Top

ബിജെപിക്ക് ആറ് മണ്ഡലങ്ങളില്‍ സാധ്യതയുണ്ടായിരുന്നുവെന്ന് വിജയരാഘവന്‍; ‘പക്ഷെ ഒന്നിലും ജയിക്കില്ല’

കേരളത്തില്‍ ഇടത് മുന്നണിക്ക് തുടര്‍ഭരണം സുനിശ്ചിതമാണെന്ന് സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. എല്‍ഡിഎഫ് 90 സീറ്റിന് മുകളില്‍ സീറ്റുകള്‍ നേടുമെന്നും ബിജെപി പൂജ്യത്തിലേക്ക് ചുരുങ്ങുമെന്നും വിജയരാഘവന്‍ പറഞ്ഞു. ‘ഇടതു മുന്നണി മികച്ച വിജയം നേടും. പ്രധാനപ്പെട്ട രാഷ്ട്രീയമാറ്റം സംഭവിക്കുകയുണ്ടായി. കേരള കോണ്‍ഗ്രസ് എമ്മും ലോക് താന്ത്രിക് ജനതാദളും ഇടതിനൊപ്പം ചേരുകയുണ്ടായി. അത് വഴി യുഡിഎഫ് ദുര്‍ബലമാക്കപ്പെട്ട സാഹചര്യം ഉണ്ടായി. ഒപ്പം ഇടതിന്റെ മികച്ച സാധ്യതയും ഉണ്ട്. അതിനാല്‍ വിജയം സുനിശ്ചിതമാണ്. 90 സീറ്റിന് മുകളില്‍ കിട്ടുമെന്നാണ് […]

28 April 2021 5:10 AM GMT

ബിജെപിക്ക് ആറ് മണ്ഡലങ്ങളില്‍ സാധ്യതയുണ്ടായിരുന്നുവെന്ന് വിജയരാഘവന്‍; ‘പക്ഷെ ഒന്നിലും ജയിക്കില്ല’
X

കേരളത്തില്‍ ഇടത് മുന്നണിക്ക് തുടര്‍ഭരണം സുനിശ്ചിതമാണെന്ന് സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. എല്‍ഡിഎഫ് 90 സീറ്റിന് മുകളില്‍ സീറ്റുകള്‍ നേടുമെന്നും ബിജെപി പൂജ്യത്തിലേക്ക് ചുരുങ്ങുമെന്നും വിജയരാഘവന്‍ പറഞ്ഞു.

‘ഇടതു മുന്നണി മികച്ച വിജയം നേടും. പ്രധാനപ്പെട്ട രാഷ്ട്രീയമാറ്റം സംഭവിക്കുകയുണ്ടായി. കേരള കോണ്‍ഗ്രസ് എമ്മും ലോക് താന്ത്രിക് ജനതാദളും ഇടതിനൊപ്പം ചേരുകയുണ്ടായി. അത് വഴി യുഡിഎഫ് ദുര്‍ബലമാക്കപ്പെട്ട സാഹചര്യം ഉണ്ടായി. ഒപ്പം ഇടതിന്റെ മികച്ച സാധ്യതയും ഉണ്ട്. അതിനാല്‍ വിജയം സുനിശ്ചിതമാണ്. 90 സീറ്റിന് മുകളില്‍ കിട്ടുമെന്നാണ് പ്രതീക്ഷ. കേരളത്തില്‍ സാധാരണയായി വലിയ മത്സരമാണ് നടക്കാറ്. എല്ലാ ഘടകകക്ഷികളും ഒപ്പമുണ്ടായിട്ടും എല്‍ഡിഎഫ് യുഡിഎഫിനെ പരാജയപ്പെടുത്തിയിട്ടുണ്ട്.’ എ വിജയരാഘവന്‍ പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു വിജയരാഘവന്റെ പ്രതികരണം.

ബിജെപിക്ക് അഞ്ചോ ആറോ മണ്ഡലങ്ങളില്‍ വിജയസാധ്യതയുണ്ടായിരുന്നുവെന്നും എന്നാല്‍ ആ മണ്ഡലങ്ങളിലെല്ലാം അവര്‍ ജയിക്കാതിരിക്കാനുള്ള വലിയ പരിശ്രമം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അതിനാല്‍ ഒറ്റ സീറ്റില്‍ പോലും ബിജെപി ജയിക്കില്ലെന്നും വിജയരാഘവന്‍ ഉറപ്പിച്ച് പറഞ്ഞു.

നേമത്തും മഞ്ചേശ്വരത്തും ബിജെപിക്ക് ജയിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. യുഡിഎഫിന്റേയും ബിജെപിയുടേയും വോട്ട് വിഹിതം കുറയു. ബിജെപി കേരളത്തില്‍ അധികാരം പിടിക്കുകയെന്നത് അസാധ്യകാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Next Story