പോസ്റ്റല്‍ വോട്ട് യുഡിഎഫ് ഏജന്റിന്റെ മുന്നില്‍ വെച്ച് തുറന്നില്ല; അഴീക്കോട് മണ്ഡലത്തില്‍ വോട്ടെണ്ണല്‍ തടസപ്പെട്ടു

അഴിക്കോട് മണ്ഡലത്തില്‍ വോട്ടെണ്ണല്‍ തടസപ്പെട്ടു. കഴിഞ്ഞ രണ്ടര മണിക്കൂറായി തര്‍ക്കം തുടരുകയാണ്. 1000 പോസ്റ്റല്‍ വോട്ട് ബാലറ്റ് കൊണ്ട് വന്ന് വെച്ചപ്പോള്‍ യുഡിഎഫ് ഏജന്റിന്റെ മുന്നില്‍ വെച്ചല്ല തുറന്നത് എന്നതിനെ തുടര്‍ന്നാണ് തര്‍ക്കം. ആദ്യ ഫലസൂചന വന്നെങ്കിലും നിലവില്‍ വോട്ടെണ്ണല്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്.

അതേസമയം തെരഞ്ഞെടുപ്പ് കമീഷന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം എല്‍ഡിഎഫിന് മുന്നേറ്റം.സിപിഐഎം: 36, സിപിഐ 8, കോണ്‍ഗ്രസ് 18, മുസ്ലീംലീഗ് 8, ബിജെപി 1 എന്നിങ്ങനെയാണ് ഔദ്യോഗിക കണക്കുകള്‍. പത്തനംതിട്ടയില്‍ അഞ്ച് മണ്ഡലങ്ങളിലും എല്‍ഡിഎഫിന് ലീഡ്. തിരുവല്ലയില്‍ മാത്യു ടി. തോമസും കോന്നിയില്‍ കെയു ജനീഷ്‌കുമാറും ആയിരത്തിലേറെ വോട്ടുകള്‍ക്കാണ് മുന്നിട്ടുനില്‍ക്കുന്നത്. ആറന്മുളയില്‍ വീണ ജോര്‍ജിന്റെ ലീഡ് നൂറില്‍ താഴെ മാത്രമാണ്.

കോന്നിയില്‍ ബിജെപി. സംസ്ഥാന അധ്യക്ഷന്‍ മൂന്നാമതാണ്. സുരേന്ദ്രന്‍ മഞ്ചേശ്വരത്തും രണ്ടാമതാണ്. കോന്നിയിലെ വോട്ടെണ്ണലില്‍ ആദ്യഘട്ടത്തില്‍ യു.ഡി.എഫിന്റെ റോബിന്‍ പീറ്ററായിരുന്നു മുന്നില്‍. എന്നാല്‍ പിന്നീട് എല്‍ഡിഎഫ് ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു.

Covid 19 updates

Latest News