Top

നേതൃമാറ്റ ചര്‍ച്ചകള്‍ക്കിടെ ആര്യാടന്റെ വീട്ടില്‍ രഹസ്യയോഗം ചേര്‍ന്ന് എ ഗ്രൂപ്പ്; ഉമ്മന്‍ചാണ്ടിയും എത്തി

നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നേതൃമാറ്റം സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. അതിനിടെ എ ഗ്രൂപ്പ് നേതാക്കള്‍ ആര്യാടന്‍ മുഹമ്മദിന്റെ വീട്ടില്‍ രഹസ്യയോഗം ചേര്‍ന്നതായി സൂചന. തിരുവനന്തപുരത്തെ വീട്ടിലാണ് യോഗം ചേര്‍ന്നത്. ബെന്നി ബെഹ്നാന്‍, കെ ബാബു, എംഎം ഹസന്‍, ഉമ്മന്‍ചാണ്ടി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തതായാണ് വിവരം. എന്നാല്‍ അത്തരമൊരു ഗ്രൂപ്പ് യോഗം ചേര്‍ന്നിട്ടില്ലെന്ന് എംഎം ഹസനും കെ ബാബുവും പ്രതികരിച്ചു. കോണ്‍ഗ്രസിനേറ്റ തിരിച്ചടിക്ക് ശേഷവും കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് […]

5 May 2021 4:32 AM GMT

നേതൃമാറ്റ ചര്‍ച്ചകള്‍ക്കിടെ ആര്യാടന്റെ വീട്ടില്‍ രഹസ്യയോഗം ചേര്‍ന്ന് എ ഗ്രൂപ്പ്; ഉമ്മന്‍ചാണ്ടിയും എത്തി
X

നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നേതൃമാറ്റം സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. അതിനിടെ എ ഗ്രൂപ്പ് നേതാക്കള്‍ ആര്യാടന്‍ മുഹമ്മദിന്റെ വീട്ടില്‍ രഹസ്യയോഗം ചേര്‍ന്നതായി സൂചന. തിരുവനന്തപുരത്തെ വീട്ടിലാണ് യോഗം ചേര്‍ന്നത്. ബെന്നി ബെഹ്നാന്‍, കെ ബാബു, എംഎം ഹസന്‍, ഉമ്മന്‍ചാണ്ടി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തതായാണ് വിവരം. എന്നാല്‍ അത്തരമൊരു ഗ്രൂപ്പ് യോഗം ചേര്‍ന്നിട്ടില്ലെന്ന് എംഎം ഹസനും കെ ബാബുവും പ്രതികരിച്ചു.

കോണ്‍ഗ്രസിനേറ്റ തിരിച്ചടിക്ക് ശേഷവും കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ രാജിവെക്കാത്തതില്‍ ഹൈക്കമാന്റ് അതൃപ്തി അറിയിച്ചിരുന്നു. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരനേയും പ്രതിപക്ഷ നേതാവായി വിഡി സതീശനേയും ചുമതലപ്പെടുത്തണമെന്നാണ് ഉയരുന്ന പ്രധാന ആവശ്യം. ഇത്തരം ചര്‍ച്ചകള്‍ക്കിടെയാണ് എഎ ഗ്രൂപ്പ് യോഗം.

പ്രതിപക്ഷ സ്ഥാനത്തേക്ക് ആര് എത്തുമെന്ന ചര്‍ച്ചയില്‍ എംപി സ്ഥാനം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെത്തിയ പികെ കുഞ്ഞാലിക്കുട്ടിയുള്‍പ്പെടെയുള്ള ലീഗ് നേതാക്കളുടെ അഭിപ്രായം ഈ ഘട്ടത്തില്‍ നിര്‍ണായകമാണ്. 15 സീറ്റുകളില്‍ വിജയിച്ച ലീഗിന്റെ അഭിപ്രായം മാനിക്കാതെ കോണ്‍ഗ്രസിന് തീരുമാനമെടുക്കാനാവില്ല. ലീഗിനും തെരഞ്ഞെടുപ്പില്‍ ക്ഷീണം സംഭവിച്ചു കഴിഞ്ഞ സ്ഥിതിക്ക് പ്രതിപക്ഷ നേതാവിന്റെ റോള്‍ പ്രധാനപ്പെട്ടതാണ്. കെ. സുധാകരന്‍ നേതൃത്വത്തിലേക്ക് വന്നാല്‍ അദ്ദേഹത്തിന്റെ കൂടെ നില്‍ക്കുന്നവരെ പരിഗണിക്കേണ്ടിവരും.

യുവനേതാക്കളായ വിടി ബല്‍റാം ശബരീനാഥ് തുടങ്ങിയവര്‍ പാര്‍ട്ടിയുടെ മുന്നോട്ടുപോക്കില്‍ നിര്‍ണായക സാന്നിദ്ധ്യമാവും. മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ തോറ്റ നേതാക്കളെ ചുമലതപ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്. മുല്ലപ്പള്ളി തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മാറിനിന്നാല്‍ അതും മറ്റൊരു തരത്തില്‍ വിനയാകും.

Next Story