Top

സുരേന്ദ്രന്റെ രാജി ആവശ്യം തള്ളി; സംസ്ഥാന നേതാക്കള്‍ താഴേതട്ടില്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കുന്നു

നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തോല്‍വിക്ക് പിന്നാലെ അടിത്തട്ടില്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനൊരുങ്ങി ബിജെപി. ബൂത്ത്, മണ്ഡലം തലത്തില്‍ സംസ്ഥാന നേതാക്കള്‍ തന്നെ നേരിട്ടെത്തി പരിശോധന നടത്താനാണ് തീരുമാനം. ഒപ്പം നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ടുള്ള കെ സുരേന്ദ്രന്റെ രാജി ആവശ്യവും കേന്ദ്ര നേതൃത്വം തള്ളി. കഴിഞ്ഞ ദിവസം ഓണ്‍ലൈനായി ചേര്‍ന്ന ഭാരവാഹി യോഗത്തിലായിരുന്നു തീരുമാനം. ബിജെപിയുടെ തോല്‍വിയില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. മഞ്ചേശ്വരത്തും കോന്നിയിലുമായി രണ്ട് മണ്ഡലത്തില്‍ മത്സരിച്ച സംസ്ഥാന അധ്യക്ഷന്‍ ഹെലികോപറ്ററില്‍ […]

6 May 2021 9:09 PM GMT

സുരേന്ദ്രന്റെ രാജി ആവശ്യം തള്ളി; സംസ്ഥാന നേതാക്കള്‍ താഴേതട്ടില്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കുന്നു
X

നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തോല്‍വിക്ക് പിന്നാലെ അടിത്തട്ടില്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനൊരുങ്ങി ബിജെപി. ബൂത്ത്, മണ്ഡലം തലത്തില്‍ സംസ്ഥാന നേതാക്കള്‍ തന്നെ നേരിട്ടെത്തി പരിശോധന നടത്താനാണ് തീരുമാനം. ഒപ്പം നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ടുള്ള കെ സുരേന്ദ്രന്റെ രാജി ആവശ്യവും കേന്ദ്ര നേതൃത്വം തള്ളി. കഴിഞ്ഞ ദിവസം ഓണ്‍ലൈനായി ചേര്‍ന്ന ഭാരവാഹി യോഗത്തിലായിരുന്നു തീരുമാനം.

ബിജെപിയുടെ തോല്‍വിയില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. മഞ്ചേശ്വരത്തും കോന്നിയിലുമായി രണ്ട് മണ്ഡലത്തില്‍ മത്സരിച്ച സംസ്ഥാന അധ്യക്ഷന്‍ ഹെലികോപറ്ററില്‍ പ്രചാരണം നടത്തിയതും യോഗത്തില്‍ ചര്‍ച്ചയായി. പികെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍, എഎന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ യോഗത്തില്‍ നിന്നും വിട്ട് നിന്നു.

നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയുടെ പ്രാഥമിക ഉത്തരവാദിത്വം തനിക്കാണെന്ന് സുരേന്ദ്രന്‍ കേന്ദ്ര നേതാക്കളെ അറിയിച്ചിരുന്നു. ശേഷമാണ് രാജി ആവശ്യം ഉയര്‍ത്തിയത്. എന്നാല്‍ തോല്‍വി വിശദമായി പരിശോധിച്ചിട്ട് അന്തിമ തീരുമാനമെടുക്കാമെന്നായിരുന്നു കേന്ദ്രനേതൃത്വത്തിന്റെ മറുപടി.

2019ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 15.53 ശതമാനം വോട്ടുകളായിരുന്നു എന്‍ഡിഎക്ക് കിട്ടിയിരുന്നത്. ഇക്കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ ലഭിച്ചത് 15.56 ശതമാനം വോട്ടുമായിരുന്നു. മുന്നണിയിലെ രണ്ടാം കക്ഷിയായ ബിഡിജെഎസിനും മത്സരിച്ച എല്ലായിടത്തും നന്നേ ഇടിഞ്ഞു. കോന്നിയില്‍ ഉപതെരഞ്ഞെടുപ്പിനെക്കാള്‍ 6,975 വോട്ടുകളുടെ ഇടിവോടെയായിരുന്നു കെ സുരേന്ദ്രന്‍ ദയനീയമായി മൂന്നാമതെത്തിയതെന്നതും ശ്രദ്ധേയമായിരുന്നു.

അതേസമയം കഴക്കൂട്ടത്ത് പാര്‍ട്ടി വേണ്ടപോലെ പ്രവര്‍ത്തിച്ചില്ലെന്ന പരാതി ശോഭാ സുരേന്ദ്രന്‍ വിഭാഗത്തിനുമുണ്ട്.

Next Story