‘പ്രതിപക്ഷ നേതാവായി തിരുവഞ്ചൂര്‍’; തോറ്റതിന്റെ ഉത്തരവാദിത്തം മുല്ലപ്പള്ളിക്കും ചെന്നിത്തലക്കും മാത്രമെന്ന് എ ഗ്രൂപ്പ്
നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ കനത്ത പരാജയത്തിന് പിന്നാലെ കെപിസിസി അധ്യക്ഷന്‍, പ്രതിപക്ഷ നേതൃസ്ഥാനം തുടങ്ങിയവയിലെ അഴിച്ചുപണി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പ്രതിപക്ഷ നേതൃസ്ഥാനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്‍കണമെന്നാണ് എ വിഭാഗത്തിന്റെ പ്രധാന ആവശ്യം. ഇന്ന് ചേര്‍ന്ന എ ഗ്രൂപ്പ് രഹസ്യയോഗത്തിലാണ് തിരുവഞ്ചൂരിനായുള്ള ആവശ്യം ശക്തമായത്. ആഭ്യന്തരം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ കൈകാര്യം ചെയ്ത നേതാവാണ് തിരുവഞ്ചൂര്‍. സംസ്ഥാനത്തെ ഇടത് തരംഗത്തിലും മികച്ച ഭൂരിപക്ഷത്തോടെയാണ് തിരുവഞ്ചൂരിന്റെ വിജയം. യോഗത്തില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരേയും കെപിസിസി അധ്യക്ഷനെതിരേയും വിമര്‍ശനം ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. […]

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ കനത്ത പരാജയത്തിന് പിന്നാലെ കെപിസിസി അധ്യക്ഷന്‍, പ്രതിപക്ഷ നേതൃസ്ഥാനം തുടങ്ങിയവയിലെ അഴിച്ചുപണി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പ്രതിപക്ഷ നേതൃസ്ഥാനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്‍കണമെന്നാണ് എ വിഭാഗത്തിന്റെ പ്രധാന ആവശ്യം. ഇന്ന് ചേര്‍ന്ന എ ഗ്രൂപ്പ് രഹസ്യയോഗത്തിലാണ് തിരുവഞ്ചൂരിനായുള്ള ആവശ്യം ശക്തമായത്. ആഭ്യന്തരം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ കൈകാര്യം ചെയ്ത നേതാവാണ് തിരുവഞ്ചൂര്‍. സംസ്ഥാനത്തെ ഇടത് തരംഗത്തിലും മികച്ച ഭൂരിപക്ഷത്തോടെയാണ് തിരുവഞ്ചൂരിന്റെ വിജയം.
യോഗത്തില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരേയും കെപിസിസി അധ്യക്ഷനെതിരേയും വിമര്‍ശനം ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയ്ക്കും മാത്രമാണെന്ന് യോഗം വിലയിരുത്തിയതായാണ് സൂചന. ഈ സാഹചര്യത്തില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമാക്കാനാണ് എ വിഭാഗത്തിന്റെ തീരുമാനം.
ഇന്ന് രാവിലെ ആര്യാടന് മുഹമ്മദിന്റെ തിരുവനന്തപുരത്തെ ഫഌറ്റിലായിരുന്നു എ വിഭാഗം നേതാക്കള്‍ എത്തിയത്. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെ സി ജോസഫ്, പി ടി തോമസ്, കെ ബാബു, ബെന്നി ബഹനാന്, എം എം ഹസ്സന് എന്നിവരാണ് എത്തിയത്. എന്നാല്‍ ഇത്തരത്തില്‍ ഒരു യോഗം ചേര്‍ന്നിട്ടില്ലെന്നും ആര്യാടന് മുഹമ്മദിന് ശാരീരിക അസ്വസ്ഥതകള്‍ നേരിട്ടതിനാല്‍ അദ്ദേഹത്തെ കാണാനെത്തിയതാമെന്നുമായിരുന്നു യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്റെ പ്രതികരണം.
അതേസമയം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരനേയും പ്രതിപക്ഷ നേതാവായി വിഡി സതീശനേയും ചുമതലപ്പെടുത്തണമെന്നാണ് ഉയരുന്ന പ്രധാന ആവശ്യം. പ്രതിപക്ഷ സ്ഥാനത്തേക്ക് ആര് എത്തുമെന്ന ചര്‍ച്ചയില്‍ എംപി സ്ഥാനം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെത്തിയ പികെ കുഞ്ഞാലിക്കുട്ടിയുള്‍പ്പെടെയുള്ള ലീഗ് നേതാക്കളുടെ അഭിപ്രായം ഈ ഘട്ടത്തില്‍ നിര്‍ണായകമാണ്. 15 സീറ്റുകളില്‍ വിജയിച്ച ലീഗിന്റെ അഭിപ്രായം മാനിക്കാതെ കോണ്‍ഗ്രസിന് തീരുമാനമെടുക്കാനാവില്ല. ലീഗിനും തെരഞ്ഞെടുപ്പില്‍ ക്ഷീണം സംഭവിച്ചു കഴിഞ്ഞ സ്ഥിതിക്ക് പ്രതിപക്ഷ നേതാവിന്റെ റോള്‍ പ്രധാനപ്പെട്ടതാണ്. കെ. സുധാകരന് നേതൃത്വത്തിലേക്ക് വന്നാല്‍ അദ്ദേഹത്തിന്റെ കൂടെ നില്‍ക്കുന്നവരെ പരിഗണിക്കേണ്ടിവരും.
യുവനേതാക്കളായ വിടി ബല്‍റാം ശബരീനാഥ് തുടങ്ങിയവര്‍ പാര്‍ട്ടിയുടെ മുന്നോട്ടുപോക്കില്‍ നിര്‍ണായക സാന്നിദ്ധ്യമാവും. മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ തോറ്റ നേതാക്കളെ ചുമലതപ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്. മുല്ലപ്പള്ളി തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മാറിനിന്നാല്‍ അതും മറ്റൊരു തരത്തില്‍ വിനയാകും.