പനി വന്നാല്‍ പണിയാവും; പോളിംഗ് ബൂത്തിലെ സുരക്ഷാ ക്രമീകരണം ഇങ്ങനെ
വോട്ടു ചെയ്യാന്‍ വരുന്നവര്‍ക്ക് പനിയുണ്ടെങ്കില്‍ പണിയാവും. തെര്‍മല്‍ സ്കാനര്‍ വെച്ച് പരിശോധിച്ച ശേഷമേ വോട്ടര്‍മാരെ പോളിംഗ് ബൂത്തിലേക്ക് കടത്തുകയുള്ളൂ. പനിയുള്ളവരെ പ്രത്യേക നിരീക്ഷണത്തിലാക്കും. കുറച്ചു കഴിഞ്ഞ് വീണ്ടും പരിശോധിച്ചിട്ടും പനി കുറഞ്ഞില്ലെങ്കില്‍ അപ്പോള്‍ വോട്ട് ചെയ്യാനാവില്ല. പകരം പിപിഇ കിറ്റ് ധരിച്ച് കൊവിഡ് പോസിറ്റീവ്കാര്ക്കൊപ്പമാണ് വോട്ട് ചെയ്യേണ്ടത്. കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് നിശ്ചയിച്ച ആറു മുതല്‍ ഏഴു വരെയുള്ള സമയത്ത് പനിയുള്ളവര്‍ക്കും വോട്ട് ചെയ്യാം. ് ഇതിനിടെ സംസ്ഥാനത്ത് 40771 പോളിംഗ് ബൂത്തുകളിലും മോക് പോളിംഗിനുശേഷം വോട്ടെടുപ്പ് […]

വോട്ടു ചെയ്യാന്‍ വരുന്നവര്‍ക്ക് പനിയുണ്ടെങ്കില്‍ പണിയാവും. തെര്‍മല്‍ സ്കാനര്‍ വെച്ച് പരിശോധിച്ച ശേഷമേ വോട്ടര്‍മാരെ പോളിംഗ് ബൂത്തിലേക്ക് കടത്തുകയുള്ളൂ. പനിയുള്ളവരെ പ്രത്യേക നിരീക്ഷണത്തിലാക്കും. കുറച്ചു കഴിഞ്ഞ് വീണ്ടും പരിശോധിച്ചിട്ടും പനി കുറഞ്ഞില്ലെങ്കില്‍ അപ്പോള്‍ വോട്ട് ചെയ്യാനാവില്ല. പകരം പിപിഇ കിറ്റ് ധരിച്ച് കൊവിഡ് പോസിറ്റീവ്കാര്ക്കൊപ്പമാണ് വോട്ട് ചെയ്യേണ്ടത്. കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് നിശ്ചയിച്ച ആറു മുതല്‍ ഏഴു വരെയുള്ള സമയത്ത് പനിയുള്ളവര്‍ക്കും വോട്ട് ചെയ്യാം. ്
ഇതിനിടെ സംസ്ഥാനത്ത് 40771 പോളിംഗ് ബൂത്തുകളിലും മോക് പോളിംഗിനുശേഷം വോട്ടെടുപ്പ് ആരംഭിച്ചിട്ടുണ്ട്. നഗരപ്രദേശങ്ങളിലെ പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ് കാണാനാകുന്നത്. രാവിലെ 7 മണി മുതലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വൈകീട്ട് 7 മണിവരെ വോട്ടുരേഖപ്പെടുത്താന്‍ സമയമുണ്ട്. അവസാന ഒരു മണിക്കൂര്‍ കൊവിഡ് രോഗികള്‍ക്കും പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കും വോട്ടുചെയ്യാനുള്ള സമയമാണ്. മാവോയിസ്റ്റ് ഭീഷണിയുള്ള സ്ഥലങ്ങളില്‍ വൈകീട്ട് 6 മണിക്ക് വോട്ടെടുപ്പ് അവസാനിക്കും.
140 നിയോജക മണ്ഡലങ്ങളിലും മോക്പോളിംഗ് നടത്തിയപ്പോള്‍ കാസര്‍കോഡും തൊടുപുഴയിലും വോട്ടിംഗ് യന്ത്രങ്ങളില്‍ തകരാര്‍ കണ്ടെത്തി. കോളിയടുക്കം ഗവണ്മെന്റ് യുപി സ്കൂളിലെ 33-ാം ബൂത്തിലാണ് കാസര്‍കോഡ് തകരാര്‍ കണ്ടെത്തിയത്. തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂളിലെ 107 നമ്പര്‍ ബൂത്തിലും പത്തനംതിട്ട മര്‍ത്തോമ സ്കൂളിലെ 213-ാം നമ്പര്‍ ബൂത്തിലും തകരാര്‍ ഉള്ളതായി കണ്ടെത്തി. രാവിലെ 6 മണിക്കാണ് മോക് പോളിംഗ് ആരംഭിച്ചത്. ഒരു വോട്ടിംഗ് യന്ത്രത്തില്‍ 50 വോട്ടുകളെങ്കിലും രേഖപ്പെടുത്തി എണ്ണിയതിനുശേഷം യന്ത്രം ക്ലിയര്‍ ചെയ്ത് സീല്‍ ചെയ്യുകയായിരുന്നു.