‘എല്ലാം നമുക്കെന്ന പ്രതികാര ബുദ്ധിയാണ് പുരുഷന്മാര്ക്ക്’; ഇടത് മുന്നണി സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റ് നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് ആനി രാജ
സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്കുന്നതില് മുന്നണികള്‍ പരാജയപ്പെട്ടുവെന്ന രൂക്ഷ വിമര്‍ശനവുമായി ഇടത് വനിതാ നേതാവ് ആനി രാജ. മൂന്ന് മുന്നണികളും ഇക്കാര്യത്തില്‍ പരാജയപ്പെട്ടു, ഇടത് പാര്‍ട്ടികളും സ്ത്രീകള്‍ക്ക് പരിഗണന നല്‍കാത്തത് നിരാശജനകമാണെന്നും ആനി രാജ വിമര്‍ശിച്ചു. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന ലതികാ സുഭാഷിന് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളില്‍ പ്രതികരിച്ചുകൊണ്ടായിരുന്നു ആനി രാജയുടെ പ്രതികരണം. ലതികയെ പോലുള്ളവരെ പുരുഷ നേതാക്കള്‍ അപഹസിക്കുന്നുവെന്നും ആനി രാജ പറഞ്ഞു. ഇടത് മുന്നണി കൂടുതല്‍ സ്ത്രീകള്‍ക്ക് സീറ്റ് നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷെ […]

സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്കുന്നതില് മുന്നണികള്‍ പരാജയപ്പെട്ടുവെന്ന രൂക്ഷ വിമര്‍ശനവുമായി ഇടത് വനിതാ നേതാവ് ആനി രാജ. മൂന്ന് മുന്നണികളും ഇക്കാര്യത്തില്‍ പരാജയപ്പെട്ടു, ഇടത് പാര്‍ട്ടികളും സ്ത്രീകള്‍ക്ക് പരിഗണന നല്‍കാത്തത് നിരാശജനകമാണെന്നും ആനി രാജ വിമര്‍ശിച്ചു. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന ലതികാ സുഭാഷിന് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളില്‍ പ്രതികരിച്ചുകൊണ്ടായിരുന്നു ആനി രാജയുടെ പ്രതികരണം. ലതികയെ പോലുള്ളവരെ പുരുഷ നേതാക്കള്‍ അപഹസിക്കുന്നുവെന്നും ആനി രാജ പറഞ്ഞു.
ഇടത് മുന്നണി കൂടുതല്‍ സ്ത്രീകള്‍ക്ക് സീറ്റ് നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷെ നിരാശയാണ് ഉണ്ടായത്. സ്ത്രീ ശാക്തീകരണം സംസാരിക്കുന്ന പാര്‍ട്ടികള്‍ക്ക് അത് പ്രയോഗത്തില്‍ കൊണ്ട് വരാന്‍ കഴിഞ്ഞില്ല. -ആനി രാജ പറഞ്ഞു.
സ്ത്രീകള്‍ ഇല്ലാത്ത സ്ഥാനാര്‍ത്ഥി പട്ടികമൂന്ന് മുന്നണികളുടേയും കൂട്ടതോല്‍വിയാണ്. സ്ത്രീകള്‍ക്ക് ഇത് മതിയെന്ന സമീപനമാണ് പുരുഷന്മാരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. പ്രതിഷേധിക്കാന്‍ പോലും അവകാശമില്ലായെന്ന് രീതിയിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പ്രതികരിച്ചതെന്നും ആനി രാജ കൂട്ടി ചേര്‍ത്തു.
സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് എഐസിസി അംഗത്വവും രാജിവെച്ചിരിക്കുകയാണ് ലതികാ സുഭാഷ്. വിമത സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്നാണ് സൂചന.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ തല മുണ്ഡനം ചെയ്തായിരുന്നു ലതിക സുഭാഷ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാജി വെച്ചത്.
’32 വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിച്ച ഒരു പൊതു പ്രവര്‍ത്തക എന്ന നിലയില്‍ ഏതെങ്കിലും ഒരു അപ്പക്കഷ്ണത്തിന് വേണ്ടി കാത്തിരിക്കുന്നതിലും നല്ലത് ഇത്തരമൊരു നിലപാടാണ്. ഇനിയെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടി നിലപാടെടുത്ത് സ്ത്രീകളെ അംഗീകരിക്കണം. അതിന് വേണ്ടിയാണ് ഞാനിത് ചെയ്യുന്നത്. ആരോടും പരിഭവമില്ല. ആരോടുമുള്ള പോരല്ല. ഞാന്‍ വേറൊരു പാര്‍ട്ടിയിലും പോവില്ല. ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കണമെന്ന് എന്നോട് എല്ലാവരും പറയുന്നുണ്ട്. അതേക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല’, ലതിക സുഭാഷ് രാജി വെച്ചുകൊണ്ട് പറഞ്ഞതിങ്ങനെ.
പാര്‍ട്ടിക്കുവേണ്ടി അലയുന്ന സ്ത്രീകളെ കോണ്‍ഗ്രസ് പരിഗണിച്ചതേ ഇല്ലെന്നും അവര്‍ കുറ്റപ്പെടുത്തി. ഒരു ജില്ലയില്‍ ഒരു വനിതയെ എങ്കിലും പ്രതീക്ഷിച്ചു. എന്നാല്‍ അതുണ്ടായില്ല. ഷാനിമോള്‍ ഉസ്മാന് അടക്കമുള്ളവര്‍ക്ക് സീറ്റ് കിട്ടിയതില്‍ സന്തോഷിക്കുന്നെന്നും അവര്‍ പറഞ്ഞു. ഏറ്റുമാനൂര്‍ സീറ്റ് താന്‍ പ്രതീക്ഷിച്ചിരുന്നു. 16 വയസ്സു മുതല്‍ ഈ പ്രസ്ഥാനത്തോടൊപ്പം നില്ക്കുന്ന ആളാണ് താന്‍. ഇപ്പോള്‍ എംഎല്‍എമാരായി ഇരിക്കുന്ന അനിയന്മാരേക്കാളും സീനിയോരിറ്റി തനിക്കുണ്ട് . എല്ലാ തെരഞ്ഞെടുപ്പിലും താന്‍ തഴയപ്പെടുകയാണെന്നും അവര്‍ പറഞ്ഞു.