കണ്ണൂരില്‍ സി രഘുനാഥ് തന്നെ; ചിഹ്നം അനുവദിച്ച് കെപിസിസി
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് കണ്ണൂര്‍ ഡിസിസി സെക്രട്ടറി സി രഘുനാഥ് തന്നെ മത്സരിക്കും. അദ്ദേഹത്തിന് കെപിസിസി കൈപ്പത്തി ചിഹ്നം അനുവദിച്ചു. ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പേ കഴിഞ്ഞ ദിവസം രഘുനാഥ് മറ്റ് നേതാക്കള്‍ക്കൊപ്പം എത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് താന്‍ അറിഞ്ഞിട്ടില്ലെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞത്. എന്നാല്‍ കെപിസിസി രഘുനാഥിന് ചിഹ്നം അനുവദിച്ചതോടെ ധര്‍മ്മടം മണ്ഡലത്തിലും പ്രശ്ന പരിഹാരമായി. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയും മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ഇവര്‍ക്ക് യുഡിഎപ് […]

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് കണ്ണൂര്‍ ഡിസിസി സെക്രട്ടറി സി രഘുനാഥ് തന്നെ മത്സരിക്കും. അദ്ദേഹത്തിന് കെപിസിസി കൈപ്പത്തി ചിഹ്നം അനുവദിച്ചു. ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പേ കഴിഞ്ഞ ദിവസം രഘുനാഥ് മറ്റ് നേതാക്കള്‍ക്കൊപ്പം എത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് താന്‍ അറിഞ്ഞിട്ടില്ലെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞത്. എന്നാല്‍ കെപിസിസി രഘുനാഥിന് ചിഹ്നം അനുവദിച്ചതോടെ ധര്‍മ്മടം മണ്ഡലത്തിലും പ്രശ്ന പരിഹാരമായി.
വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയും മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ഇവര്‍ക്ക് യുഡിഎപ് പിന്തുണ നല്‍കുന്നത് പരിഗണിച്ചിരുന്നെങ്കിലും പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ആലോചന പാതിവഴിയില്‍ ഉപേക്ഷിക്കുകയാണുണ്ടായത്. മുതിര്‍ന്ന ബിജെപി നേതാവ് സി കെ പത്മനാഭനാണ് ധര്‍മ്മടത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി.
ധര്‍മ്മടത്ത് കെ സുധാകരന് മത്സരിക്കണമെന്ന സമ്മര്‍ദം ശക്തമായിരുന്നു. എന്നാല്‍ മത്സരിക്കണമെന്ന ഹൈക്കമാന്‍ഡ്, കെപിസിസി നിര്‍ദേശത്തെ സ്വാഗതം ചെയ്യുന്നെങ്കിലും നിയമസഭയിലേക്ക് ജനവിധി തേടുന്നില്ലെന്ന് സുധാകരന് അറിയിക്കുകയായിരുന്നു. പകരം മണ്ഡലങ്ങളില്‍ സജീവമായി ഉണ്ടാകുമെന്നും സുധാകരന് അറിയിച്ചിരുന്നു.
2016ല്‍ 36,905 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പിണറായി വിജയന് ധര്‍മ്മടത്ത് നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. പിണറായി 87,329 വോട്ടുകളും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മമ്പറം ദിവാകരന് 50,424 വോട്ടുകളുമാണ് നേടിയത്. ബിജെപി സ്ഥാനാര്‍ത്ഥി മോഹനന് മനന്തേരിയ്ക്ക് 12,763 പേര് വോട്ട് ചെയ്തു.