Top

നിലവില്‍ മേല്‍കൈ ഇടതുപക്ഷത്തിന്, പ്രതീക്ഷ കൈവിടില്ല: കോണ്‍ഗ്രസ് നേതാവ് അനില്‍ ബോസ്

നിലവിലെ അതേ നിലയില്‍ ലീഡ് ചെയ്യുകയാണെങ്കില്‍ ഇടത് സര്‍ക്കാര്‍ അധികാരത്തിലേക്കെത്തുന്നുവെന്ന് കെപിസിസി സെക്രട്ടറി അനില്‍ ബോസ്. എന്നാല്‍ പ്രതീക്ഷ കൈവിടില്ലെന്നും ഇപ്പോഴും യുഡിഎഫ് പ്രതീക്ഷയില്‍ തന്നെയാണെന്നും അനില്‍ ബോസ് പറഞ്ഞു. ‘വരട്ടെ ഫലം പൂര്‍ണമായി വരട്ടെ. ഇപ്പോള്‍ വരുന്ന സൂചനകളും ഇപ്പോഴുള്ള മേല്‍കൈയും ഇടതുപക്ഷത്തിന് ഭരണത്തിലേക്ക് പോകാന്‍ കഴിയുന്നു എന്ന തരത്തിലാണ്. നിലവിലുള്ള ഫലസൂചനകള്‍ അങ്ങനെയാണ് കാണുന്നത്. എന്നാല്‍ ഞങ്ങള്‍ ഇപ്പോഴും പ്രതീക്ഷനില്‍ക്കുന്നു. തിരിച്ചുവരും’ അനില്‍ ബോസ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പത്തുജില്ലകളില്‍ എല്‍ഡിഎഫിന് […]

2 May 2021 12:02 AM GMT

നിലവില്‍ മേല്‍കൈ ഇടതുപക്ഷത്തിന്, പ്രതീക്ഷ കൈവിടില്ല: കോണ്‍ഗ്രസ് നേതാവ് അനില്‍ ബോസ്
X

നിലവിലെ അതേ നിലയില്‍ ലീഡ് ചെയ്യുകയാണെങ്കില്‍ ഇടത് സര്‍ക്കാര്‍ അധികാരത്തിലേക്കെത്തുന്നുവെന്ന് കെപിസിസി സെക്രട്ടറി അനില്‍ ബോസ്. എന്നാല്‍ പ്രതീക്ഷ കൈവിടില്ലെന്നും ഇപ്പോഴും യുഡിഎഫ് പ്രതീക്ഷയില്‍ തന്നെയാണെന്നും അനില്‍ ബോസ് പറഞ്ഞു.

‘വരട്ടെ ഫലം പൂര്‍ണമായി വരട്ടെ. ഇപ്പോള്‍ വരുന്ന സൂചനകളും ഇപ്പോഴുള്ള മേല്‍കൈയും ഇടതുപക്ഷത്തിന് ഭരണത്തിലേക്ക് പോകാന്‍ കഴിയുന്നു എന്ന തരത്തിലാണ്. നിലവിലുള്ള ഫലസൂചനകള്‍ അങ്ങനെയാണ് കാണുന്നത്. എന്നാല്‍ ഞങ്ങള്‍ ഇപ്പോഴും പ്രതീക്ഷനില്‍ക്കുന്നു. തിരിച്ചുവരും’ അനില്‍ ബോസ് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പത്തുജില്ലകളില്‍ എല്‍ഡിഎഫിന് മുന്നേറ്റം. കാസര്‍ഗോഡ്, വയനാട്, മലപ്പുറം, എറണാകുളം ഒഴികെയുള്ള 10 ജില്ലകളിലാണ് എല്‍ഡിഎഫ് മുന്നിട്ടുനില്‍ക്കുന്നത്. 92 സീറ്റിലും എല്‍ഡിഎഫാണ് മുന്നിട്ട് നില്‍ക്കുന്നത്. യുഡിഎഫ് 46 സീറ്റിലും എന്‍ഡിഎ രണ്ടു സീറ്റിലും മുന്നിലാണ്. എല്‍ഡിഎഫ് മുന്നേറ്റത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 12.30ന് മാധ്യമങ്ങളെ കാണും.

നിലവിലെ വിവരങ്ങള്‍പ്രകാരം തൃശൂരിലെ 13 മണ്ഡലങ്ങളിലും തിരുവനന്തപുരത്തെ 11 മണ്ഡലങ്ങളിലും എല്‍ഡിഎഫ് മുന്നിട്ട് നില്‍ക്കുകയാണ്. പേരാമ്പ്രയില്‍ ടിപി രാമകൃഷ്ണന്‍ 1692 വോട്ടുകള്‍ക്ക് മുന്നിലാണ്. തിരുവനന്തപുരം മണ്ഡലത്തില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആന്റണി രാജു 1166 വോട്ടിനു മുന്നിലാണ്. തിരുവല്ലയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കുഞ്ഞു കോശി പോള്‍ 354 വോട്ടിന് മുന്നിലാണ്. ചിറയിന്‍കീഴ് മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ഥി വി. ശശി 785 വോട്ടിനു മുന്നിലാണ്. നെയ്യാറ്റിന്‍കരയില്‍ സിപിഎം സ്ഥാനാര്‍ഥി കെ. ആന്‍സലന്‍ 3847 വോട്ടിനു മുന്നിലാണ്. വട്ടിയൂര്‍കാവില്‍ 6372 വോട്ടിന് വി.കെ.പ്രശാന്ത് മുന്നിലാണ്. അഴീക്കോട് ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ എല്‍ഡിഎഫിന്റെ കെ വി സുമേഷ് 2639 വോട്ടിന് മുന്നിലാണ്. വാമനപുരം മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി ഡി.കെ. മുരളി 1985 വോട്ടിനു മുന്നിലാണ്.

Next Story

Popular Stories