Top

ഹരിപ്പാട് ഒഴികെ എട്ടിലും വിജയമെന്ന് സിപിഐഎം വിലയിരുത്തല്‍; മന്ത്രിമാര്‍ മാറിയത് സീറ്റിനെ ബാധിക്കില്ല

തോമസ് ഐസകും ജി സുധാകരനും ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ മാറി നിന്നെങ്കിലും ആലപ്പുഴയില്‍ സീറ്റ് നഷ്ടം സംഭവിക്കില്ലെന്ന് സിപിഐഎം വിലയിരുത്തല്‍. യഥാര്‍ത്ഥത്തില്‍ മന്ത്രിമാര്‍ മത്സര രംഗത്തുണ്ടായിരുന്നെങ്കില്‍ മത്സരം ഇത്ര കടുക്കില്ലായിരുന്നുവെന്നും പാര്‍ട്ടി ജില്ലാ കമ്മിറ്റി യോഗത്തില്‍ ചിലര്‍ അഭിപ്രായപ്പെട്ടു. വോട്ടെടുപ്പിന് ശേഷമുള്ള ചര്‍ച്ചയിലും പ്രദേശിയ നേതൃത്വത്തിന്റെ വിലയിരുത്തലും ഇത് തന്നെയാണ്. ഐസകും സുധാകരനും മത്സരിക്കാത്തത് പ്രതിപക്ഷത്തിന് പ്രതീക്ഷയായിരുന്നെങ്കിലും സ്ഥിതി തങ്ങള്‍ക്ക് അനുകൂലമായിരിക്കുമെന്നാണ് സിപിഐഎം വിലയിരുത്തല്‍. രമേശ് ചെന്നിത്തല മത്സരിച്ച ഹരിപ്പാട് ഒഴികെ എട്ട് സീറ്റിലും പാര്‍ട്ടി വിജയിക്കുമെന്നാണ് അവകാശവാദം. […]

9 April 2021 12:28 AM GMT

ഹരിപ്പാട് ഒഴികെ എട്ടിലും വിജയമെന്ന് സിപിഐഎം വിലയിരുത്തല്‍; മന്ത്രിമാര്‍ മാറിയത് സീറ്റിനെ ബാധിക്കില്ല
X

തോമസ് ഐസകും ജി സുധാകരനും ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ മാറി നിന്നെങ്കിലും ആലപ്പുഴയില്‍ സീറ്റ് നഷ്ടം സംഭവിക്കില്ലെന്ന് സിപിഐഎം വിലയിരുത്തല്‍. യഥാര്‍ത്ഥത്തില്‍ മന്ത്രിമാര്‍ മത്സര രംഗത്തുണ്ടായിരുന്നെങ്കില്‍ മത്സരം ഇത്ര കടുക്കില്ലായിരുന്നുവെന്നും പാര്‍ട്ടി ജില്ലാ കമ്മിറ്റി യോഗത്തില്‍ ചിലര്‍ അഭിപ്രായപ്പെട്ടു. വോട്ടെടുപ്പിന് ശേഷമുള്ള ചര്‍ച്ചയിലും പ്രദേശിയ നേതൃത്വത്തിന്റെ വിലയിരുത്തലും ഇത് തന്നെയാണ്.

ഐസകും സുധാകരനും മത്സരിക്കാത്തത് പ്രതിപക്ഷത്തിന് പ്രതീക്ഷയായിരുന്നെങ്കിലും സ്ഥിതി തങ്ങള്‍ക്ക് അനുകൂലമായിരിക്കുമെന്നാണ് സിപിഐഎം വിലയിരുത്തല്‍. രമേശ് ചെന്നിത്തല മത്സരിച്ച ഹരിപ്പാട് ഒഴികെ എട്ട് സീറ്റിലും പാര്‍ട്ടി വിജയിക്കുമെന്നാണ് അവകാശവാദം. ജില്ലാ നേതൃത്വത്തിലുള്ള കണക്കും ഇപ്രകാരമാണ്. അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂര്‍ മണ്ഡലങ്ങളാണ് ആലപ്പുഴ ജില്ലയില്‍ ഉള്‍പ്പെടുന്നത്.

അതേസമയം ജില്ലയില്‍ വലിയ വിജയപ്രതീക്ഷയാണ് യുഡിഎഫും പ്രവചിക്കുന്നത്. അരൂര്‍, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ചെങ്ങന്നൂര്‍ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ യുഡിഎഫ് അനുകൂലമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.

Next Story