Top

‘ശബരിമല വിഷയത്തില്‍ സിപിഐഎം ഗുരുതര തെറ്റ് ചെയ്തു’; തെരഞ്ഞെടുപ്പില്‍ എല്ലാം ചര്‍ച്ചയാവുമെന്ന് അമിത്ഷാ

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും പ്രചരണായുധമാക്കിയത് ശബരിമല യുവതി പ്രവേശനം. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ അമിത്ഷാ രൂക്ഷവിമര്‍ശനം ഉയര്‍ത്തി. ശബരിമല വിഷയത്തില്‍ സിപിഐഎം ഗുരുതര തെറ്റ് ചെയ്തുവെന്ന് അമിത്ഷാ പറഞ്ഞു. ശബരിമലയില്‍ വിശ്വാസികളെ നേരിട്ടത് അതി ക്രൂരമായിട്ടാണ്. തെരഞ്ഞെടുപ്പില്‍ ഇതെല്ലാം ചര്‍ച്ചയാവുമെന്നും അമിത്ഷാ പറഞ്ഞു. തൃപ്പൂണിത്തുറയില്‍ റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു അമിത്ഷാ. കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ സംസ്ഥാനസര്‍ക്കാര്‍ നടപടിയേയും അമിത്ഷാ വിമര്‍ശിച്ചു. രാജ്യത്ത് ഒരു കുറ്റകൃത്യം നടന്നാല്‍ യുഎന്‍ ഏജന്‍സികള്‍ അന്വേഷിക്കണമെന്നാണ് പിണറായി വിജയന്‍ […]

24 March 2021 2:22 AM GMT

‘ശബരിമല വിഷയത്തില്‍ സിപിഐഎം ഗുരുതര തെറ്റ് ചെയ്തു’; തെരഞ്ഞെടുപ്പില്‍ എല്ലാം ചര്‍ച്ചയാവുമെന്ന് അമിത്ഷാ
X

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും പ്രചരണായുധമാക്കിയത് ശബരിമല യുവതി പ്രവേശനം. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ അമിത്ഷാ രൂക്ഷവിമര്‍ശനം ഉയര്‍ത്തി. ശബരിമല വിഷയത്തില്‍ സിപിഐഎം ഗുരുതര തെറ്റ് ചെയ്തുവെന്ന് അമിത്ഷാ പറഞ്ഞു. ശബരിമലയില്‍ വിശ്വാസികളെ നേരിട്ടത് അതി ക്രൂരമായിട്ടാണ്. തെരഞ്ഞെടുപ്പില്‍ ഇതെല്ലാം ചര്‍ച്ചയാവുമെന്നും അമിത്ഷാ പറഞ്ഞു. തൃപ്പൂണിത്തുറയില്‍ റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു അമിത്ഷാ.

കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ സംസ്ഥാനസര്‍ക്കാര്‍ നടപടിയേയും അമിത്ഷാ വിമര്‍ശിച്ചു. രാജ്യത്ത് ഒരു കുറ്റകൃത്യം നടന്നാല്‍ യുഎന്‍ ഏജന്‍സികള്‍ അന്വേഷിക്കണമെന്നാണ് പിണറായി വിജയന്‍ പറയുന്നത്. ഇവിടെ കുറ്റകൃത്യം നടന്നാല്‍ അന്വേഷിക്കുന്നത് രാജ്യത്തെ ഏജന്‍സികള്‍ ആകും. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നോയെന്നും പിണറായി വ്യ്ക്തമാക്കണം’ അമിത്ഷാ പറഞ്ഞു.

കേരളത്തില്‍ ഇടത് സര്‍ക്കാരിന് തുടര്‍ഭരണം എന്നത് മാദ്യമ സൃ്ഷ്ടിയാണെന്നും ബിജെപി മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്നും അമിത് ഷാ പറഞ്ഞു. തൃപ്പൂണിത്തുറക്ക് ശേഷം കാഞ്ഞിരപ്പള്ളിയിലാണ് അമിത്ഷായുടെ അടുത്ത പ്രചരണ പരിപാടി. കേരളത്തില്‍ ഇത്തവണ കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന് അമിത്ഷാ നേരത്തേയും ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. രണ്ട് സീറ്റില്‍ സ്ഥാനാര്‍ത്ഥി ഇല്ലാത്തത് പാര്‍ട്ടിയെ ബാധിക്കുമെന്നും അമിത്ഷാ പറഞ്ഞിരുന്നു.

പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നയത്തിന്റെ ഭാവി എന്തായിരിക്കുമെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് അത് തെരഞ്ഞെടുപ്പിന് ശേഷം കാണാമെന്നായിരുന്നു അമിത്ഷായുടെ പ്രതികരണം. അതേസമയം പശ്ചിമ ബംഗാളില്‍ തൃണമൂല്‍ സര്‍ക്കാരിനെ അട്ടിമറിച്ച് ഭരണം പിടിച്ചെടുക്കാമെന്നുള്ള ആത്മവിശ്വാസത്തിലാണ് ഷാ.

Next Story