Top

‘ബിജെപിയെ തിരുത്താന്‍ കെല്‍പ്പ് നഷ്ടപ്പെട്ടോയെന്ന് ആര്‍എസ്എസ് പരിശോധിക്കണം’: സികെ പത്മനാഭന്‍

കേരളത്തില്‍ ബിജെപിയെ തിരുത്താനുള്ള ധാര്‍മ്മിക ശക്തി ചോര്‍ന്നോയെന്ന ആര്‍എസ്എസ് ആത്മപരിശോധന നടത്തണമെന്ന് ബിജെപി മുന്‍ അധ്യക്ഷന്‍ സികെ പത്മനാഭന്‍. മുമ്പ് ആര്‍എസ്എസിനെ നയിച്ചിരുന്നവര്‍ ധാര്‍മ്മികതയുടെ മൂര്‍ത്തികളായിരുന്നു. ബിജെപിയില്‍ തകരാര്‍ സംഭവിച്ചാല്‍ ശാസിച്ചുതിരുത്താനുള്ള ധാര്‍മ്മിക ശക്തി ഇവര്‍ക്ക് ഉണ്ടായിരുന്നുവെന്നും പത്മനാഭന്‍ പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു പ്രതികരണം. ‘രണ്ട് കിലോ വീതം സ്‌ഫോടക വസ്തുക്കള്‍ വര്‍ഷിച്ചു’; ഇരട്ട സ്‌ഫോടനത്തിന് ഉപയോഗിച്ചത് ആര്‍ഡിഎക്‌സ് എന്ന് സംശയം അപ്രതീക്ഷിതമായ തോല്‍വിയാണ് തെരഞ്ഞെടുപ്പില്‍ ഉണ്ടായത്. ഇതില്‍ നിന്നും പാഠം പഠിച്ചുമുന്നോട്ട് പോയാല്‍ ബിജെപി കേരളത്തില്‍ […]

27 Jun 2021 8:22 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ബിജെപിയെ തിരുത്താന്‍ കെല്‍പ്പ് നഷ്ടപ്പെട്ടോയെന്ന് ആര്‍എസ്എസ് പരിശോധിക്കണം’: സികെ പത്മനാഭന്‍
X

കേരളത്തില്‍ ബിജെപിയെ തിരുത്താനുള്ള ധാര്‍മ്മിക ശക്തി ചോര്‍ന്നോയെന്ന ആര്‍എസ്എസ് ആത്മപരിശോധന നടത്തണമെന്ന് ബിജെപി മുന്‍ അധ്യക്ഷന്‍ സികെ പത്മനാഭന്‍. മുമ്പ് ആര്‍എസ്എസിനെ നയിച്ചിരുന്നവര്‍ ധാര്‍മ്മികതയുടെ മൂര്‍ത്തികളായിരുന്നു. ബിജെപിയില്‍ തകരാര്‍ സംഭവിച്ചാല്‍ ശാസിച്ചുതിരുത്താനുള്ള ധാര്‍മ്മിക ശക്തി ഇവര്‍ക്ക് ഉണ്ടായിരുന്നുവെന്നും പത്മനാഭന്‍ പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു പ്രതികരണം.

‘രണ്ട് കിലോ വീതം സ്‌ഫോടക വസ്തുക്കള്‍ വര്‍ഷിച്ചു’; ഇരട്ട സ്‌ഫോടനത്തിന് ഉപയോഗിച്ചത് ആര്‍ഡിഎക്‌സ് എന്ന് സംശയം

അപ്രതീക്ഷിതമായ തോല്‍വിയാണ് തെരഞ്ഞെടുപ്പില്‍ ഉണ്ടായത്. ഇതില്‍ നിന്നും പാഠം പഠിച്ചുമുന്നോട്ട് പോയാല്‍ ബിജെപി കേരളത്തില്‍ ശക്തമായ സാന്നിധ്യം ആകുമെന്നും സികെ പത്മനാഭന്‍ പറയുന്നു. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് എന്തുകൊണ്ട് സ്വീകാര്യത ലഭിക്കുന്നില്ലായെന്ന് എന്നതിനെ പറ്റി ആത്മപരിശോധന നടത്തണമെന്നും പത്മനാഭന്‍ നിര്‍ദേശിച്ചു.

തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം കെ സുരേന്ദ്രന്റെ മാത്രം തലയില്‍ കെട്ടിവയ്ക്കുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. പാപഭാരമെല്ലാം സുരേന്ദ്രന് മേല്‍ ചാര്‍ത്താന്‍ ചില കേന്ദ്രങ്ങളില്‍ നടക്കുന്ന ശ്രമത്തോട് യോജിപ്പില്ലെന്നും സംസ്ഥാന അധ്യക്ഷനാണ് എല്ലാ കുഴപ്പത്തിനും കാരണമെന്ന് ആരോപിച്ച് അദ്ദേഹത്തെ മാറ്റണമെന്ന വാദത്തോടും യോജിപ്പില്ലെന്ന് സികെ പത്മനാഭന്‍ പറഞ്ഞു. ഒരാള്‍ മാറിയതുകൊണ്ട് മാത്രം പ്രവര്‍ത്തകരുടെ പ്രയാസം മാറുമെന്നു കരുതാനും കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടി പ്രവര്‍ത്തകയായ വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡനം; സിപിഐഎം പ്രാദേശിക നേതാക്കള്‍ പിടിയില്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണത്തെ പോലെയൊരു അനുകൂല സാഹചര്യം അടുത്തെങ്ങും ബിജെപിക്ക് കേരളത്തില്‍ ലഭിച്ചിട്ടില്ലെന്നും ഭാവിയില്‍ ലഭിക്കാന്‍ സാധ്യത കുറവാണെന്നും സികെ പത്മനാഭന്‍ പറഞ്ഞു.

Next Story