Top

ശൂരനാട് രാജശേഖരന് രാജ്യസഭാ സീറ്റ് നല്‍കി പ്രശ്‌ന പരിഹാരം; കൊല്ലം സീറ്റിനായി ബിന്ദുകൃഷ്ണയും പിസി വിഷ്ണുനാഥും

കൊല്ലം സീറ്റിനായി തര്‍ക്കം നില നില്‍ക്കെ സമവായ ശ്രമവുമായി കെപിസിസി. ഒഴിവ് വരുന്ന രാജ്യ സഭാ സീറ്റ് ശൂരനാട് രാജശേഖരന് നല്‍കാനാണ് ആലോചന. ബിന്ദുകൃഷ്ണയ്ക്ക് കൊല്ലത്തൊ ചാത്തന്നൂരോ സീറ്റ് നല്‍കിയേക്കും, പിസി വിഷ്ണുനാഥും കൊല്ലം സീറ്റിനായി രംഗത്തുണ്ട് കൊല്ലം നിയമ സഭാ സീറ്റിനെ ചൊല്ലി കൊണ്‍ഗ്രസിനുള്ളില്‍ തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് ശൂരനാട് രാജശേഖരന് രാജ്യസഭ നല്‍കി പരിഹാരം കാണാനുള്ള സമവായ നീക്കം ആരംഭിച്ചത്. കുന്നംകുളം സീറ്റ് ശൂരനാടിന് നല്‍കാമെന്ന് നേതൃത്വം അറിയിച്ചെങ്കിലും സീറ്റ് നിരസിച്ചു. ബിന്ദുകൃഷ്ണ, പി […]

8 Feb 2021 9:11 PM GMT

ശൂരനാട് രാജശേഖരന് രാജ്യസഭാ സീറ്റ് നല്‍കി പ്രശ്‌ന പരിഹാരം; കൊല്ലം സീറ്റിനായി ബിന്ദുകൃഷ്ണയും പിസി വിഷ്ണുനാഥും
X

കൊല്ലം സീറ്റിനായി തര്‍ക്കം നില നില്‍ക്കെ സമവായ ശ്രമവുമായി കെപിസിസി. ഒഴിവ് വരുന്ന രാജ്യ സഭാ സീറ്റ് ശൂരനാട് രാജശേഖരന് നല്‍കാനാണ് ആലോചന. ബിന്ദുകൃഷ്ണയ്ക്ക് കൊല്ലത്തൊ ചാത്തന്നൂരോ സീറ്റ് നല്‍കിയേക്കും, പിസി വിഷ്ണുനാഥും കൊല്ലം സീറ്റിനായി രംഗത്തുണ്ട്

കൊല്ലം നിയമ സഭാ സീറ്റിനെ ചൊല്ലി കൊണ്‍ഗ്രസിനുള്ളില്‍ തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് ശൂരനാട് രാജശേഖരന് രാജ്യസഭ നല്‍കി പരിഹാരം കാണാനുള്ള സമവായ നീക്കം ആരംഭിച്ചത്. കുന്നംകുളം സീറ്റ് ശൂരനാടിന് നല്‍കാമെന്ന് നേതൃത്വം അറിയിച്ചെങ്കിലും സീറ്റ് നിരസിച്ചു. ബിന്ദുകൃഷ്ണ, പി സി വിഷ്ണുനാഥ്, സൂരജ് രവി എന്നിവര്‍ സീറ്റിനായി രംഗത്തുണ്ട്. അതേ സമയം രാജ്യസഭാ നല്‍കാനുള്ള വാഗ്ദാനം ശൂരനാട് രാജശേഖരന്‍ സ്വീകരിച്ചിട്ടില്ല. നിലവിലെ സാഹചര്യം മാറിയാല്‍ സീറ്റ് വാഗ്ദാനത്തില്‍ നിന്ന് നേതൃത്വം പിറകോട്ട് പോകുമോ എന്ന ആശങ്കയും ശൂരനാടിനുണ്ട്.

എന്നാല്‍ ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണയെ കൊല്ലത്തൊ ചാത്തന്നൂരിലോ മല്‍സരിപ്പിക്കാനാണ് ആദ്യ സര്‍വ്വേയിലെ നീക്കം. അതേ സമയം ഫോര്‍വേഡ് ബ്ലോക്കും, ആര്‍ എസ്.പി.യും കൊല്ലം സീറ്റ് വേണമെന്ന ആവശ്യവുമായി രംഗത്തുണ്ട്.ഇതും നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്.

സീറ്റ് സംബന്ധിച്ച ചര്‍ച്ചകള്‍ എ ഗ്രൂപ്പിലും സജീവമായിട്ടുണ്ട്. ജില്ലയിലെത്തിയ ഉമ്മന്‍ ചാണ്ടിയുമായി എ ഗ്രൂപ്പ് നേതാക്കള്‍ ചര്‍ച്ച നടത്തി. എ ഗ്രൂപ്പ് മല്‍സരിക്കുന്ന സീറ്റുകളില്‍ ശക്തരായ സ്ഥാനാര്‍ഥികളെ നിര്‍ത്തണമെന്നും നേതാക്കള്‍ ഉമ്മന്‍ ചാണ്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സാധ്യതാ പട്ടികയിലുള്ള സ്ഥാനാര്‍ഥികളും ഉമ്മന്‍ ചാണ്ടിയെ കണ്ടു. ആര്‍എസ്പിയില്‍ നിന്നും ഇരവിപുരം സീറ്റ് തിരിച്ചെടുക്കണമെന്ന ആവശ്യവും ഉമ്മന്‍ ചാണ്ടിക്ക് മുന്നിലെത്തിയതായിട്ടാണ് സൂചന

Next Story