Top

ഘടകങ്ങളെല്ലാം അനുകൂലമാണെന്ന് യുഡിഎഫ്; ഒമ്പതില്‍ എട്ടും കിട്ടുമെന്ന് ഇടത് മുന്നണി; ആലപ്പുഴ ആര്‍ക്കൊപ്പം

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതിനൊപ്പം നിന്ന ആലപ്പുഴയില്‍ ഇത്തവണ ഇരുമുന്നണികളും വലിയ വിജയപ്രതീക്ഷാണ് പുലര്‍ത്തുന്നത്. ഇടത് ആധിപത്യം തുടരാനാകുമെന്ന് എല്‍ഡിഎഫ് പ്രതീക്ഷിക്കുമ്പോള്‍ 9 മണ്ഡലങ്ങളിലും വിജയപ്രതീക്ഷയാണ് യുഡിഎഫിന്. എല്ലാ മണ്ഡലങ്ങളിലും വോട്ട് വിഹിതത്തിലെ വന്‍ മുന്നേറ്റമാണ് എന്‍ഡിഎ ഉറപ്പാക്കുന്നത്. കഴിഞ്ഞ 3 നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഇടത് ആഭിമുഖ്യമായിരുന്നു ആലപ്പുഴയ്ക്ക്. 2016ല്‍ 9 നിയമസഭാ മണ്ഡലങ്ങളില്‍ ഹരിപ്പാടൊഴികെ 8 എണ്ണവും ഇടത് പക്ഷത്ത് ഉറച്ചു നിന്നു. പിന്നീട് നടന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ കേരളമൊന്നാകെ വലത്തരംഗം ആഞ്ഞടിച്ചപ്പോഴും ആലപ്പുഴമാത്രം […]

30 April 2021 8:11 PM GMT

ഘടകങ്ങളെല്ലാം അനുകൂലമാണെന്ന് യുഡിഎഫ്; ഒമ്പതില്‍ എട്ടും കിട്ടുമെന്ന് ഇടത് മുന്നണി; ആലപ്പുഴ ആര്‍ക്കൊപ്പം
X

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതിനൊപ്പം നിന്ന ആലപ്പുഴയില്‍ ഇത്തവണ ഇരുമുന്നണികളും വലിയ വിജയപ്രതീക്ഷാണ് പുലര്‍ത്തുന്നത്. ഇടത് ആധിപത്യം തുടരാനാകുമെന്ന് എല്‍ഡിഎഫ് പ്രതീക്ഷിക്കുമ്പോള്‍ 9 മണ്ഡലങ്ങളിലും വിജയപ്രതീക്ഷയാണ് യുഡിഎഫിന്. എല്ലാ മണ്ഡലങ്ങളിലും വോട്ട് വിഹിതത്തിലെ വന്‍ മുന്നേറ്റമാണ് എന്‍ഡിഎ ഉറപ്പാക്കുന്നത്.

കഴിഞ്ഞ 3 നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഇടത് ആഭിമുഖ്യമായിരുന്നു ആലപ്പുഴയ്ക്ക്. 2016ല്‍ 9 നിയമസഭാ മണ്ഡലങ്ങളില്‍ ഹരിപ്പാടൊഴികെ 8 എണ്ണവും ഇടത് പക്ഷത്ത് ഉറച്ചു നിന്നു. പിന്നീട് നടന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ കേരളമൊന്നാകെ വലത്തരംഗം ആഞ്ഞടിച്ചപ്പോഴും ആലപ്പുഴമാത്രം ഇടത് മുന്നണിയെ കൈവിട്ടില്ല. ഈ ആധിപത്യം തുടരാനാകുമെന്ന ആത്മവിശ്വാസമാണ് എല്‍ഡിഎഫ്. ഒമ്പതില്‍ എട്ട് സീറ്റും നേടാന്‍ കഴിയുമെന്ന അവകാശവാദമാണ് എല്‍ഡിഎഫിന്.

‘ഒമ്പതില്‍ ഒമ്പതും കിട്ടേണ്ടതാണ്. ഒരു സീറ്റില്‍ ബിജെപി വോട്ടിന്റെ അടിസ്ഥാനത്തിലാണ്. ആലപ്പുഴ ബിഡിജെഎസ് മത്സരിച്ച മണ്ഡലങ്ങളില്‍ ബിജെപിയോ ആര്‍എസ് എസോ അവര്‍ക്ക് വോട്ട് ചെയ്യില്ല. എന്നാല്‍ ആര്‍ക്ക് ചെയ്യും എന്നത് നിര്‍ണായകമാണ്.’ സിപിഐഎം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ മികവാണ് ആലപ്പുഴയിലും യുഡിഎഫിന്റെ പ്രതീക്ഷ. നാല് മന്ത്രിമാര്‍ ഉണ്ടായിരുന്ന ആലപ്പുഴ ജില്ലയില്‍ ഇവരാരും ഇത്തവണ മത്സര രംഗത്തില്ലാത്തതും സിപിഐഎമ്മിലെ വിഭാഗീയതയുമെല്ലാം അനുകൂലമാകുമെന്ന പ്രതീക്ഷയാണ് യുഡിഎഫിന്. കഴിഞ്ഞ തവണ കൈവിട്ട മണ്ഡലങ്ങളെല്ലാം ഇക്കുറി തിരിച്ചുപിടിക്കുമെന്ന് ഡിസിസി പ്രസിഡന്റിന്റെ ചുമതലയുള്ള എ എ ഷുക്കൂര്‍ പറയുന്നു

‘കഴിഞ്ഞ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായ തെരഞ്ഞെടുപ്പ് ഫലമാണ് വരാന്‍ പോകുന്നത്. ഒരുപാട് കാര്യങ്ങള്‍ ഘടകങ്ങളായുണ്ട്. നല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കഴിഞ്ഞു. മുന്നൊരുക്കവും ഉണ്ടായിട്ടുണ്ട്.’

ചെങ്ങന്നുര്‍, മാവേലിക്കര, കുട്ടനാട്, ചേര്‍ത്തല എന്നിവിടങ്ങളില്‍ മണ്ഡലങ്ങളില്‍ ശക്തമായ മത്സരം കാഴ്ചവെച്ചെന്ന് അവകാശപ്പെടുന്ന എന്‍ഡിഎ ആലപ്പുഴയില്‍ മികച്ച മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. ആലപ്പുഴ ജില്ലയിലെ 9 മണ്ഡലങ്ങളിലും കാര്യകാരണസഹിതം എല്‍ഡിഎഫും യുഡിഎഫും വിജയം അവകാശപ്പെടുമ്പോഴും കായംകുളവും കുട്ടനാടും അടക്കം അടിയൊഴുക്കുകള്‍ തിരിച്ചടി ആകുമോയെന്ന ഭീതി ഇരുമുന്നണിക്കുള്ളിലുമുണ്ട്.

Next Story