ഡോ: സരിന്, വീണ എസ് നായര്‍, റിജില്‍ മാക്കുറ്റി…; യൂത്ത് കോണ്‍ഗ്രസ് ഒരുങ്ങി തന്നെ; മത്സരിക്കേണ്ട സ്ഥാനാര്‍ത്ഥികളുടെ പട്ടിക കൈമാറി
നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്നാവശ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി പരിഗണിക്കേണ്ടവരുടെ പേരും മണ്ഡലങ്ങളും അടങ്ങിയ പട്ടിക ദേശീയ നേതൃത്വത്തിന് കൈമാറി. 20 സീറ്റുകളാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുള്ളത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പില്‍, വൈസ് പ്രസിഡണ്ട് ശബരീനാഖ് എന്നി സിറ്റിംഗ് എംഎല്‍എമാരെ കൂടാതെയാണ് 20 സീറ്റില്‍ യൂത്ത് കോണ്‍ഗ്രസ് അവകാശ വാദം ഉയര്‍ത്തിയത്. കേരള കോണ്‍ഗ്രസ് ജോസ്, എല്‍ജെഡി ന്നിവര്‍ മുന്നണി വിട്ട സാഹചര്യത്തില്‍ കൂടുതല്‍ സീറ്റുകള്‍ നല്കാന് കഴിയും. കേരളത്തിന്റെ […]

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്നാവശ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി പരിഗണിക്കേണ്ടവരുടെ പേരും മണ്ഡലങ്ങളും അടങ്ങിയ പട്ടിക ദേശീയ നേതൃത്വത്തിന് കൈമാറി.
20 സീറ്റുകളാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുള്ളത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പില്‍, വൈസ് പ്രസിഡണ്ട് ശബരീനാഖ് എന്നി സിറ്റിംഗ് എംഎല്‍എമാരെ കൂടാതെയാണ് 20 സീറ്റില്‍ യൂത്ത് കോണ്‍ഗ്രസ് അവകാശ വാദം ഉയര്‍ത്തിയത്. കേരള കോണ്‍ഗ്രസ് ജോസ്, എല്‍ജെഡി ന്നിവര്‍ മുന്നണി വിട്ട സാഹചര്യത്തില്‍ കൂടുതല്‍ സീറ്റുകള്‍ നല്കാന് കഴിയും. കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അബ്രഹാം റോയി മാണിക്കും ദേശീയ ജനറല്‍ സെക്രട്ടറി പുഷ്പ ലതക്കും സംസ്ഥാന കമ്മിറ്റി പട്ടിക കൈമാറി. ഇവര്‍ എഐസിസി ജനറല്‍ സെക്രട്ടറി വഴി രാഹുല്‍ ഗാന്ധിക്ക് കൈമാറും.
യൂത്ത് കോണ്‍ഗ്രസ് കൈമാറിയ ഇരുപതംഗ പട്ടികയില്‍ ഇടംപിടിച്ചവര്‍ ഇവരാണ്. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ റിജില്‍ മാക്കുറ്റി (കണ്ണൂര്‍ അല്ലെങ്കില്‍ ഇരിക്കൂര്‍), റിയാസ് മുക്കോളി (തവന്നൂര്‍ അല്ലെങ്കില്‍ പട്ടാമ്പി), എസ്.എം ബാലു (ആറ്റിങ്ങല്‍), എന്‍.എസ് നൂസൂര്‍ (നെടുമങ്ങാട് അല്ലെങ്കില്‍ നേമം), പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എം.ജി കണ്ണന് (അടൂര്‍), ആലപ്പുഴ ജില്ലാ പ്രസിഡന്റ് റ്റിജിന്‍ ജോസഫ് (കുട്ടനാട് ), കൊല്ലം ജില്ലാ പ്രസിഡന്റ് അരുണ്‍ രാജ് (ചടയമംഗലം അല്ലെങ്കില്‍ പത്തനാപുരം), കോട്ടയം ജില്ലാ പ്രസിഡന്റ് ചിന്തു കുര്യന് ജോയ് (കാഞ്ഞിരപ്പള്ളി), പാലക്കാട് ജില്ലാ പ്രസിഡന്റ് ഫിറോസ് ബാബു (ഷൊര്‍ണൂര്‍), ദേശീയ സെക്രട്ടറി വിദ്യാ ബാലകൃഷ്ണന് (കോഴിക്കോട് നോര്‍ത്ത് അല്ലെങ്കില്‍ ബേപ്പൂര്‍), മഹിളാ കോണ്‍ഗ്രസ് നേതാവ് കൂടിയായ വീണ എസ്. നായര്‍ (വട്ടിയൂര്‍ക്കാവ്), യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ഡോ. സരിന് (ഒറ്റപ്പാലം), ശോഭ സുബിന് (കൈപ്പമംഗലം), എ.എം രോഹിത് (പൊന്നാനി), അരുണ്‍ കെ.എസ് (ഉടുമ്പുംചോല), എം.പി പ്രവീണ്‍ (അമ്പലപ്പുഴ), വിഷ്ണു സുനില്‍ ( കൊല്ലം), ജോബിന് ജേക്കബ് (ഏറ്റുമാനൂര്‍), ഫൈസല്‍ കുളപ്പാടം (കുണ്ടറ) എന്നിവരാണ് യൂത്ത് കോണ്‍ഗ്രസിന്റെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നവര്‍.