ആര്യയ്ക്ക് പിന്നാലെ ബാലസംഘം നേതാവിനെ നിയമസഭയിലേക്കിറക്കാന് സിപിഐഎം; ഉണ്ണി മാറി രണ്ദീഷോ?
പാലക്കാട്: തിരുവനന്തപുരം മേയറായി ആര്യ രാജേന്ദ്രനെ പ്രഖ്യാപിച്ചത് സിപിഐഎമ്മിന് വലിയ പ്രചാരം നല്‍കിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുവ സ്ഥാനാര്‍ത്ഥികളെ ഇറക്കിയതും അഭിനന്ദനങ്ങള്‍ക്ക് വഴിവെച്ചു. ഇതിന് പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും സമാന ട്രെന്‍ഡ് ആവര്‍ത്തിക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. ഇതിനായി ബാലസംഘം സംസ്ഥാന നേതാവിനെ ഒറ്റപ്പാലത്ത് മത്സരിപ്പിച്ചേക്കും. ബാലസംഘം സംസ്ഥാന കോഡിനേറ്റര്‍ എം രണ്‍ദീഷിനെ ഇറക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. ഒറ്റപ്പാലം മണ്ഡലത്തിലാണ് രണ്‍ദീഷിനെ പരിഗണിക്കുന്നത്. സിറ്റിങ് എംഎല്‍എ പി ഉണ്ണിക്ക് പകരമാണ് രണ്‍ദീഷിന്റെ പേര് ഉയര്‍ന്നുവരുന്നത്. ആര്യ രാജേന്ദ്രന് […]

പാലക്കാട്: തിരുവനന്തപുരം മേയറായി ആര്യ രാജേന്ദ്രനെ പ്രഖ്യാപിച്ചത് സിപിഐഎമ്മിന് വലിയ പ്രചാരം നല്‍കിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുവ സ്ഥാനാര്‍ത്ഥികളെ ഇറക്കിയതും അഭിനന്ദനങ്ങള്‍ക്ക് വഴിവെച്ചു. ഇതിന് പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും സമാന ട്രെന്‍ഡ് ആവര്‍ത്തിക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. ഇതിനായി ബാലസംഘം സംസ്ഥാന നേതാവിനെ ഒറ്റപ്പാലത്ത് മത്സരിപ്പിച്ചേക്കും.
ബാലസംഘം സംസ്ഥാന കോഡിനേറ്റര്‍ എം രണ്‍ദീഷിനെ ഇറക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. ഒറ്റപ്പാലം മണ്ഡലത്തിലാണ് രണ്‍ദീഷിനെ പരിഗണിക്കുന്നത്. സിറ്റിങ് എംഎല്‍എ പി ഉണ്ണിക്ക് പകരമാണ് രണ്‍ദീഷിന്റെ പേര് ഉയര്‍ന്നുവരുന്നത്. ആര്യ രാജേന്ദ്രന് അടക്കമുള്ള യുവ സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച സ്വീകാര്യത രണ്ദീഷിനും ലഭിക്കുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. കെ ജയദേവന്റെ പേരും പരിഗണനയിലുണ്ട്.
കൂടാതെ, ഡിവൈഎഫ്ഐ നേതാവ് നിതിന്‍ കണിച്ചേരിയെയാണ് പാലക്കാട് സീറ്റില്‍ പരിഗണിക്കുന്നത്. എലത്തൂരില്‍ മുഹമ്മദ് റിയാസിന്റെ പേരാണ് പരിഗണനയിലുള്ളത്. വിടി ബല്‍റാമിനെതിരെ തൃത്താലയില്‍ എം സ്വരാജിന്റേയും എംബി രാജേഷിന്റെ പേര് ഉയരുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലക്കാട് മുനിസിപ്പാലിറ്റിയുടെ ചാര്‍ജാണ് എംബി രാജേഷിനുണ്ടായിരുന്നത്. കൈവിട്ട മണ്ഡലം തിരിച്ചു പിടിക്കാനുള്ള ഉത്തരവാദിത്വം എംബി രാജേഷിന് സിപിഐഎം നല്‍കുമോ എന്നത് വരും മാസങ്ങളില്‍ അറിയാനാകും.
ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിനെ കളമശ്ശേരിയില്‍ മത്സരിപ്പിച്ചേക്കും. സ്വരാജ് തൃപ്പൂണിത്തുറയില്നിന്നുതന്നെയാവും ജനവിധി തേടുക. പുതുപ്പള്ളിയിലും കഴിഞ്ഞതവണത്തേതുപോലെ ജെയിക്കിന് തന്നെയാവും സാധ്യത. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം മനു സി പുളിക്കലിനെ അരൂരില്‍ പാര്‍ട്ടി ഇറക്കാനും സാധ്യതയേറെയാണ്.