ടിഎം സിദ്ദിഖിനായുള്ള പ്രതിഷേധം; നന്ദകുമാര്‍ വിജയിച്ചെങ്കിലും വിടാതെ സിപിഐഎം; അന്വേഷണം
മലപ്പുറം പൊന്നാനിയില്‍ സിപിഐഎമ്മിനുള്ളില്‍ ഭിന്നതയുണ്ടെന്ന നിഗമനത്തില്‍ പാര്‍ട്ടി അന്വേഷണം ആരംഭിച്ചു. സംസ്ഥാന സമിതി അംഗം പികെ സെയ്നബയും ജില്ലാ കമ്മിറ്റി അംഗം കെപി അനിലുമാണ് അന്വേഷണ ചുമതല. നിയമസഭാ തെരഞ്ഞെടുപ്പില്‍ പി നന്ദകുമാറിനെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചതോടെയാണ് ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയത്. മലയാള സിനിമ ഷൂട്ടിങ്ങ് തെലുങ്കാനയിലേക്ക്; കേരളത്തില്‍ ഷൂട്ടിങ്ങ് അനുവദിക്കണമെന്ന് ഫെഫ്ക ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ടിഎം സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. പി ശ്രീരാമകൃഷ്ണനാണ് സിദ്ദിഖിനെതിരെ നിലപാട് സ്വീകരിച്ചതെന്ന് അഭ്യൂഹവും ശക്തമായിരുന്നു. പാര്ട്ടിക്കാര് തന്നെയാണ് […]
14 July 2021 1:51 AM GMT
ഫിൽമി റിപ്പോർട്ടർ

മലപ്പുറം പൊന്നാനിയില്‍ സിപിഐഎമ്മിനുള്ളില്‍ ഭിന്നതയുണ്ടെന്ന നിഗമനത്തില്‍ പാര്‍ട്ടി അന്വേഷണം ആരംഭിച്ചു. സംസ്ഥാന സമിതി അംഗം പികെ സെയ്നബയും ജില്ലാ കമ്മിറ്റി അംഗം കെപി അനിലുമാണ് അന്വേഷണ ചുമതല. നിയമസഭാ തെരഞ്ഞെടുപ്പില്‍ പി നന്ദകുമാറിനെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചതോടെയാണ് ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയത്.
മലയാള സിനിമ ഷൂട്ടിങ്ങ് തെലുങ്കാനയിലേക്ക്; കേരളത്തില്‍ ഷൂട്ടിങ്ങ് അനുവദിക്കണമെന്ന് ഫെഫ്ക
ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ടിഎം സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. പി ശ്രീരാമകൃഷ്ണനാണ് സിദ്ദിഖിനെതിരെ നിലപാട് സ്വീകരിച്ചതെന്ന് അഭ്യൂഹവും ശക്തമായിരുന്നു. പാര്ട്ടിക്കാര് തന്നെയാണ് ഇത്തരമൊരു പ്രചാരണത്തിന് പിന്നിലെന്നാണ് സിപിഐഎം വിലയിരുത്തല്‍.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ 12 സിപിഐഎം പ്രവര്‍ത്തകര്‍ രാജിവെച്ചതും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഒപ്പം സ്ഥാനാര്‍ത്ഥിയായി നന്ദകുമാര്‍ ഉറപ്പായതിന് ശേഷവും സിദ്ദിഖിന് വേണ്ടി പല ഭാഗത്ത് നിന്നും ആവശ്യം ഉയരുകയായിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രതിസന്ധിക്കിടയിലും നന്ദകുമാര്‍ 17043 വോട്ടിന് ജയിക്കാനായത് സിപിഐഎമ്മിന് ആശ്വാസമായിരുന്നു.