Top

പിണറായിക്കെതിരെ ബിജെപി പരിഗണിക്കുന്നത് പികെഡി നമ്പ്യാരെയെന്ന് സൂചന; ചെന്നിത്തലയ്‌ക്കെതിരെ ബാലശങ്കര്‍; പുതുപ്പള്ളിയില്‍ ജോര്‍ജ് കുര്യനും പരിഗണനയില്‍

അടുത്തിടെ ബിജെപിയില്‍ പ്രവേശിച്ച ഇ ശ്രീധരനെ പാലക്കാട് മത്സരിപ്പിക്കുമെന്നാണ് വിവരം.

23 Feb 2021 10:59 PM GMT

പിണറായിക്കെതിരെ ബിജെപി പരിഗണിക്കുന്നത് പികെഡി നമ്പ്യാരെയെന്ന് സൂചന; ചെന്നിത്തലയ്‌ക്കെതിരെ ബാലശങ്കര്‍; പുതുപ്പള്ളിയില്‍ ജോര്‍ജ് കുര്യനും പരിഗണനയില്‍
X

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി ധര്‍മ്മടത്ത് പരിഗണിക്കുന്നത് രാഷ്ട്രീയ നിരൂപകനും സംരഭകനുമായ പികെഡി നമ്പ്യാരെയെന്ന് സൂചന. പ്രതിപക്ഷനേതാവിനെതിരെ ബിജെപിയുടെ ബൗദ്ധിക വിഭാഗത്തില്‍ നിന്നും ആര്‍ ബാലശങ്കറിനെ മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന. ബിജെപിയുടെ വോട്ട് വന്‍തോതില്‍ ചോരുന്നുവെന്ന് അപവാദമുയരുന്ന ഹരിപ്പാട് ബിജെപി ഇത്തവണ ശക്തനായ സ്ഥാനാര്‍ഥിയെത്തന്നെ നിര്‍ത്തുമെന്ന് മുന്‍പ് തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനാലാണ് മണ്ഡലത്തിലേക്ക് ആര്‍ ബാലശങ്കറിനെത്തന്നെ പരിഗണിക്കാന്‍ പാര്‍ട്ടി ഒരുങ്ങുന്നത്.

ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ പുതുപ്പള്ളിയില്‍ ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനെ മത്സരിപ്പിക്കാനാണ് സാധ്യത. ജോര്‍ജ് കുര്യന് ക്രൈസ്തവ സഭയുമായുള്ള ബന്ധം പുതുപ്പള്ളിയില്‍ പാര്‍ട്ടിയക്ക് ഗുണം ചെയ്‌തേക്കുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തല്‍. തിരുവനന്തപുരം കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രനെതിരെ കേന്ദ്ര സഹമന്ത്രി വു മുരളീധരനെ മത്സരത്തിനിറക്കാനാണ് ബിജെപി ആലോചിക്കുന്നതെന്ന് മാധ്യമം ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ബിജെപി ഇത്തവണ കരുത്തുതെളിയിക്കുമെന്ന് പ്രചരണമുള്ള തിരുവനന്തപുരത്ത് സുരേഷ് ഗോപിയെ മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന. അടുത്തിടെ ബിജെപിയില്‍ പ്രവേശിച്ച ഇ ശ്രീധരനെ പാലക്കാട് മത്സരിപ്പിക്കുമെന്നാണ് വിവരം. എന്നാല്‍ അദ്ദേഹതം മറ്റേതെങ്കിലും മണ്ഡലത്തില്‍ മത്സരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചാന്‍ ആ സീറ്റ് തന്നെ നല്‍കാനും പാര്‍ട്ടിയില്‍ തീരുമാനമായി.

പാലക്കാട് നിന്നും ഇ ശ്രീധരന്‍ എന്തെങ്കിലും കാരണവശാല്‍ മാറിയാല്‍ പകരം പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടരി സന്ദീപ് വാര്യര്‍ എന്നിവരിലാരെയെങ്കിലും പരിഗണിക്കും. നേമത്ത് കുമ്മനം രാജശേഖരനെത്തന്നെ കളത്തിലിറക്കാനാണ് ബിജെപിയുടെ നീക്കം. വട്ടിയൂര്‍ക്കാവില്‍ നിന്നും വിവി രാജേഷ് ജനവിധി തേടിയേക്കും. പികെ കൃഷ്ണദാസ് കാട്ടാക്കടയില്‍ നിന്ന് മത്സരിക്കാനാണ് സാധ്യത. അരുവിക്കരയില്‍ നിന്നും മത്സരിക്കാന്‍ സി ശിവന്‍ കുട്ടിയെയാണ് പാര്‍ട്ടി പരിഗണിക്കുന്നത്.

Next Story