സിപിഐക്ക് നഷ്ടം രണ്ട് സീറ്റ്; കടപുഴകിയത് രണ്ട് സീറ്റിംഗ് എംഎല്‍എമാര്‍
നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തരംഗം ആഞ്ഞുവീശിയപ്പോള്‍ സിപിഐക്ക് രണ്ട് സീറ്റ് നഷ്ടം. കഴിഞ്ഞ തവണ സിപിഐ 19 സീറ്റില്‍ വിജയിച്ചിരുന്നെങ്കില്‍ ഇത്തവണ അത് 17 ആയി.മന്ത്രി ഇ ചന്ദ്രശേഖരന് ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി, ചീഫ് വിപ്പ് കെ രാജന്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി പ്രസാദ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജി ആര് അനില്‍, പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗം ജെ ചിഞ്ചുറാണി തുടങ്ങിയ മുന്‍ നിര നേതാക്കളെല്ലാം വിജയിച്ചു. എന്നാല്‍ മൂവാറ്റുപുഴയിലും കരുനാഗപ്പള്ളിയിലും സിറ്റിംഗ് […]

നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തരംഗം ആഞ്ഞുവീശിയപ്പോള്‍ സിപിഐക്ക് രണ്ട് സീറ്റ് നഷ്ടം. കഴിഞ്ഞ തവണ സിപിഐ 19 സീറ്റില്‍ വിജയിച്ചിരുന്നെങ്കില്‍ ഇത്തവണ അത് 17 ആയി.
മന്ത്രി ഇ ചന്ദ്രശേഖരന് ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി, ചീഫ് വിപ്പ് കെ രാജന്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി പ്രസാദ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജി ആര് അനില്‍, പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗം ജെ ചിഞ്ചുറാണി തുടങ്ങിയ മുന്‍ നിര നേതാക്കളെല്ലാം വിജയിച്ചു. എന്നാല്‍ മൂവാറ്റുപുഴയിലും കരുനാഗപ്പള്ളിയിലും സിറ്റിംഗ് എംഎല്‍എമാര്‍ക്ക് ജയിക്കാനായില്ല.
കരുനാഗപ്പള്ളിയില്‍ ആര് രാമചന്ദ്രനും മൂവാറ്റുപുഴയില്‍ എല്‍ദോ എബ്രഹാമുമാണ് തോറ്റത്. തിരുവനന്തപുരം തൃശൂര്‍, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ ഇടത് മുന്നണി തൂത്തുവാരി.
ആകെയുള്ള സീറ്റില്‍ കക്ഷിനില കണക്കാക്കുമ്പോള്‍
എല്‍ഡിഎഫ് 99 സീറ്റിലും യുഡിഎഫ് 41 സീറ്റുലുമാണ് വിജയിച്ചത്. ബിജെപിക്ക് ഒറ്റ സീറ്റിലും വിജയിക്കാനും കഴിഞ്ഞില്ല.
കക്ഷി തിരിച്ച് സീറ്റ് നില കണക്കാമ്പോള്‍ സിപി ഐഎമ്മിന് 68 സീറ്റ്, സിപിഐ 17, കേരള കോണ്‍ഗ്രസ് എം 5, ജെഡിഎസ് 2, എന്‍സിപി 2, എല്‍ജെഡി 1, ഐഎന്‍എല്‍ 1, കോണ്‍ഗ്രസ് എസ് 1, ആര്‍എസ്പിഎല്‍ 1, കെസിബി 1 എന്നിങ്ങനെയാണ് ഇടത് മുന്നണിക്ക് ലഭിച്ച സീറ്റ്.
യുഡിഎഫില്‍ കോണ്‍ഗ്രസിന് 22 സീറ്റും മുസ്ലീം ലീഗിന് 17 സീറ്റും കേരള കോണ്‍ഗ്രസിന് 2 സീറ്റും ലഭിച്ചു. ആര്‍എംപി 1, എന്‍സികെ 1, കെസിജെ 1 എന്നിങ്ങനെയാണ് നേടിയ സീറ്റുകള്‍.
- TAGS:
- CPI
- KERALA ELECTION 2021