Top

മന്ത്രി സ്ഥാനം വേണമെന്ന് ജെഡിഎസ്; എല്‍ജെഡി-ജെഡിഎസ് ലയനത്തില്‍ ഉറച്ച് സിപിഐഎം

മന്ത്രിസഭാ രൂപികരണത്തിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവെ എല്‍ജെഡി-ജെഡിഎസ് പാര്‍ട്ടികള്‍ ലയിക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് സിപിഐഎം. ജെഡിഎസുമായുള്ള ചര്‍ച്ചയിലാണ് ആവശ്യം ആവര്‍ത്തിച്ചത്. ഇരുപാര്‍ട്ടികളേയും രണ്ടായി കണ്ട് മന്ത്രി സ്ഥാനം നല്‍കാന്‍ കഴിയാത്തതിനാല്‍ ദള്‍ ലയിക്കണമെന്നാണ് സിപിഐഎം നിര്‍ദേശം. എന്നാല്‍ എല്‍ജെഡി നിലപാട് ലയനത്തിന് തടസമെന്നാണ് സിപിഐഎമ്മിനോട് ജെഡിഎസ് അറിയിച്ചത്. ഒപ്പം ഒരു മന്ത്രി സ്ഥാനം എന്ന ആവശ്യവും ജെഡിഎസ് മുന്നോട്ട് വെച്ചു. ജെഡിഎസ്, എല്‍ജെഡി ലയനം വേണ്ടെന്നാണ് എല്‍ജെഡി അഭിപ്രായം. ലയിച്ചാലും കെപി മോഹനന് മന്ത്രി സ്ഥാനം ഉറപ്പില്ലാത്ത സ്ഥിതിക്കാണ് […]

10 May 2021 1:43 AM GMT

മന്ത്രി സ്ഥാനം വേണമെന്ന് ജെഡിഎസ്; എല്‍ജെഡി-ജെഡിഎസ് ലയനത്തില്‍ ഉറച്ച് സിപിഐഎം
X

മന്ത്രിസഭാ രൂപികരണത്തിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവെ എല്‍ജെഡി-ജെഡിഎസ് പാര്‍ട്ടികള്‍ ലയിക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് സിപിഐഎം. ജെഡിഎസുമായുള്ള ചര്‍ച്ചയിലാണ് ആവശ്യം ആവര്‍ത്തിച്ചത്. ഇരുപാര്‍ട്ടികളേയും രണ്ടായി കണ്ട് മന്ത്രി സ്ഥാനം നല്‍കാന്‍ കഴിയാത്തതിനാല്‍ ദള്‍ ലയിക്കണമെന്നാണ് സിപിഐഎം നിര്‍ദേശം. എന്നാല്‍ എല്‍ജെഡി നിലപാട് ലയനത്തിന് തടസമെന്നാണ് സിപിഐഎമ്മിനോട് ജെഡിഎസ് അറിയിച്ചത്. ഒപ്പം ഒരു മന്ത്രി സ്ഥാനം എന്ന ആവശ്യവും ജെഡിഎസ് മുന്നോട്ട് വെച്ചു.

ജെഡിഎസ്, എല്‍ജെഡി ലയനം വേണ്ടെന്നാണ് എല്‍ജെഡി അഭിപ്രായം. ലയിച്ചാലും കെപി മോഹനന് മന്ത്രി സ്ഥാനം ഉറപ്പില്ലാത്ത സ്ഥിതിക്കാണ് ലയനം വേണ്ടെന്നാണ് എല്‍ജെഡിയില്‍ ഭൂരിപക്ഷത്തിന്റേയും അഭിപ്രായമെന്നാണ് വിവരം.

നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് തൊട്ടുപിന്നാലെ എല്‍ജെഡി നേതാക്കള്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍, സിപിഐഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍ എന്നിവരെ കണ്ട് മന്ത്രിസ്ഥാനം എന്ന ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ പരിഗണിക്കാം എന്നായിരുന്നു മറുപടി. പിന്നാലെയാണ് ഇരുകക്ഷികളും ലയിക്കാന്‍ നിര്‍ദേശം നല്‍കിയത്. തെരഞ്ഞെടുപ്പിന് മുമ്പും ഇരുകക്ഷികളോടും ലയിക്കാന്‍ സിപിഐഎം ആവശ്യപ്പെട്ടിരുന്നു.

Next Story