എകെ ബാലന് മത്സരിച്ചേക്കില്ല; പകരം ഭാര്യ മത്സര രംഗത്ത്?
നിയമസഭാ തെരഞ്ഞെടുപ്പില്‍ തരൂര്‍ മണ്ഡലത്തില്‍ ഇത്തവണ മന്ത്രി എകെ ബാലന് മത്സരിച്ചേക്കില്ല. പകരം എകെ ബാലന്റെ ഭാര്യ ഡോ പികെ ജമീലയെ പരിഗണിച്ചേക്കും. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റില്‍ ഇക്കാര്യം ചര്‍ച്ചയായേക്കും. 2011 മുതല്‍ എകെ ബാലന് തരൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് മത്സരിക്കുന്നത്. 2016 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സി പ്രകാശിനെതിരെ 67,047 വോട്ടുകള്‍ നേടിയാണ് എകെ ബാലന് വിജയിച്ചത്. മുമ്പ് ജമീലയുടെ നിയമനവുമായി ബന്ധപ്പെട്ട വലിയ വിവാദം നിലനിന്നിരുന്നു. ഡോ: ജമീലയെ ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ആര്‍ദ്രം […]

നിയമസഭാ തെരഞ്ഞെടുപ്പില്‍ തരൂര്‍ മണ്ഡലത്തില്‍ ഇത്തവണ മന്ത്രി എകെ ബാലന് മത്സരിച്ചേക്കില്ല. പകരം എകെ ബാലന്റെ ഭാര്യ ഡോ പികെ ജമീലയെ പരിഗണിച്ചേക്കും. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റില്‍ ഇക്കാര്യം ചര്‍ച്ചയായേക്കും.
2011 മുതല്‍ എകെ ബാലന് തരൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് മത്സരിക്കുന്നത്. 2016 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സി പ്രകാശിനെതിരെ 67,047 വോട്ടുകള്‍ നേടിയാണ് എകെ ബാലന് വിജയിച്ചത്.
മുമ്പ് ജമീലയുടെ നിയമനവുമായി ബന്ധപ്പെട്ട വലിയ വിവാദം നിലനിന്നിരുന്നു. ഡോ: ജമീലയെ ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ആര്‍ദ്രം മിഷന് പദ്ധതിയുടെ മാനേജ്മെന്റ് കണ്‍സള്‍ട്ടന്റായി നിയമിച്ചതാണ് വിവാദത്തിലേക്കെത്തിയത്.
കണ്ണൂര്‍ ജില്ലയില്‍ ഇപി ജയരാജന്റെ സിറ്റിങ് മണ്ഡലമായ മട്ടന്നൂരില്‍ ആരോഗ്യമന്ത്രി കെകെ ശൈലജയെ ഇറക്കാനാണ് സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം. പേരാവൂരിലും കല്യാശ്ശേരിയിലും കെകെ ശൈലജയെ പരിഗണിക്കുന്നുണ്ട്. കൂത്തുപറമ്പ് എല്‍ജെഡിക്ക് വിട്ടുകൊടുക്കുന്നതോടെ ശൈലജയെ സ്വന്തം നാടായ മട്ടന്നൂരിലേക്കും ഇപിയെ കല്യാശേരിയിലും പരിഗണിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെയുണ്ടായിരുന്നു.
സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാവായ എംവി ഗോവിന്ദനെ തളിപ്പറമ്പില്‍ ഇറക്കാനും ജില്ലാ സെക്രട്ടേറിയറ്റില്‍ തീരുമാനമായി. താന്‍ എവിടെ മത്സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ തുടങ്ങിയപ്പോള്‍ എംവി ഗോവിന്ദന് അറിയിച്ചിരുന്നത്.