Top

‘പരമ്പരാഗത വോട്ടായി ഇനി ക്രൈസ്തവ സമൂഹത്തെ കാണേണ്ട’; ഇരുമുന്നണികള്‍ക്കും മുന്നറിപ്പുമായി കത്തോലിക്കാ സഭ തൃശൂര്‍ അതിരൂപത മുഖപത്രം

പരമ്പരാഗത വോട്ട് ബാങ്കായി ഇനി ക്രൈസ്തവ സമൂഹത്തെ കാണേണ്ടതില്ലെന്നും തങ്ങളെ പരിഗണിക്കുന്നവരോട് അനുകൂല നിലപാട് സ്വീകരിക്കുമെന്നും കത്തോലിക്കാ സഭ തൃശൂര്‍ അതിരൂപതയുടെ മുഖപത്രം. അതേസമയം ഒരു മുന്നണിയേയും സഭാ നേതൃത്വം തള്ളികളഞ്ഞിട്ടില്ല. മതേതരവും ന്യൂനപക്ഷാവകാശങ്ങളും സംരക്ഷിച്ച് എല്ലാവിഭാഗം ആളുകള്‍ക്കും തുല്യപരിഗണന നല്‍കാന്‍ മുന്നണികള്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശം നല്‍കി. ‘സ്ഥിതിഗതികള്‍ മാറി. തങ്ങളുടെ അവസ്ഥയെകുറിച്ച് അവര്‍ക്ക് ഇന്ന് വ്യക്തമായ ധാരണയുണ്ട്. പരമ്പരാഗത വോട്ട് ബാങ്കായി കണക്കാക്കപ്പെടാന്‍ ഇനി അവര്‍ തയ്യാറല്ല. രാഷ്ട്രീയ ഭരണ നേതൃത്വത്തില്‍ അര്‍ഹമായ പ്രാതിനിധ്യം നല്‍കാനും […]

1 Feb 2021 11:26 PM GMT

‘പരമ്പരാഗത വോട്ടായി ഇനി ക്രൈസ്തവ സമൂഹത്തെ കാണേണ്ട’; ഇരുമുന്നണികള്‍ക്കും മുന്നറിപ്പുമായി കത്തോലിക്കാ സഭ തൃശൂര്‍ അതിരൂപത മുഖപത്രം
X

പരമ്പരാഗത വോട്ട് ബാങ്കായി ഇനി ക്രൈസ്തവ സമൂഹത്തെ കാണേണ്ടതില്ലെന്നും തങ്ങളെ പരിഗണിക്കുന്നവരോട് അനുകൂല നിലപാട് സ്വീകരിക്കുമെന്നും കത്തോലിക്കാ സഭ തൃശൂര്‍ അതിരൂപതയുടെ മുഖപത്രം. അതേസമയം ഒരു മുന്നണിയേയും സഭാ നേതൃത്വം തള്ളികളഞ്ഞിട്ടില്ല. മതേതരവും ന്യൂനപക്ഷാവകാശങ്ങളും സംരക്ഷിച്ച് എല്ലാവിഭാഗം ആളുകള്‍ക്കും തുല്യപരിഗണന നല്‍കാന്‍ മുന്നണികള്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശം നല്‍കി.

‘സ്ഥിതിഗതികള്‍ മാറി. തങ്ങളുടെ അവസ്ഥയെകുറിച്ച് അവര്‍ക്ക് ഇന്ന് വ്യക്തമായ ധാരണയുണ്ട്. പരമ്പരാഗത വോട്ട് ബാങ്കായി കണക്കാക്കപ്പെടാന്‍ ഇനി അവര്‍ തയ്യാറല്ല. രാഷ്ട്രീയ ഭരണ നേതൃത്വത്തില്‍ അര്‍ഹമായ പ്രാതിനിധ്യം നല്‍കാനും സര്‍ക്കാര്‍ സംരംഭങ്ങളില്‍ നീതിപൂര്‍വ്വം പരിഗണിക്കാനും തയ്യാറാവുന്നവരോട് അനുകൂലമായ നിലപാടാണ് സഭാ വൃത്തങ്ങളിലെ ചര്‍ച്ചകളില്‍ ഉരുതിരിയുന്നത്. എന്നാല്‍ മൂന്ന് മുന്നണികളേയും തള്ളികളയുന്നില്ല.’ സഭാ നേതൃത്വത്തെ ഉദ്ധരിച്ച് മുഖപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭരണഘടന ഉറപ്പുനല്‍കുന്ന ന്യൂനപക്ഷ പരിരക്ഷ തടസപ്പെടുത്തുന്നതും സര്‍ക്കാരിന്റെ വിവിധ കമ്മീഷനുകളിലും സമിതികളിലും ക്രൈസ്തവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഇല്ലാത്തതും ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ ഫണ്ട് വിതരണത്തിലും നടത്തിപ്പിലും കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ കടുത്ത വിവേചനങ്ങള്‍ നേരിടുന്നുണ്ടെന്നും സഭ വ്യക്തമാക്കി.

ഇതിന് പുറമേ വില്ലേജ് ഓഫീസ് വഴി സംവരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കുക, എയ്ഡഡ് മേഖലയെ ശത്രുതാ മനോഭാവത്തോടെ കാണുന്ന സമീപനം അവസാനിപ്പിക്കുക, പട്ടയ പ്രശ്‌നങ്ങള്‍ പരിഹരിക്കുക തുടങ്ങി നിരവധി നിര്‍ദേശങ്ങളാണ് സഭാ നേതൃത്വം മുന്നോട്ട് വെച്ചിട്ടുള്ളത്.

അധികാരം പിടിച്ചെടുക്കാന്‍ ഏത് തീവ്രവാദ പ്രസ്ഥാനങ്ങളുമായും കൂട്ടുകൂടാന്‍ ഇരുമുന്നണികളും തയ്യാറാകുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇതിലൂടെ മതേതരമൂല്യങ്ങളാണ് നഷ്ടപ്പെടുന്നതെന്നും ഇവരെല്ലാം ക്രൈസ്തവ സമൂഹത്തെയാണ് അവഗണിക്കുന്നതെന്നും സഭാ നേതൃത്വം വിമര്‍ശിച്ചു.

Next Story