Top

ഒറ്റ ദിവസം, കാല്‍ലക്ഷം ബൂത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റികള്‍ സജീവമാക്കി കോണ്‍ഗ്രസിന്റെ മിന്നല്‍ ആക്റ്റിവേഷന്‍

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 25041 ബൂത്തുകളില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റികള്‍ ഇന്ന് നിലവില്‍ വരും. ആദ്യമായാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇത്തരമൊരു നീക്കം നടത്തുന്നത്. റിപബ്ലിക് ദിനാഘോഷത്തിന് ശേഷം ഇന്ന് മൂന്ന് മണിക്കാണ് തെരഞ്ഞെടുപ്പ് കമ്മിറ്റികള്‍ നിലവില്‍ വരിക. മണ്ഡലം ഭാരവാഹികള്‍, എംഎല്‍എമാര്‍, എംപിമാര്‍ തദ്ദേശ സ്ഥാപന പ്രതിനിധികള്‍ കെപിസിസി നേതാക്കള്‍ തുടങ്ങിയവര്‍ക്കാണ് ബൂത്ത് കമ്മിറ്റിയുടെ ഏകോപന നിരീക്ഷണ ചുമതല. എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, കെപിസിസി പ്രസിഡണ്ട്, പ്രതിപക്ഷ നേതാവ് എന്നിവരുള്‍പ്പെടെ മുഴുവന്‍ […]

26 Jan 2021 12:43 AM GMT

ഒറ്റ ദിവസം, കാല്‍ലക്ഷം ബൂത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റികള്‍ സജീവമാക്കി കോണ്‍ഗ്രസിന്റെ മിന്നല്‍ ആക്റ്റിവേഷന്‍
X

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 25041 ബൂത്തുകളില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റികള്‍ ഇന്ന് നിലവില്‍ വരും. ആദ്യമായാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇത്തരമൊരു നീക്കം നടത്തുന്നത്. റിപബ്ലിക് ദിനാഘോഷത്തിന് ശേഷം ഇന്ന് മൂന്ന് മണിക്കാണ് തെരഞ്ഞെടുപ്പ് കമ്മിറ്റികള്‍ നിലവില്‍ വരിക.

മണ്ഡലം ഭാരവാഹികള്‍, എംഎല്‍എമാര്‍, എംപിമാര്‍ തദ്ദേശ സ്ഥാപന പ്രതിനിധികള്‍ കെപിസിസി നേതാക്കള്‍ തുടങ്ങിയവര്‍ക്കാണ് ബൂത്ത് കമ്മിറ്റിയുടെ ഏകോപന നിരീക്ഷണ ചുമതല. എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, കെപിസിസി പ്രസിഡണ്ട്, പ്രതിപക്ഷ നേതാവ് എന്നിവരുള്‍പ്പെടെ മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരും കമ്മിറ്റി പുനഃസംഘനയില്‍ പങ്കാളികളാവും.

എന്റെ ബൂത്ത് എന്റെ അഭിമാനം എന്നതാണ് മുദ്രാവാക്യം. കമ്മിറ്റി കൃത്യമായി നടന്നുമെന്ന് ഉറപ്പാക്കാന്‍ യോഗത്തിന്റെ റിപ്പോര്‍ട്ടും ഫോട്ടോയും നേതൃത്വത്തിന് നല്‍കാന്‍ നേരത്തെ നിര്‍ദേശിച്ചിട്ടുണ്ട്.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ചോമ്പാലയിലെ വീട്ടില്‍ രാവിലെ 10നാണ് കമ്മിറ്റി രൂപീകരണം.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടിയുടെ കോട്ടയത്തെ പുതുപ്പള്ളിയിലെ 126-ാം നമ്പര്‍ അങ്ങാടി ബൂത്തില്‍ വൈകുന്നേരം 3 ന് കമ്മിറ്റ് രൂപീകരിക്കും.

പ്രതിപക്ഷ നേതാവ് രമേശുടെ ചെന്നിത്തല-(ആലപ്പുഴ) മണ്ണാറശാല 51-ാം നമ്പര്‍-വൈകുന്നേരം 3ന്,
എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍-(കണ്ണൂര്‍)- കോര്‍പ്പറേഷന്‍ ബൂത്ത് വൈകുന്നേരം 3ന്, കെ സുധാകരന്‍ എംപി-കണ്ണൂര്‍ അസംബ്ലി 132-ാം ബൂത്ത് -വൈകുന്നേരം 3ന്,
കൊടിക്കുന്നില്‍ സുരേഷ് എംപി കൊട്ടാരക്കര കിഴക്കേകര-വൈകുന്നേരം 3ന്, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ -ജഗതി(ഈശ്വരവിലാസം റേഡ്,അദ്ദേഹത്തിന്റെ വസതി)-രാവിലെ 11ന്, കെ.മുരളീധരന്‍ എംപി-വടകര നഗരസഭ കരിമ്പന ബൂത്ത്- വൈകുന്നേരം 3നുമാണ് കമ്മിറ്റി രൂപീകരണം.

Next Story