Top

അഞ്ച് വട്ടം മത്സരിച്ചവര്‍ സ്ഥാനാര്‍ഥിയാകേണ്ടെന്ന ശുപാര്‍ശ; മുതിര്‍ന്ന നേതാക്കള്‍ക്ക് വന്‍ തിരിച്ചടി; തിരുവഞ്ചൂരും കെ ബാബുവും ഉള്‍പ്പെടെ പുറത്താകും

തെരഞ്ഞെടുപ്പില്‍ യുവത്വത്തിന് പ്രാധാന്യം കൊടുക്കണമെന്നാണ് കോണ്‍ഗ്രസ് തെരഞ്ഞടുപ്പ് സമിതിയില്‍ ഉയര്‍ന്ന് വന്ന പ്രധാനനിര്‍ദ്ദേശം.

3 March 2021 11:34 AM GMT

അഞ്ച് വട്ടം മത്സരിച്ചവര്‍ സ്ഥാനാര്‍ഥിയാകേണ്ടെന്ന ശുപാര്‍ശ; മുതിര്‍ന്ന നേതാക്കള്‍ക്ക് വന്‍ തിരിച്ചടി; തിരുവഞ്ചൂരും കെ ബാബുവും ഉള്‍പ്പെടെ പുറത്താകും
X

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് തവണ മത്സരിച്ചവര്‍ സ്ഥാനാര്‍ഥികളാകരുതെന്ന ശുപാര്‍സ നടപ്പിലായാല്‍ പുറത്താക്കപ്പെടുന്നത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെസി ജോസഫും കെ ബാബുവും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍. ശുപാര്‍ശ നിലവില്‍ വന്നാല്‍ കോണ്‍ഗ്രസില്‍ തലമുറമാറ്റം ഉണ്ടാകും. ഇത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വന്‍ തിരിച്ചടിയാകും.

തെരഞ്ഞെടുപ്പില്‍ യുവത്വത്തിന് പ്രാധാന്യം കൊടുക്കണമെന്നാണ് കോണ്‍ഗ്രസ് തെരഞ്ഞടുപ്പ് സമിതിയില്‍ ഉയര്‍ന്ന് വന്ന പ്രധാനനിര്‍ദ്ദേശം. അന്‍പത് ശതമാനം സ്ഥാനാര്‍ഥികളും നാല്‍പ്പത്തി അഞ്ച് വയസിന് താഴെയുള്ളവരാകണം എന്നാണ് ഉയര്‍ന്നുവന്ന പ്രധാനനിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് അഞ്ച് തവണ മത്സരിച്ചവര്‍ സ്ഥാനാര്‍ഥികളാകേണ്ടതില്ലെന്ന ശുപാര്‍ശ തെരഞ്ഞെടുപ്പ് സമിതി മുന്നോട്ട് വെയ്ക്കുന്നത്.

ഈ തെരഞ്ഞെടുപ്പില്‍ പരമാവധി സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കണമെന്നതാണ് തെരഞ്ഞെടുപ്പ് സമിതിയില്‍ ഉയര്‍ന്നുവന്ന പൊതുവികാരം. യോഗ തീരുമാനങ്ങളെ ആരും എതിര്‍ത്തിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോ കൊച്ചിയില്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ പറഞ്ഞു. മൂവാറ്റുപുഴ കോണ്‍ഗ്രസ് വിട്ടുനല്‍കുന്നുണ്ടെങ്കില്‍ മുന്‍കൂറായി പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story