Top

സിഎഫിന്റെ പിന്‍ഗാമിയാകാന്‍ മകളില്ല, സഹോദരനെ പരിഗണിക്കണമെന്ന് കുടുംബം; ചങ്ങനാശേരിയില്‍ ആരാകും?

നാല് പതിറ്റാണ്ട് ചങ്ങനാശേരി മണ്ഡലത്തെ പ്രതിനിധാനം ചെയ്ത സിഎഫ് തോമസിന്റെ പിന്‍ഗാമിയാകാന്‍ ആരെന്ന ചര്‍ച്ചകള്‍ ഇതിനകം സജീവമാണ്. മണ്ഡലത്തെ പ്രതിനിധീകരിച്ച് അദ്ദേഹത്തിന്റെ മകള്‍ അഡ്വ സിനി തോമസ് മത്സരിച്ചേക്കുമെന്ന പ്രചാരണം ശക്തമായിരുന്നു. എന്നാല്‍ മത്സരിക്കാനില്ലെന്ന് സിനി പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പിജെ ജോസഫിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. സിഎഫ് തോമസിന്റെ കുടുംബത്തില്‍ നിന്നും സ്ഥാനാര്‍ത്ഥിയെ കണ്ടെത്തണമെന്നായിരുന്നു ജോസഫ് ഗ്രൂപ്പിന്റെ ധാരണ. സാധ്യത പട്ടികയിലും സിനിയുടെ പേര് ഉയര്‍ന്നിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സിനി നേതാക്കളെ അറിയിച്ചു. സിനിക്ക് പകരം […]

28 Feb 2021 8:30 PM GMT

സിഎഫിന്റെ പിന്‍ഗാമിയാകാന്‍ മകളില്ല, സഹോദരനെ പരിഗണിക്കണമെന്ന് കുടുംബം; ചങ്ങനാശേരിയില്‍ ആരാകും?
X

നാല് പതിറ്റാണ്ട് ചങ്ങനാശേരി മണ്ഡലത്തെ പ്രതിനിധാനം ചെയ്ത സിഎഫ് തോമസിന്റെ പിന്‍ഗാമിയാകാന്‍ ആരെന്ന ചര്‍ച്ചകള്‍ ഇതിനകം സജീവമാണ്. മണ്ഡലത്തെ പ്രതിനിധീകരിച്ച് അദ്ദേഹത്തിന്റെ മകള്‍ അഡ്വ സിനി തോമസ് മത്സരിച്ചേക്കുമെന്ന പ്രചാരണം ശക്തമായിരുന്നു. എന്നാല്‍ മത്സരിക്കാനില്ലെന്ന് സിനി പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പിജെ ജോസഫിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

സിഎഫ് തോമസിന്റെ കുടുംബത്തില്‍ നിന്നും സ്ഥാനാര്‍ത്ഥിയെ കണ്ടെത്തണമെന്നായിരുന്നു ജോസഫ് ഗ്രൂപ്പിന്റെ ധാരണ. സാധ്യത പട്ടികയിലും സിനിയുടെ പേര് ഉയര്‍ന്നിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സിനി നേതാക്കളെ അറിയിച്ചു.

സിനിക്ക് പകരം സിഎഫിന്റെ സഹോദരനും ചങ്ങനാശേരി നഗരസഭാ ചെയര്‍മാനുമായ സാജന്‍ ഫ്രാന്‍സിസിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യം കുടുംബം മുന്നോട്ട് വെച്ചിട്ടുണ്ട്.

സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കാനുള്ള സാധ്യതയും പരിഗണനയിലുണ്ട്. അങ്ങനെയെങ്കില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ ഇവിടെ മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഹരിപ്പാട് വിട്ട് ചങ്ങനാശേരിയിലേക്ക് ചെന്നിത്തല വരുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ ഉറപ്പില്ല. അങ്ങനെ വന്നാല്‍ പ്രമുഖ നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അയല്‍ മണ്ഡലങ്ങളിലായി മത്സരിക്കുന്നത് കാണാം.

നിലവില്‍ ഇരിക്കൂര്‍ എംഎല്‍എയായ കെസി ജോസഫിനും ചങ്ങനാശേരിയില്‍ മത്സരിച്ചാല്‍ കൊള്ളാമെന്നുണ്ട്. വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ വ്യക്തയാവും.

Next Story