇന്ന് സംസ്ഥാന സെക്രട്ടറയേറ്റിന്റെ നിലപാട് നിര്‍ണ്ണായകമാകും. സംസ്ഥാന സമിതിയുടെ കരട് പട്ടികയിന്മേലുള്ള ജില്ലാ കമ്മിറ്റിയുടെ അഭിപ്രായം കൂടി പരിഗണിച്ചാകും കൂടുതല്‍ പരിഷ്കരണങ്ങള്‍ നടക്കുക. കഴിഞ്ഞ സംസ്ഥാന സമിതി തയ്യാറാക്കിയ കരട് പട്ടികയില്‍ നിന്നും 30 എംഎല്‍എമാര്‍ പുറത്തായിരുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സംസ്്ഥാനത്ത് നടത്തുന്ന ഇടപെടലുകളും ഇന്നത്തെ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രധാന ചര്‍ച്ചാ വിഷയമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ധര്‍മ്മടത്തെത്തും. 8 മുതല്‍ ഈ മാസം 16 വരെയാണ് മുഖ്യമന്ത്രിയുടെ മണ്ഡല പര്യടനം. വൈകീട്ട് വിമാനത്താവളത്തിലെത്തുന്ന മുഖ്യമന്ത്രിക്ക് ആവേശകരമായ സ്വീകരണം ഒരുക്കാനാണ് പാര്‍ട്ടി തീരുമാനം. വിമാനത്താവളം മുതല്‍ പിണറായി വരെ 18 കിലോ മീറ്റര്‍ റോഡ് ഷോയ്ക്ക് സമാനമായ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.