Top

കുണ്ടറയിലും കൊട്ടാരക്കരയിലും സിപിഐഎമ്മിന് വോട്ട് കുറഞ്ഞതെങ്ങനെ?; കാരണം തേടി സിപിഐ

നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലയില്‍ സിപിഐ മത്സരിച്ച മണ്ഡലങ്ങള്‍ക്ക് പുറമേ സിപിഐഎം മത്സരിച്ച മണ്ഡലങ്ങളിലും വോട്ട് കുറഞ്ഞതിന്റെ കാരണങ്ങള്‍ അന്വേഷിക്കാനൊരുങ്ങി സിപിഐ. സിപിഐഎം മത്സരിച്ച കുണ്ടറയിലും കൊട്ടാരക്കരയിലും എല്‍ഡിഎഫിന് വോട്ട് കുറഞ്ഞതിന്റെ കാരണങ്ങള്‍ അന്വേഷിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് ജൂലൈ ആദ്യവാരം തന്നെ മണ്ഡലം കമ്മറ്റികള്‍ ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യാനാണ് തീരുമാനം. ‘കൊടിസുനിയെ പാര്‍ട്ടി പുറത്താക്കിയെന്ന് പറഞ്ഞാല്‍ മൂക്ക് കൊണ്ട് ‘ക്ഷ’ വരക്കേണ്ടി വരും’; വെല്ലുവിളിച്ച് സുധാകരന്‍ മുന്‍ മന്ത്രി മേഴ്‌സികുട്ടിയമ്മ മത്സരിച്ച കുണ്ടറയില്‍ പാര്‍ട്ടി […]

30 Jun 2021 2:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുണ്ടറയിലും കൊട്ടാരക്കരയിലും സിപിഐഎമ്മിന് വോട്ട് കുറഞ്ഞതെങ്ങനെ?; കാരണം തേടി സിപിഐ
X

നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലയില്‍ സിപിഐ മത്സരിച്ച മണ്ഡലങ്ങള്‍ക്ക് പുറമേ സിപിഐഎം മത്സരിച്ച മണ്ഡലങ്ങളിലും വോട്ട് കുറഞ്ഞതിന്റെ കാരണങ്ങള്‍ അന്വേഷിക്കാനൊരുങ്ങി സിപിഐ. സിപിഐഎം മത്സരിച്ച കുണ്ടറയിലും കൊട്ടാരക്കരയിലും എല്‍ഡിഎഫിന് വോട്ട് കുറഞ്ഞതിന്റെ കാരണങ്ങള്‍ അന്വേഷിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് ജൂലൈ ആദ്യവാരം തന്നെ മണ്ഡലം കമ്മറ്റികള്‍ ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യാനാണ് തീരുമാനം.

‘കൊടിസുനിയെ പാര്‍ട്ടി പുറത്താക്കിയെന്ന് പറഞ്ഞാല്‍ മൂക്ക് കൊണ്ട് ‘ക്ഷ’ വരക്കേണ്ടി വരും’; വെല്ലുവിളിച്ച് സുധാകരന്‍

മുന്‍ മന്ത്രി മേഴ്‌സികുട്ടിയമ്മ മത്സരിച്ച കുണ്ടറയില്‍ പാര്‍ട്ടി പരാജയത്തിന് കാരണം സിപിഐ നിര്‍ജീവമായതാണെന്ന ആരോപണം പ്രാദേശിക തലത്തില്‍ ഉയര്‍ന്നിരുന്നു. പിന്നാലെയാണ് വോട്ട് ചോര്‍ച്ച അന്വേഷിക്കാന്‍ തീരുമാനിച്ചത്. കൊട്ടാരക്കരയില്‍ സിപിഐഎമ്മിന്റെ ശക്തികേന്ദ്രമായ മൈലം, കുളക്കട, കലയപുരം എന്നിവിടങ്ങളില്‍ പാര്‍ട്ടിക്ക് വോട്ട് കുറഞ്ഞിട്ടുണ്ട്.

‘ഞങ്ങള്‍ എവിടെയും പോവാന്‍ പോവുന്നില്ല, ഇവിടെത്തന്നെ ഉണ്ടാവും, പശ്ചിമേഷ്യ ഞങ്ങളുടെ വീട്’; യുഎഇയില്‍ വെച്ച് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി

കുണ്ടറയില്‍ വിജയിച്ച പിസി വിഷ്ണുനാഥിന് 76,405 വോട്ടാണ് ലഭിച്ചത്. മേഴ്‌സികുട്ടിയമ്മ 71,882 വോട്ടും നേടി. എന്നാല്‍ മണ്ഡലത്തില്‍ 2016 ലെ തെരഞ്ഞെടുപ്പില്‍ മേഴ്‌സിക്കുട്ടിയമ്മക്ക് 79,047 വോട്ടുകള്‍ നേടിയരുന്നു. അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന് 48587 വോട്ടുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

ഇതിന് പുറമേ കരുനാഗപ്പള്ളിയില്‍ ആര്‍ രാമചന്ദ്രന്റെ തോല്‍വിയിലും അന്വേഷണം നടത്തും. കരുനാഗപ്പള്ളിയിലെ തോല്‍വി പാര്‍ട്ടിക്ക് അപമാനമാണെന്നാണ് ഉയരുന്ന വിമര്‍ശനം.

Next Story