Top

‘ബിജെപിയുടെ വോട്ട് എങ്ങോട്ട് പോയാലും തലശേരിയില്‍ വിജയിക്കും’; ചോദ്യങ്ങളുയര്‍ത്തി എഎന്‍ ഷംസീര്‍

തലശേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പട്ടിക തള്ളിയത് രഹസ്യമായ കോലിബി സഖ്യം ഉള്ളതിനാലാണെന്ന് ഇടത് സ്ഥാനാര്‍ത്ഥി എഎന്‍ ഷംസീര്‍. നോമിനേഷന്‍ ഏകോപിപ്പിക്കുന്ന ജില്ലാ പ്രസിഡണ്ടിന്റെ സ്ഥാനാര്‍ത്ഥിത്വം എങ്ങനെയാണ് തള്ളി പോയതെന്നും ഷംസീര്‍ ചോദിച്ചു. ബിജെപിയും യുഡിഎഫും പലപ്പോഴും പലയിടത്തും രഹസ്യമായി സഖ്യം ഉണ്ടാക്കിയിട്ടുണ്ടെന്നും ഷംസീര്‍ കൂട്ടിചേര്‍ത്തു. ‘നിയമപരമായി പരിശോധിച്ചാണ് നോമിനേഷന്‍ തള്ളിയത്. അവിടെ ജില്ലാ പ്രസിഡണ്ടാണ് മത്സരിക്കുന്നത്. 11 അസംബ്ലി മണ്ഡലങ്ങളിലും നോമിനേഷന്‍ ഏകോപിപ്പിക്കുന്നയാളാണ്. സ്വന്തം മണ്ഡലത്തില്‍ മാത്രം എങ്ങനെ പത്രിക തള്ളിപോയി. രഹസ്യമായ കോലിബി സഖ്യം ഉണ്ടായ […]

20 March 2021 8:42 PM GMT

‘ബിജെപിയുടെ വോട്ട് എങ്ങോട്ട് പോയാലും തലശേരിയില്‍ വിജയിക്കും’; ചോദ്യങ്ങളുയര്‍ത്തി എഎന്‍ ഷംസീര്‍
X

തലശേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പട്ടിക തള്ളിയത് രഹസ്യമായ കോലിബി സഖ്യം ഉള്ളതിനാലാണെന്ന് ഇടത് സ്ഥാനാര്‍ത്ഥി എഎന്‍ ഷംസീര്‍. നോമിനേഷന്‍ ഏകോപിപ്പിക്കുന്ന ജില്ലാ പ്രസിഡണ്ടിന്റെ സ്ഥാനാര്‍ത്ഥിത്വം എങ്ങനെയാണ് തള്ളി പോയതെന്നും ഷംസീര്‍ ചോദിച്ചു. ബിജെപിയും യുഡിഎഫും പലപ്പോഴും പലയിടത്തും രഹസ്യമായി സഖ്യം ഉണ്ടാക്കിയിട്ടുണ്ടെന്നും ഷംസീര്‍ കൂട്ടിചേര്‍ത്തു.

‘നിയമപരമായി പരിശോധിച്ചാണ് നോമിനേഷന്‍ തള്ളിയത്. അവിടെ ജില്ലാ പ്രസിഡണ്ടാണ് മത്സരിക്കുന്നത്. 11 അസംബ്ലി മണ്ഡലങ്ങളിലും നോമിനേഷന്‍ ഏകോപിപ്പിക്കുന്നയാളാണ്. സ്വന്തം മണ്ഡലത്തില്‍ മാത്രം എങ്ങനെ പത്രിക തള്ളിപോയി. രഹസ്യമായ കോലിബി സഖ്യം ഉണ്ടായ നാടാണിത്.’ ഷംസീര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ബിജെപിയുടെ വോട്ട് എങ്ങോട്ട് പോയാലും തലശേരിയില്‍ വിജയിക്കുമെന്ന ആത്മവിശ്വാസവും ഷംസീര്‍ പ്രകടിപ്പിച്ചു. കേരള ഗാന്ധിയന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സിഒടി നസീറിന്റെ ആരോപണങ്ങളും ഷംസീര്‍ തള്ളി. അദ്ദേഹം പല ഘട്ടങ്ങളിലും പല ആരോപണങ്ങളും ഉയര്‍ത്തിയിട്ടുണ്ടെന്നും ഷംസീര്‍ പ്രതികരിച്ചു.

ബിജെപി സ്ഥാനാര്‍ത്ഥിയായ എന്‍ ഹരിദാസന്റെ പത്രിക തള്ളിയതോടെയാണ് ബിജെപിക്ക് തലശേരിയില്‍ സ്ഥാനാര്‍ത്ഥിയില്ലാത്ത അവസ്ഥയുണ്ടായത്. ഡമ്മി സ്ഥാനാര്‍ത്ഥിയുടെ പത്രികയും സ്വീകരിച്ചിരുന്നില്ല.

ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡണ്ടാണ് എന്‍ ഹരിദാസ്. പത്രികക്കൊപ്പം നല്‍കാനുള്ള ഫോം( എ) കൊടുക്കാതിരുന്നതിനെ തുടര്‍ന്നാണ് പത്രിക തള്ളിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി 22,125 വോട്ട് നേടിയ മണ്ഡലമാണ് തലശ്ശേരി. ഇതിന് പിന്നില്‍ കോലിബി സഖ്യമെന്നാണ് ഉയരുന്ന പ്രധാന ആരോപണം.

Next Story