പുതുപ്പള്ളി ഉള്‍പ്പെടെ 6 സീറ്റില്‍ എല്‍ഡിഎഫ് മേല്‍കൈ; പാലായില്‍ മത്സരം കടുപ്പമെന്ന് സിപിഐ വിലയിരുത്തല്‍
കോട്ടയം ജില്ലയില്‍ ആറ് സീറ്റില്‍ എല്‍ഡിഎഫിന് മേല്‍കൈ എന്ന് സിപിഐഎം വിലയിരുത്തല്‍. പാലായില്‍ ജോസ് കെ മാണി കടുത്ത മത്സരം നേരിടുന്നുവെന്നും മാണി സി കാപ്പന് എല്‍ഡിഎഫ് സീറ്റ് നിഷേധിച്ചതില്‍ മണ്ഡലത്തില്‍ അതൃപ്തിയുണ്ടെന്നും സിപിഐ വിലയിരുത്തി. കോട്ടയം പുതുപ്പള്ളി ഉള്‍പ്പെടെ കടുത്ത മത്സരം നടക്കുന്നുണ്ടെന്നും പാര്‍ട്ടി വിലയിരുത്തി. 22 ന് നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിന് മുന്നോടിയായാണ് സിപിഐ വിലയിരുത്തല്‍. അതേസമയം ജില്ലയില്‍ സിപിഐയും കേരള കോണ്‍ഗ്രസ് ജോസ് വിഭാഗവും തമ്മിലുള്ള എതിര്‍പ്പ് പരസ്യമാവുകയാണ്. ജോസ് കെ […]

കോട്ടയം ജില്ലയില്‍ ആറ് സീറ്റില്‍ എല്‍ഡിഎഫിന് മേല്‍കൈ എന്ന് സിപിഐഎം വിലയിരുത്തല്‍. പാലായില്‍ ജോസ് കെ മാണി കടുത്ത മത്സരം നേരിടുന്നുവെന്നും മാണി സി കാപ്പന് എല്‍ഡിഎഫ് സീറ്റ് നിഷേധിച്ചതില്‍ മണ്ഡലത്തില്‍ അതൃപ്തിയുണ്ടെന്നും സിപിഐ വിലയിരുത്തി.
കോട്ടയം പുതുപ്പള്ളി ഉള്‍പ്പെടെ കടുത്ത മത്സരം നടക്കുന്നുണ്ടെന്നും പാര്‍ട്ടി വിലയിരുത്തി. 22 ന് നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിന് മുന്നോടിയായാണ് സിപിഐ വിലയിരുത്തല്‍.
അതേസമയം ജില്ലയില്‍ സിപിഐയും കേരള കോണ്‍ഗ്രസ് ജോസ് വിഭാഗവും തമ്മിലുള്ള എതിര്‍പ്പ് പരസ്യമാവുകയാണ്. ജോസ് കെ മാണി വിഭാഗം മത്സരിച്ച് മണ്ഡലങ്ങളില്‍ സിപിഐ വേണ്ടവിധത്തില്‍ സഹകരില്ല എന്ന വിമര്‍ശനമാണ് പാര്‍ട്ടി മുന്നോട്ടുവെച്ചത്. കോട്ടയം ജില്ലയിലടക്കം സിപിഐയുടെ നിസ്സഹകരണം വളരെ പ്രകടമായിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റിയില്‍ കുറ്റപ്പെടുത്തി. ഘടക കക്ഷികള്‍ മത്സരിച്ച ഇടങ്ങളില്‍ കേരള കോണ്‍ഗ്രസ് തങ്ങളുടെ വോട്ടുകള്‍ അവര്‍ക്ക് നല്‍കിയെന്നും എന്നാല്‍ ചില പാര്‍ട്ടികള്‍ തിരിച്ച് ആ മര്യാദ കാണിച്ചില്ലെന്നും കേരള കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചു.
കെഎം ബഷീറിന്റെ മരണം; ശ്രീറാമിനും വഫയ്ക്കും കോടതിയുടെ നോട്ടീസ്
പാല അടക്കുമുള്ള മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിയായിരുന്നു കേരള കോണ്‍ഗ്രസിന്റെ വിമര്‍ശനം. പാല, റാന്നി, ഇരിക്കൂര്‍, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ സിപിഐ നിശബ്ദമായിരുന്നു. ഇരിക്കൂറില്‍ സിപിഐ പ്രാദേശിക നേതാക്കളുടെ സഹകരണം വേണ്ടത്ര ലഭിച്ചില്ല. റാന്നിയിലും സമാന സാഹചര്യം തന്നെയുണ്ടായതായി സ്ഥാനാര്‍ഥിയായ പ്രമോദ് നാരായണനും പറഞ്ഞു. സ്ഥാനാര്‍ഥികള്‍ ഇക്കാര്യങ്ങള്‍ ചെയര്മാന് ജോസ് കെ മാണിയെ അറിയിച്ചിട്ടുണ്ട്.
പവര്‍ പ്ലേയില്‍ തകര്‍ത്തടിച്ച് ഡികോക്കും ഹിറ്റ്മാനും; മുംബൈയ്ക്ക് മികച്ച തുടക്കം