തോറ്റാല്‍ ബിജെപിയിലേക്ക് പോകുമെന്ന സന്ദേശം വരെ കോണ്‍ഗ്രസ് പരാജയകാരണമെന്ന് എ സജീവന്; ‘രാഹുലിന്റെ വിലയിരുത്തലും കൃത്യം’
കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണം നേതാക്കളുടെ അമിത ആത്മവിശ്വാസമാണെന്ന ഹൈക്കമാന്റ് വിലയിരുത്തല്‍ കൃത്യമായിരുന്നുവെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് എ സജീവന്. മറുവശത്തിന്റെ തന്ത്രം മനസിലാക്കാതെ കോണ്‍ഗ്രസ് ശബരിമലക്ക് പിന്നാലെ പോവുകയായിരുന്നുവെന്നും പിണറായി സര്‍ക്കാരിന്റെ പരാജയങ്ങള്‍ ആളുകളിലേക്ക് എതിക്കുന്നതില്‍ നേതൃത്വം വലിയ പരാജയമായിരുന്നുവെന്നും എ സജീവന് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. കോണ്‍ഗ്രസ് പരാജയത്തിന് മറ്റൊരു കാരണമായി ചൂണ്ടികാട്ടുന്നത് ഗ്രൂപ്പ് തര്‍ക്കമാണ്. എ, ഐ ഗ്രൂപ്പുകള്‍ക്ക് പുറമേ ഹൈക്കമാന്‍ഡ് ഗ്രൂപ്പുകളും ഉണ്ടായിരുന്നുവെന്നും എ സജീവന് വിമര്‍ശിച്ചു. കോണ്‍ഗ്രസ് ഇത്തവണ ജയിച്ചില്ലെങ്കില്‍ നേതാക്കളും […]

കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണം നേതാക്കളുടെ അമിത ആത്മവിശ്വാസമാണെന്ന ഹൈക്കമാന്റ് വിലയിരുത്തല്‍ കൃത്യമായിരുന്നുവെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് എ സജീവന്. മറുവശത്തിന്റെ തന്ത്രം മനസിലാക്കാതെ കോണ്‍ഗ്രസ് ശബരിമലക്ക് പിന്നാലെ പോവുകയായിരുന്നുവെന്നും പിണറായി സര്‍ക്കാരിന്റെ പരാജയങ്ങള്‍ ആളുകളിലേക്ക് എതിക്കുന്നതില്‍ നേതൃത്വം വലിയ പരാജയമായിരുന്നുവെന്നും എ സജീവന് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
കോണ്‍ഗ്രസ് പരാജയത്തിന് മറ്റൊരു കാരണമായി ചൂണ്ടികാട്ടുന്നത് ഗ്രൂപ്പ് തര്‍ക്കമാണ്. എ, ഐ ഗ്രൂപ്പുകള്‍ക്ക് പുറമേ ഹൈക്കമാന്‍ഡ് ഗ്രൂപ്പുകളും ഉണ്ടായിരുന്നുവെന്നും എ സജീവന് വിമര്‍ശിച്ചു. കോണ്‍ഗ്രസ് ഇത്തവണ ജയിച്ചില്ലെങ്കില്‍ നേതാക്കളും പ്രവര്‍ത്തരുമെല്ലാം ബിജെപിയില്‍ പോകുമെന്ന് സന്ദേശം കൊടുക്കുമ്പോള്‍ ബിജെപി പേടിയില്‍ നില്ക്കുന്ന ന്യൂനപക്ഷ സമുദായത്തിന് കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ പറ്റുമോയെന്ന സംശയവും ഉയര്‍ന്നെന്നും എ സജീവന് പറയുന്നു.
എ സജീവന്റെ പ്രതികരണം-
“ഹൈക്കമാന്റ് വിലയിരുത്തല്‍ ശരിയാണ്. സെഞ്ച്വറി അടിക്കുമെന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്. യഥാര്‍ത്ഥത്തില്‍ എന്താണ് തെഞ്ഞെടുപ്പ് ഗോധയില്‍ നടക്കുന്നതെന്നും മറുവശത്തിന്റെ തന്ത്രമെന്താണെന്നും ശരിയായി വിലയിരുത്താതെ ശബരിമല പ്രശ്നവും മറ്റുമായി മുന്നോട്ട് പോയി, അന്തമായ വിശ്വാസമായിരുന്നു എന്ന് പറഞ്ഞാലും തെറ്റില്ല. അമിതമായ ആത്മവിശ്വാസമായിരുന്നു. 2019 ലെ വിജയത്തിന് കാരണം ശബരിമലയാണെന്നുള്ള തെറ്റിദ്ധാരണയുടെ പുറത്ത് പോയതിന്റെ ഒറ്റ കുഴപ്പമാണ് അവര്‍ക്ക്. പിണറായി സര്‍ക്കാരിന്റെ പരാജയങ്ങള്‍ ഓരോന്നായി ആളുകള്‍ക്ക് ബോധ്യപ്പെടുത്തിയില്ല. ആളുകള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിച്ചില്ല. മറിച്ച് പ്രസ്താവനകള്‍ ഇറക്കുകയായിരുന്നു.
രണ്ടാമത്തേത് ഗ്രൂപ്പ് പ്രശ്നമാണ്. പലയിടത്തും എ ഗ്രൂപ്പും ഐ ഗ്രൂപ്പും മാത്രമല്ല. അതിന്റെ ഉള്ളിലും പ്രശ്നങ്ങളായിരുന്നു. ഹൈക്കമാന്‍ഡ് ഗ്രൂപ്പ് എന്നും പറഞ്ഞ് മറ്റൊന്ന്. കൃത്യമായ പദ്ധതിയില്ലാതെ പല വിശ്വാസത്തില്‍ മുന്നോട്ട് പോയതിനാലാണ് ഇത്രയും ദയനീയമായ പരാജയത്തിന് കാരണം. രാഹുലിന്റേത് കൃത്യമായ വിലയിരുത്തലാണ്. ചതുരംഗം കളിയാണ് തെരഞ്ഞെടുപ്പ് എന്ന ബോധ്യം ഒരു നേതാവിനും ഉണ്ടായിരുന്നില്ല.
ഇതിന് പുറമേ കോണ്‍ഗ്രസ് ഇത്തവണ ജയിച്ചില്ലെങ്കില്‍ നേതാക്കളും പ്രവര്‍ത്തരുമെല്ലാം ബിജെപിയില്‍ പോകുമെന്ന് സന്ദേശം കൊടുക്കുമ്പോള്‍ ബിജെപി പേടിയില്‍ നില്ക്കുന്ന ന്യൂനപക്ഷ സമുദായത്തിന് കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ പറ്റുമോയെന്ന സംശയം ഉണ്ടാവും. കോണ്‍ഗ്രസിന്റെ കീഴില്‍ ആളുകളെ അണിനിരത്താനുള്ള ശ്രമം നടത്തില്ല. “
നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പരാജയത്തിന് കാരണം നേതാക്കള്‍ക്ക് അമിത ആത്മവിശ്വസവും ജാഗ്രത കുറവാണെന്ന ഹൈക്കമാന്റ് വിലയിരുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലോക്സഭ തെരഞ്ഞെടുപ്പ് വിജയം ആവര്‍ത്തിക്കുമെന്ന് നേതൃത്വം പ്രതീക്ഷിച്ചുവെന്നുമാണ് ഹൈക്കമാന്റ് വിലയിരുത്തല്‍. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഹൈക്കമാന്റിന് നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടികാട്ടുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ പരാജയം ഏറ്റു വാങ്ങിയപ്പോള്‍ പോലും എന്താണ് കാരണമെന്ന് നേതൃത്വത്തിന് വ്യക്തമായി മനസിലാക്കാന്‍ സാധിച്ചില്ലെന്നും ഹൈക്കമാന്‍ഡ് വിലയിരുത്തി.