‘ബിജെപി സ്ഥാനാര്‍ത്ഥി സര്‍വ്വേ’; സംസ്ഥാനത്തിന് ബന്ധമില്ല; കേരളം പിടിക്കാന്‍ ദേശീയ നേതൃത്വം നേരിട്ട്
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ദേശീയ നേതൃത്വത്തിന്റെ നിര്‍ണായക ഇടപെടല്‍. തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും പാര്‍ട്ടിയില്‍ നേരിട്ടുള്ള നിയന്ത്രണത്തിനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ബിജെപി സര്‍വ്വേ നടത്താനാണ് തീരുമാനം. ബിജെപി ദേശീയ നേതൃത്വം ചുമതലപ്പെടുത്തിയ ഏജന്‍സിയാണ് ഇതിന്റെ ചുമതല. സംസ്ഥാനത്തെ പാര്‍ട്ടി ഘടകവുമായി ഒരു തരത്തിലും ബന്ധപ്പെടാതെയാണ് സര്‍വ്വേ. ആഴ്ചകള്‍ക്ക് മുമ്പ് ആരംഭിച്ച സര്‍വ്വേ ജനുവരി അവസാനം പൂര്‍ത്തിയാകും. എല്ലാ മണ്ഡലങ്ങളിലും താഴെ തട്ടുവരെ പാര്‍ട്ടി […]

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ദേശീയ നേതൃത്വത്തിന്റെ നിര്‍ണായക ഇടപെടല്‍. തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും പാര്‍ട്ടിയില്‍ നേരിട്ടുള്ള നിയന്ത്രണത്തിനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ബിജെപി സര്‍വ്വേ നടത്താനാണ് തീരുമാനം. ബിജെപി ദേശീയ നേതൃത്വം ചുമതലപ്പെടുത്തിയ ഏജന്‍സിയാണ് ഇതിന്റെ ചുമതല.
സംസ്ഥാനത്തെ പാര്‍ട്ടി ഘടകവുമായി ഒരു തരത്തിലും ബന്ധപ്പെടാതെയാണ് സര്‍വ്വേ. ആഴ്ചകള്‍ക്ക് മുമ്പ് ആരംഭിച്ച സര്‍വ്വേ ജനുവരി അവസാനം പൂര്‍ത്തിയാകും. എല്ലാ മണ്ഡലങ്ങളിലും താഴെ തട്ടുവരെ പാര്‍ട്ടി പ്രവര്‍ത്തകരുടേയും ജനങ്ങളുടേയും അഭിപ്രായം തേടിയാണ് സര്‍വ്വേ. ഓരോ മണ്ഡലങ്ങളിലും വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുകയാണ് ലക്ഷ്യം.
പാര്‍ട്ടിക്ക് കൂടുതല്‍ വേരോട്ടമില്ലാത്ത മണ്ഡലങ്ങളില്‍ ജനപ്രീതിയുള്ള ശക്തമായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാനാണ് ആലോചന. ന്യൂനപക്ഷങ്ങളില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളെയും കൂടുതലായി പരിഗണിക്കും. ക്രൈസ്തവ സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലങ്ങളില്‍ വിവിധ സഭകള്‍ക്ക് സ്വീകാര്യമായ പൊതുസമ്മതരെ കണ്ടെത്തി മത്സരിപ്പിക്കും.
യുവസ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാനും പാര്‍ട്ടി ലക്ഷ്യമിടുന്നു. സംഘം തയ്യാറാക്കുന്ന സര്‍വ്വേ റിപ്പോര്‍ട്ട് ദേശീയ നേതൃത്വത്തിന് നല്‍കും.ം ഓരോ മണ്ഡലത്തില്‍ നിന്നും മൂന്നുപേരുടെ പട്ടിക ജില്ലാ നേതൃത്വം വഴി സംസ്ഥാന നേതൃത്വത്തിന് കൈമാറുകയും സംസ്ഥാന നേതൃത്വം മുന്നോട്ട് വെക്കുന്ന പേരുകള്‍ കൂടി ഉള്‍പ്പെടുത്തി കേന്ദ്രനേതൃത്വത്തിന് നല്‍കാനാണ് പദ്ധതി.
- TAGS:
- BJP
- KERALA ELECTION 2021