ഉള്‍പാര്‍ട്ടി പ്രതിഷേധം ചടയമംഗലത്തും; ചിഞ്ചു റാണിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ സിപിഐ പ്രവര്‍ത്തകരുടെ പ്രകടനം
സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി ചടയമംഗലത്തും ഇടത് മുന്നണിയില്‍ പ്രതിഷേധം. ഇവിടെ ചിഞ്ചുറാണിയെ പരിഗണിക്കുന്നതിനെതിരെയാണ് സിപിഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രാദേശിക നേതാവായ എ മുസ്തഫയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. എ മുസ്തഫയെ മത്സരിപ്പിക്കണമെന്ന പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം മറികടന്നാണ് ജില്ലാ നേതൃത്വം ചിഞ്ചു റാണിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സംസ്ഥാന കൗണ്‍സിലിന് നിര്‍ദേശം നല്‍കിയത്. വനിതാ പ്രാതിനിധ്യം എന്നതാണ് പ്രദേശിക നേതൃത്വത്തിന്റെ ആവശ്യത്തെ പരിഗണിക്കാത്തതിന് കാരണമായി നേതൃത്വം വിശദീകരിക്കുന്നത്. എന്നാല്‍ ചിഞ്ചുറാണിയെ പരിഗണിക്കുന്നതിനെതിരെ സ്ത്രീകളടക്കം ഇരുന്നൂറോളം പേര് ഇന്ന് പ്രകടനം […]

സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി ചടയമംഗലത്തും ഇടത് മുന്നണിയില്‍ പ്രതിഷേധം. ഇവിടെ ചിഞ്ചുറാണിയെ പരിഗണിക്കുന്നതിനെതിരെയാണ് സിപിഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രാദേശിക നേതാവായ എ മുസ്തഫയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
എ മുസ്തഫയെ മത്സരിപ്പിക്കണമെന്ന പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം മറികടന്നാണ് ജില്ലാ നേതൃത്വം ചിഞ്ചു റാണിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സംസ്ഥാന കൗണ്‍സിലിന് നിര്‍ദേശം നല്‍കിയത്. വനിതാ പ്രാതിനിധ്യം എന്നതാണ് പ്രദേശിക നേതൃത്വത്തിന്റെ ആവശ്യത്തെ പരിഗണിക്കാത്തതിന് കാരണമായി നേതൃത്വം വിശദീകരിക്കുന്നത്. എന്നാല്‍ ചിഞ്ചുറാണിയെ പരിഗണിക്കുന്നതിനെതിരെ സ്ത്രീകളടക്കം ഇരുന്നൂറോളം പേര് ഇന്ന് പ്രകടനം നടത്തി.
ഇതിന് പുറമേ കുറ്റ്യാടിയിലും പൊന്നാനിയിലും മഞ്ചേശ്വരത്തും ഇടത് മുന്നണിയില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം സംബന്ധിച്ച് പ്രശ്നം നിലനില്‍ക്കുന്നുണ്ട്. സിപിഐഎമ്മിന്റെ സിറ്റിംഗ് സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ട് കൊടുത്തതില്‍ പ്രതിഷേധിച്ച് കുറ്റ്യാടിയില്‍ സിപിഐഎം പ്രവര്‍ത്തകരുടെ വലിയ പ്രകടനമാണ് സംഘടിപ്പിച്ചത്.
പൊന്നാനിയില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടിഎം സിദ്ദിഖിന് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് സിപിഐഎം പ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ പോസ്റ്ററുകളും തോരണങ്ങളും കത്തിച്ച് പ്രതിഷേധിച്ചു. ടി എം സിദ്ദിഖിനെ ഒഴിവാക്കി പി നന്ദകുമാറിന് പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ പൊന്നാനിയില്‍ സിപിഐഎം അണികള്‍ തെരുവിലിറങ്ങി വന്‍ പ്രകടനം നടത്തിയിരുന്നു.
- TAGS:
- CPI
- KERALA ELECTION 2021