ഏതെങ്കിലും ഒരു സീറ്റെടുക്കണമെന്ന് ബിജെപി; ഷൂട്ടിങ് തിരക്കൊഴിയാതെ സുരേഷ് ഗോപി
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സുരേഷ് ഗോപിക്ക് മേല്‍ സമ്മര്‍ദം ചെലുത്തി ബിജെപി നേതൃത്വം. മത്സരിക്കാനില്ലെന്ന തീരുമാനത്തില്‍ പുനഃരാലോചന വേണമെന്ന് എംപിയോട് ബിജെപി നേതൃത്വം ആവശ്യപ്പെട്ടേക്കും. അങ്ങനെയെങ്കില്‍ വട്ടിയൂര്‍കാവിലോ, തൃശൂരിലോ സുരേഷ് ഗോപി സ്ഥാനാര്‍ത്ഥിയായേക്കും. ഷൂട്ടിങ് തിരക്ക് ചൂണ്ടികാട്ടിയാണ് സുരേഷ് ഗോപി മത്സരിക്കാനില്ലെന്ന് അറിയിച്ചിരിക്കുന്നത്. നിലവില്‍ ജോഷി സംവിധാനം ചെയ്യുന്ന പാപ്പന് എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് നടന്. ഇതിന് ശേഷം മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റകൊമ്പന്‍ ചിത്രീകരണം തുടങ്ങും. നിധിന് രണ്‍ജി പണിക്കരുടെ കാവലിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ […]

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സുരേഷ് ഗോപിക്ക് മേല്‍ സമ്മര്‍ദം ചെലുത്തി ബിജെപി നേതൃത്വം. മത്സരിക്കാനില്ലെന്ന തീരുമാനത്തില്‍ പുനഃരാലോചന വേണമെന്ന് എംപിയോട് ബിജെപി നേതൃത്വം ആവശ്യപ്പെട്ടേക്കും. അങ്ങനെയെങ്കില്‍ വട്ടിയൂര്‍കാവിലോ, തൃശൂരിലോ സുരേഷ് ഗോപി സ്ഥാനാര്‍ത്ഥിയായേക്കും.
ഷൂട്ടിങ് തിരക്ക് ചൂണ്ടികാട്ടിയാണ് സുരേഷ് ഗോപി മത്സരിക്കാനില്ലെന്ന് അറിയിച്ചിരിക്കുന്നത്. നിലവില്‍ ജോഷി സംവിധാനം ചെയ്യുന്ന പാപ്പന് എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് ന
ടന്‍. ഇതിന് ശേഷം മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റകൊമ്പന്‍ ചിത്രീകരണം തുടങ്ങും. നിധിന് രണ്‍ജി പണിക്കരുടെ കാവലിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ സുരേഷ് ഗോപിക്ക് അതിന്റെ ഡബ്ബിങ് ജോലികളും പൂര്‍ത്തീകരിക്കേണ്ടതുണ്ട്.
കേരളത്തിലെ ഓരോ സീറ്റിലും മൂന്ന് പേരുകളാണ് കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡിന് നല്‍കുന്നത്. കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടികയുമായി വി മുരളീധരന്, സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്, ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണ ദാസ് എന്നിവരാണ് ദില്ലിക്ക് പോവുക.
കെ സുരേന്ദ്രന്റെ പേരും രണ്ട് സീറ്റുകളിലേക്ക് പരിഗണിക്കുന്നുണ്ട്. കോന്നിയിലെ സ്ഥാനാര്‍ഥി സാധ്യതാ പട്ടികയില്‍ ഒന്നാമതായി സുരേന്ദ്രന്റെ പേര് ഉള്‍പ്പെടുത്തി. വി മുരളീധരന് മത്സരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. വി മുരളീധരനെ കഴക്കൂട്ടത്ത് മത്സരിപ്പിക്കണമെന്നും മുരളീധരന് തയ്യാറായില്ലെങ്കില്‍ കെ സുരേന്ദ്രനെ കഴക്കൂട്ടത്ത് രംഗത്തിറക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
2019ല്‍ പത്തനംതിട്ട ലോക്സഭാ ഇലക്ഷനില്‍ കെ സുരേന്ദ്രന് കോന്നി മണ്ഡലത്തിലെ 28.65 ശതമാനം വോട്ടുകളാണ് നേടിയിരുന്നത്. 2016-ലേതിനേക്കാള്‍ 16.99 ശതമാനം വോട്ടുവളര്‍ച്ചയാണ് ബിജെപിക്ക് അത്തവണ ഉണ്ടായത്. ശബരിമല വിധി സജീവചര്‍ച്ചയായിരിക്കെ നടന്ന ലോക്സഭാതെരഞ്ഞെടുപ്പിലും കോന്നി മണ്ഡലത്തില്‍ നിന്ന് 46064 വോട്ടുകള്‍ സുരേന്ദ്രന് ലഭിച്ചിരുന്നു.