Top

പുതുമുഖങ്ങളില്‍ പൊതുസമ്മതരെ തേടി ബിജെപി; സുരേന്ദ്രന് നേമത്ത് സാധ്യത

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ 25 ശതമാനം പേര്‍ പൊതുസമ്മതരായിരിക്കണം എന്ന്‌ പാര്‍ട്ടി കേന്ദ്ര നേതൃത്വം. ഇവര്‍ പുതുമുഖങ്ങള്‍ ആയിരിക്കണം എന്നാണ് നേതൃത്വത്തിന്റെ നിര്‍ദ്ദേശം. അതേസമയം നേമം എംഎല്‍എ ഒ രാജഗോപാലൊഴികെയുള്ള കോര്‍ കമ്മിറ്റി അംഗങ്ങള്‍ മത്സരരംഗത്തുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രമന്ത്രി വി മുരളിധരന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എന്നിവര്‍ക്ക് സീറ്റ് നല്‍കണം എന്നാണ് കോര്‍ കമ്മിറ്റിയുടെ നിലപാട്. സംസ്ഥാനത്ത് പാര്‍ട്ടിയുടെ ഏക സിറ്റിംഗ് സീറ്റായ നേമവും പത്തനംത്തിട്ടയിലെ കോന്നിയുമാണ് സുരേന്ദ്രന്‍ മത്സരിക്കാന്‍ […]

5 Feb 2021 11:20 PM GMT

പുതുമുഖങ്ങളില്‍    പൊതുസമ്മതരെ തേടി ബിജെപി; സുരേന്ദ്രന് നേമത്ത് സാധ്യത
X

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ 25 ശതമാനം പേര്‍ പൊതുസമ്മതരായിരിക്കണം എന്ന്‌ പാര്‍ട്ടി കേന്ദ്ര നേതൃത്വം. ഇവര്‍ പുതുമുഖങ്ങള്‍ ആയിരിക്കണം എന്നാണ് നേതൃത്വത്തിന്റെ നിര്‍ദ്ദേശം. അതേസമയം നേമം എംഎല്‍എ ഒ രാജഗോപാലൊഴികെയുള്ള കോര്‍ കമ്മിറ്റി അംഗങ്ങള്‍ മത്സരരംഗത്തുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

കേന്ദ്രമന്ത്രി വി മുരളിധരന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എന്നിവര്‍ക്ക് സീറ്റ് നല്‍കണം എന്നാണ് കോര്‍ കമ്മിറ്റിയുടെ നിലപാട്. സംസ്ഥാനത്ത് പാര്‍ട്ടിയുടെ ഏക സിറ്റിംഗ് സീറ്റായ നേമവും പത്തനംത്തിട്ടയിലെ കോന്നിയുമാണ് സുരേന്ദ്രന്‍ മത്സരിക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങള്‍. നേമത്ത് കുമ്മനം രാജശേഖരനും സാധ്യതയുണ്ട്. മുരളീധരന്‍ കഴക്കൂട്ടത്ത് തന്നെ മത്സരിച്ചേക്കും.

ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ് കാട്ടാക്കടയില്‍ മത്സരിച്ചേക്കും. അദ്ദേഹം ഇതിനോടകം തന്നെ മണ്ഡലത്തില്‍ പ്രവര്‍ത്തനങ്ങളും ആരംഭിച്ചുകഴിഞ്ഞു. ജനറല്‍സെക്രട്ടറിമാരില്‍ എംടി രമേശ് കോഴിക്കോട് നോര്‍ത്തിലും പി സുധീര്‍ ആറ്റിങ്ങലും ജോര്‍ജ് കുര്യന്‍ കോട്ടയത്തും സി കൃഷ്ണകുമാര്‍ മലമ്പുഴയിലും മത്സരിക്കും.

ഉപാധ്യക്ഷന്മാരില്‍ എഎന്‍ രാധാകൃഷ്ണന്‍ മണലൂരിലും ശോഭാസുരേന്ദ്രന്‍ പാലക്കാടും മത്സരിക്കും. വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം ജില്ലാപ്രസിഡന്റ് വിവി രാജേഷും സംസ്ഥാന സെക്രട്ടറി കെപി പ്രകാശ്ബാബു കുന്ദമംഗലത്തും എസ് സുരേഷ് കോവളത്തും സ്ഥാനാര്‍ഥിയാകുമെന്നാണ് റിപ്പോര്‍ട്ട്. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍കൃഷ്ണന്‍ ബേപ്പൂരിലും മത്സരിച്ചേക്കും.

സംസ്ഥാന വക്താവായ സന്ദീപ് വാര്യര്‍ തൃശ്ശൂരില്‍ മത്സരിക്കും. പ്രമീളാദേവി, ജി രാമന്‍നായര്‍ തുടങ്ങി പാര്‍ട്ടിയിലെ നവാഗതര്‍ക്കും ഇത്തവണ സീറ്റ് നല്‍കിയേക്കും. മുന്‍ ഡിജിപിമാരായ ജേക്കബ് തോമസും ടിപി സെന്‍കുമാറും സിനിമ- സീരിയല്‍ നടന്‍മാരായ കൃഷ്ണകുമാറും വിവേക് ഗോപനും സ്ഥാനാര്‍ഥികളാകും. കേന്ദ്രം ആവശ്യപ്പെട്ടാല്‍ സുരേഷ് ഗോപിയും അല്‍ഫോണ്‍സ് കണ്ണന്താനവും മത്സരത്തിനിറങ്ങാനും സാധ്യയതയുണ്ട്. അതേസമയം അബ്ദുള്ളക്കുട്ടി കളത്തിലുണ്ടാകില്ലെന്നാണ് സൂചന. ആര്‍എസ്എസ് നിയന്ത്രണത്തില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്ന നിര്‍ദ്ദേശങ്ങളാണ് കേന്ദ്രത്തില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്.


Next Story