Top

ചിന്ത ജെറോമും ഫസീലയും മത്സരിച്ചേക്കും; പ്രതിഭക്കും വീണക്കും വീണ്ടും സാധ്യത

യുവജനങ്ങളെ കളത്തിലിറക്കി തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിട്ട ഇടത് പക്ഷം നിയമസഭാ തെരഞ്ഞെടുപ്പിലും യുവജനങ്ങളെ പരിഗണിക്കുന്നതായി സൂചന. യുവജന സംഘടനാ രംഗത്ത് സജീവമായുള്ള ചിന്ത ജെറോം, ഫസീല എന്നിവരുടെ പേരുകളാണ് ഉയരുന്നത്. നിലവില്‍ സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണാണ് ചിന്താ ജെറോം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 17 വനിതകളെ ഇറക്കിയതില്‍ 8 പേരാണ് വിജയിച്ചത്. സിപിഐഎമ്മിന് വേണ്ടി മത്സരിച്ച കെകെ ശൈലജ, ജെ മേഴ്‌സികുട്ടി, യു പ്രതിഭ, വീണ ജോര്‍ജ്, അയിഷ പോറ്റി എന്നിവരാണ് വിജയിച്ചത്. ഇതില്‍ തന്നെ […]

18 Jan 2021 8:04 PM GMT

ചിന്ത ജെറോമും ഫസീലയും മത്സരിച്ചേക്കും; പ്രതിഭക്കും വീണക്കും വീണ്ടും സാധ്യത
X

യുവജനങ്ങളെ കളത്തിലിറക്കി തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിട്ട ഇടത് പക്ഷം നിയമസഭാ തെരഞ്ഞെടുപ്പിലും യുവജനങ്ങളെ പരിഗണിക്കുന്നതായി സൂചന. യുവജന സംഘടനാ രംഗത്ത് സജീവമായുള്ള ചിന്ത ജെറോം, ഫസീല എന്നിവരുടെ പേരുകളാണ് ഉയരുന്നത്. നിലവില്‍ സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണാണ് ചിന്താ ജെറോം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 17 വനിതകളെ ഇറക്കിയതില്‍ 8 പേരാണ് വിജയിച്ചത്. സിപിഐഎമ്മിന് വേണ്ടി മത്സരിച്ച കെകെ ശൈലജ, ജെ മേഴ്‌സികുട്ടി, യു പ്രതിഭ, വീണ ജോര്‍ജ്, അയിഷ പോറ്റി എന്നിവരാണ് വിജയിച്ചത്. ഇതില്‍ തന്നെ രണ്ട് തവണ മത്സരിച്ചവരെ മാറ്റി നിര്‍ത്താനുള്ള തീരുമാനം കൈകൊള്ളുകയാണെങ്കില്‍ വീണയും പ്രതിഭയും യോഗ്യത നേടും. ഇതിന് പുറമേ കെകെ ശൈലജ, മേഴ്‌സികുട്ടിയമ്മ എന്നിവര്‍ക്കും അവസരം നല്‍കിയേക്കും.

സിപിഐ നാല് വനിതകളെ മത്സരിപ്പിച്ചതില്‍ 3 പേര്‍ വിജയിച്ചു. ഇ എസ് ബിജിമോള്‍, ഗീതാ ഗോപി, സികെ ആശ എന്നിവരാണ് നിലവിലെ എംഎല്‍എമാര്‍. ഇതില്‍ സികെ ആശ വീണ്ടും മത്സരിപ്പിച്ചേക്കും.

ഇതിന് പുറമേ മഹിളാ സംഘം നേതാക്കളായ ചിഞ്ചുറാണി, പി വസന്തം, വനിതാ കമ്മീഷന്‍ അംഗങ്ങളായ എംഎസ് താര എന്നിവരാണ് സാധ്യത പട്ടികയിലുള്ള പുതുമുഖങ്ങള്‍.

ജനതാദള്‍ എസ് ആണ് കഴിഞ്ഞ തവണ വനിതകളെ രംഗത്തിറക്കിയ മറ്റൊരു ഘടകകക്ഷി. എന്നാല്‍ കോവളത്ത് മത്സരിച്ച ജമീല പ്രകാശം പരാജയപ്പെട്ടു. ഇത്തവണയും ജമീല പാര്‍ട്ടിക്ക് വേണ്ടി കേരളത്തില്‍ മത്സരിച്ചേക്കും.

Next Story